NETINDIA
Saturday, June 30, 2012
Wednesday, January 11, 2012
Saturday, November 26, 2011
ഫോട്ടോ അപ്ലോഡ് ചെയ്യുന്നതെങ്ങനെ?
രണ്ടുദിവസമായി ഫോണ്‍ വിശ്രമമില്ലാതെ ചിലച്ചുകൊണ്ടിരുന്നത് എങ്ങിനെ ഫോട്ടോകളും വീഡിയോയും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാമെന്ന് അറിയുന്നതിനുവേണ്ടി, ഇന്റര്‍നെറ്റ് പരിചയം കുറഞ്ഞ കുറേ സുഹൃത്തുക്കള്‍ വിളിക്കുന്നതുമൂലമാണ്. ഈ മാസം പതിനാലിനുമുമ്പ് നടത്തിത്തീര്‍ക്കേണ്ട രക്ഷിതാക്കള്‍ക്കുള്ള പാരന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ സൈറ്റ് അപ്ഡേഷനുവേണ്ടിയാണ് ഈ തത്രപ്പാട് മുഴുവനും! പരിപാടികളൊക്കെ ഭംഗിയാക്കി, കുട്ടികളെ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോയുമൊക്കെ റെഡിയാക്കി. പക്ഷേ അതെല്ലാം അപ്ലോഡ് ചെയ്ത് ലിങ്ക് ഇവിടെ കൊടുക്കുന്നതാണറിയാത്തത്. ഫോണ്‍ വഴി സ്റ്റെപ്പുകള്‍ മുഴുവന്‍ വിശദീകരിച്ചുകൊടുക്കുന്നുണ്ടെങ്കിലും മാത്സ് ബ്ലോഗിലൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചുകൂടേയെന്നാണ് പലരുടേയും ചോദ്യം! (മാത്സ് ബ്ലോഗിലെ അറിയിപ്പുകളേയും പോസ്റ്റുകളേയും ഔദ്യോഗിക അറിയിപ്പുകളേക്കാളേറെ ആളുകള്‍ ആശ്രയിക്കുന്നതില്‍ സന്തോഷത്തേക്കാളേറെ ചങ്കിടിപ്പാണേറുന്നത്! ചില്ലറ ഉത്തരവാദിത്വമൊന്നുമല്ലല്ലോ..!!). "വിശ്വാസം, അതല്ലേ എല്ലാം!" എന്ന പരസ്യവാചകത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ വായനക്കാര്‍ നല്കുന്ന അംഗീകാരത്തിന് എന്നും നന്ദിയുണ്ട്. എന്തായാലും, ഗൂഗിള്‍ നല്കുന്ന സൗജന്യസേവനമായ പിക്കാസ ഉപയോഗിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതെങ്ങിനെ ചെയ്യാമെന്ന് വിശദീകരിക്കുന്നു...ആദ്യം നിങ്ങളുടേയോ സ്കൂളിന്റേയോ ജിമെയില്‍ തുറക്കുക. ജിമെയിലിന്റെ വിന്റോയുടെ ഏറ്റവും മുകളിലായി Orkut,Gmail,Calendar,Documents,Photos,Web,more എന്നൊക്കെ കണ്ടില്ലേ.?അതില്‍ ,Photosല്‍ ക്ലിക്ക് ചെയ്യുകമുകളിലായി Upload എന്നു കാണുന്നുണ്ടല്ലോ..? അതില്‍ ക്ലിക്ക് ചെയ്താല്‍ തുറന്നുവരുന്ന പേജില്‍ നമുക്ക് ആല്‍ബത്തിന്റെ പേര് കൊടുക്കാം. (നിര്‍ബന്ധമൊന്നുമില്ല, പിക്കാസ തന്നെ ഒരു പേര് കൊടുത്തിരിക്കുന്നത് കണ്ടില്ലേ..?)അതിനുശേഷംSelect Photos from your Computer എന്നതില്‍ ക്ലിക്ക് ചെയ്യൂ. ബ്രൗസ് ചെയ്ത് ആവശ്യമുള്ള ഫോട്ടോകള്‍ ഓരോന്നായോ, Ctrl+a ഉപയോഗിച്ച് ഒന്നായി സെലക്ട് ചെയ്ത് Open ഇപ്പോള്‍ അവ ഓരോന്നായി അപ്ലോഡ് ചെയ്യപ്പെടുന്നത് കാണുന്നില്ലേ..?പിന്നെ OK.ഇനി,My Photos
Select the folder
edit(on the right side of the Window)Visibility എന്നിടത്തെ Private മാറ്റി Public on the web ആക്കി Save Changes കൊടുക്കുക.ഇപ്പോള്‍ ഈ ലിങ്ക് കിട്ടുന്ന ഏതൊരാള്‍ക്കും നെറ്റില്‍ കയറി നിങ്ങളുടെ ആല്‍ബം കാണാം.ഇനി ഈ ലിങ്ക് എങ്ങിനെ കണ്ടുപിടിക്കും? എങ്ങിനെ കൊടുക്കും?Link to this Album (on the right side of the Window)Paste link in email boxല്‍ നിന്ന് കോപ്പി ചെയ്യൂ... കോപ്പി ചെയ്ത ലിങ്ക് ആവശ്യമായ ഇടങ്ങളില്‍ പേസ്റ്റ് ചെയ്തോളൂ...( vknizar@gmail.com ലേക്ക് കൂടി നിങ്ങളുടെ ലിങ്ക് അയച്ചേക്ക്! ഞാനുമൊന്ന് കണ്ടോട്ടെ!!:)വീഡിയോയും സമാനരീതി ഉപയോഗിച്ചോ അല്ലെങ്കില്‍ കൂടുതല്‍ പരിചിതമായ യൂട്യൂബിലൂടേയോ അപ്ലോഡ് ചെയ്ത് ലിങ്ക് എടുക്കാം.സംശയങ്ങള്‍ ചോദിക്കൂ...കൂടുതല്‍ എളുപ്പമായ മാര്‍ഗ്ഗങ്ങള്‍ പങ്കുവെക്കൂ..!

Friday, November 4, 2011
Friday, October 28, 2011
Friday, October 21, 2011
Subscribe to:
Posts (Atom)