മലയാളത്തിൽ ടൈപ്പു ചെയ്യാനായി ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന രണ്ടു രീതികളാണല്ലോ ട്രാൻസ്‌ലിറ്ററേഷനും ഇൻസ്ക്രിപ്റ്റ് കീബോർഡുകളും. ഇവ തമ്മിലുള്ള വ്യത്യാസമെന്തെന്ന് അറിയാത്തവർക്കായി ചുരുക്കത്തിൽ വിശദമാക്കാം. മംഗ്ലിഷിൽ ഒരു മലയാളം വാക്കെഴുതി അതിന്റെ തത്തുല്യമായ ശബ്ദാനുകരണം മലയാളത്തിൽ കിട്ടുന്നതിനെയാണ് ട്രാൻസ്‌ലിറ്ററേഷൻ എന്നു വിളിക്കുന്നത്. ഉദാഹരണം kakka = കാക്ക, poochcha = പൂച്ച. ശബ്ദങ്ങൾക്കനുസരിച്ച് അക്ഷരങ്ങളില്ലാത്ത ഇംഗീഷ് ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു മലയാളം വാക്ക് എഴുതുമ്പോൾ കണക്കിലധികം കീസ്ട്രോക്കുകൾ വേണ്ടിവരുന്നു എന്നതാണ് ട്രാൻസ്‌ലിറ്ററേഷൻ രീതിയെപ്പറ്റിയുള്ള ഒരു ആക്ഷേപം. എന്നാൽ കീബോർഡിൽ നോക്കാതെ മിനിറ്റിൽ നാൽപ്പതും അൻപതും വാക്കുകൾ ഇംഗ്ലീഷിൽ ടൈപ്പു ചെയ്യാൻ കഴിയുന്ന ഒരാളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേയല്ല എന്നതാണു വാസ്തവം! മനസിൽ ഉദ്ദേശിക്കുന്ന മലയാളം വാക്കുകൾ വിരൽത്തുമ്പിലേക്ക് ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ താനേ ഒഴുകിവന്നുകൊള്ളും! ഇൻസ്ക്രിപ്റ്റ് രീതിയിൽ മലയാളത്തിലെ ഓരോ അക്ഷരത്തിനും ഇംഗ്ലീഷ് കീബോർഡിലെ ഓരോ കീകൾ നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ട് ഒരു മലയാളം വാക്ക് എഴുതാൻ ആവശ്യമായി വരുന്ന കീസ്ട്രോക്കുകളുടെ എണ്ണം ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിമ്പോൾ വേണ്ടിവരുന്നതിനേക്കാൾ നന്നേ കുറവാണ്. ഇങ്ങനെ മലയാളത്തിലെ ഓരോ അക്ഷരങ്ങളും ഓർത്തിരിക്കുവാൻ ബുദ്ധിമുട്ടല്ലേ എന്നു ചിന്തിക്കുന്ന വായനക്കാരുണ്ടാവാം. സത്യത്തിൽ ഇവിടെയും മനുഷ്യമസ്തിഷ്കത്തിന്റെ അസാധാരണമായ ചില കഴിവുകളാണ് സഹായത്തിനെത്തുന്നത്. കുറച്ചു പ്രാക്റ്റീസിനുശേഷം ഓരോ മലയാള അക്ഷരത്തിനും വേണ്ട കീകൾ ഏതൊക്കെയെന്ന് തലച്ചോറും വിരലുകളും കൂടി ഒന്നായി പ്രവർത്തിച്ച് മനസ്സിലാക്കിക്കൊള്ളും. ചുരുക്കത്തിൽ ഏതുരീതിയിൽ എഴുതിയാലും പ്രത്യേകിച്ച് വിശേഷമോ ദോഷമോ ഇല്ല - ഓരോരുത്തരുടെയും സൌകര്യം പോലെ ആ രീതി തിരഞ്ഞെടുക്കാം എന്നു സാരം. ആദ്യാക്ഷരിയിൽ മലയാളം എഴുതാൻ പഠിക്കാം എന്ന സെക്ഷനിൽ വിവരിച്ചിരിക്കുന്ന വിവിധ രീതികളിൽ, കീമാൻ, വരമൊഴി, ഗൂഗിൾ ഇൻപുട്ട് മെതേഡ് തുടങ്ങിയവ ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ പ്രവർത്തിക്കുന്ന പ്രോഗ്രാമുകളാണ്.
മൊഴികീമാപ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കീമാനും വരമൊഴിയും, മലയാളം ബ്ലോഗുകൾ ഇന്നുകാണുന്ന രീതിയിൽ വിപുലപ്പെടുവാൻ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ പ്രവർത്തിക്കുന്ന കീമാൻ വിന്റോസ് എക്സ്പി വേർഷൻ വരെ യാതൊരു പ്രശ്നങ്ങളുമില്ലാതെ മലയാളം ടൈപ്പിംഗിനു പ്രയോജനപ്പെടുകയും ചെയ്തുപോന്നു. എന്നാൽ വിൻഡോസ് വിസ്റ്റയും, വിൻഡോസ് -7നും ഇറങ്ങിയതൊടെ കീമാൻ പ്രശ്നക്കാരനായി. കീമാൻ പ്രൊപ്രൈറ്ററി സൊഫ്റ്റ്‌വെയർ ആയതിനാൽ അതിനായി മലയാളത്തിന്റെ പുതുക്കിയ വേർഷൻ ഇറക്കുന്നത് അതിലേറെ പ്രശ്നമായി.
മലയാളം വിക്കിപീഡിയനായ ജുനൈദ് ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരവുമായി എത്തുന്നു. കീമാജിക്ക് എന്നപേരിൽ കഴിഞ്ഞയാഴ്ക പബ്ലിഷ് ചെയ്ത ഈ സോഫ്റ്റ്‌വെയർ, ബർമ്മക്കാരായ ചില വിക്കി പ്രവർത്തകരാണു് ആദ്യമായി വികസിപ്പിച്ചത്. ഈ സ്പോഫ്റ്റ്‌വെയറിൽ, ജുനൈദ് മലയാളത്തിനായി ടൈപ്പിങ്ങ് സ്കീമുകൾ എഴുതിയുണ്ടാക്കി (മൊഴി സ്കീമും, ഇൻസ്ക്രിപ്റ്റും) കസ്റ്റമൈസ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നു. ഇതിന്റെ വിശദവിവരങ്ങളാണ് ഈ പോസ്റ്റിൽ ചർച്ചചെയ്യാൻ പോകുന്നത്.
കീമാനിൽനിന്നു വ്യത്യസ്തമായി കീമാജിക് ഒരു സ്വതന്ത്രസോഫ്റ്റ്‌വെയറാണു്. അതിനാൽ ഭാവിയിൽ കൂടുതൽ സൗകര്യം ഒരുക്കാം എന്ന സവിശേഷതയുണ്ട്. വിൻഡോസ് എക്സ്പി, വിസ്റ്റ, വിൻഡോസ് -7 എന്നിവയിൽ ഇതു പരീക്ഷിച്ചു. കുഴപ്പമില്ലാതെ പ്രവർത്തിക്കൂന്നുണ്ട് എന്നാണ് ഇതുവരെയുള്ള ഫീഡ്‌ബാക്ക്.
കീമാജിക് ഉപയോഗിക്കുന്ന വിധം:
കീമാജിക് എനേബിൾ ആയാൽ ഉടൻ തന്നെ സിസ്റ്റം ട്രേയിൽ ഒരു ഐക്കൺ പ്രത്യക്ഷമാകും. ഇളം നീല നിറത്തിൽ അ എന്ന അക്ഷരത്തിന്റെ ചിഹ്നമാണിതിൽ ഉള്ളത്. Transliteration രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ, CTRL + M അമർത്തിയാൽ മൊഴി സ്കീം പ്രവർത്തനക്ഷമം ആകും. വിക്കിപീഡിയയിൽ CTRL + M ഉപയോഗിക്കുന്നതിനാൽ ഇവിടെയും അത് ഉപയോഗിച്ചു എന്ന് മാത്രം. ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കുക. ഇപ്പോൾ രണ്ടു സ്കീമേ ചേർത്തിട്ടുള്ളൂ എങ്കിലും ഭാവിയിൽ എത്ര വേണമെങ്കിലും ചേർക്കാനുള്ള സൗകര്യം ഉണ്ട്. അതേ പോലെ ഗിനു/ലിനക്സ് വ്വേർഷനും മാക്ക് വേർഷനും ഒക്കെ താമസിയാതെ ഇറക്കുന്നതാണ്.
നോട്ട് പാഡ്, ബ്രൗസർ, വേർഡ്, ഓപ്പണോഫീസ്, ബ്ലോഗിലെ കമെന്റ് ബോക്സ് തുടങ്ങി നമ്മൾ സാധാരണ മലയാളം ടൈപ്പ് ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ ഇത് പരീക്ഷിച്ചു നോക്കി. എല്ലായിടത്തും പ്രവർത്തിക്കുന്നതായി കണ്ടു.
നിങ്ങളിൽ വിൻഡോസ് മലയാളം ടൈപ്പ് ചെയ്യുന്നവർ ഇത് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് നോക്കാൻ താല്പര്യപ്പെടുന്നു. അങ്ങനെ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുക. കുറേയേറെ കുഴപ്പങ്ങൾ ഞങ്ങൾ കുറച്ച് പേർ ചേർന്ന് കണ്ടെത്തി പരിഹരിച്ചിരുന്നു.
ടെസ്റ്റ് ചെയ്ത് നിങ്ങൾ കണ്ടെത്തുന്ന കുഴപ്പങ്ങൾ help@mlwiki.in എന്ന ഐഡിയിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. കീമാൻ മലയാളത്തിനായി വികസിപ്പിച്ച ജുനൈദിന്റേയും പ്രാഥമിക ടെസ്റ്റിങ്ങ് നടത്തിയവരുടേയും കണ്ണിൽ പെടാതെ പോയ പ്രശ്നങ്ങൾ ഉണ്ടാവാം. പ്രശ്നങ്ങളെല്ലാം help@mlwiki.in ലേക്ക് അയക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് ഏറ്റവും അടുത്ത് ദിവസം തന്നെ പുറത്തിറക്കുന്നതാണ്.
ചിലകുറിപ്പുകൾ:
•ചില്ലക്ഷരങ്ങളായ ൻ,ർ,ൾ,ൺ, ൽ എന്നിവ യഥാക്രമം n, r, L, N, l എന്നീ അക്ഷരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
•ചന്ദ്രക്കല കിട്ടാൻ അതാതു ചില്ലക്ഷരത്തിനു ശേഷം ~ ചിഹ്നനം ഉപയോഗിക്കണം.
•ഋ (ഋ-വിന്റെ ചിഹ്നനവും) കിട്ടാൻ R ഉപയോഗിക്കണം.
•ഞ്ഞ കിട്ടാൻ njnja ഉപയോഗിക്കണം. ഇരട്ട അക്ഷരങ്ങൾക്കെല്ലാം ഇതേ രീതി പിന്തുടരണം.
•ചില്ലിനുശേഷം വ എന്ന അക്ഷരം വരുമ്പോൾ അവതമ്മിൽ വേർപിരിക്കുവാൻ underscore ഉപയോഗിക്കണം. ഉദാ: അൻവർ എന്ന് കിട്ടാൻ an_var എന്ന് ടൈപ്പ് ചെയ്യണം
•ഇരട്ട അക്ഷരങ്ങളെല്ലാം അതാതു ഒറ്റയക്ഷരങ്ങളുടെ ആവർത്തനാമായേ ലഭിക്കൂ. കീമാനിലെപ്പോലെ ക്യാപ്പിറ്റൽ ലെറ്റർ വർക്ക് ചെയ്യില്ല. ഉദാ: ങ്ങ = ngnga, ച്ച = chcha
ഇങ്ങനെ ഒരു സ്വതന്ത്രസൊഫ്റ്റ്‌വെയർ ഇറക്കിയ ബർമ്മീസ് സഹപ്രവർത്തകർക്കും ഇത് മലയാളത്തിനായി കസ്റ്റമൈസ് ചെയ്ത ജുനൈദിനും, ഈ സോഫ്റ്റ്വെയർ ബ്ലോഗിൽ പബ്ലിഷ് ചെയ്ത ഷിജു അലക്സിനും അഭിനന്ദനങ്ങൾ.
ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം ഇവിടെ കാണാം. http://upload.wikimedia.org/wikipedia/commons/1/10/Lipi_ml.png
ചില്ലക്ഷരം പ്രശ്നമായി തോന്നുന്നവർ അത് പരിഹരിക്കാൻ ആദ്യാക്ഷിയിലെ ഈ പോസ്റ്റ് വായിച്ച് അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക.
കീമാജിക്ക് ഉപയോഗിച്ച് ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ ടൈപ്പു ചെയ്യുന്നത് കീമാൻ ഉപയോഗിച്ച് ടൈപ്പു ചെയ്യുന്നതിൽനിന്നും വളരെയൊന്നും വ്യത്യസ്തമല്ല. മൊഴി ലിപ്യന്തരണത്തിന്റെ നിയമങ്ങൾ മലയാളം വിക്കിപീഡിയയിലെ ഉപകരണത്തിൽ നിന്നും കടം കൊണ്ടവയാണ്. അതുകൊണ്ട് ചില കൂട്ടക്ഷരങ്ങൾ എഴുതുന്നതിൽ ചില്ലറ വ്യതിയാനങ്ങൾ ഉണ്ട്. അവയെപ്പറ്റി പിന്നാലെ വിശദീകരിക്കാം. R എന്ന കീസ്ട്രോക്ക് ‘ഋ‘ എന്ന അക്ഷരത്തിനായി മാറ്റിയിരിക്കുന്നു എന്നതാണ് പ്രധാനമായ ഒരു വ്യത്യാസം. ട്രാൻസ്‌ലിറ്ററേഷൻ രീതിയല്ലാതെ, ഇൻസ്‌ക്രിപ്റ്റ് രീതിയിൽ ടൈപ്പു ചെയ്യുവാൻ ആഗ്രഹമുള്ളവർ വിഷമിക്കേണ്ട. അതിനുള്ള സംവിധാനവും കീമാജിക്കിൽ ഉണ്ട്.
രണ്ടുരീതിയിൽ കീമാജിക് ഇൻസ്റ്റാൾ ചെയ്യാം. ഒരു കമ്പ്യൂട്ടറിലേക്ക് നേരിട്ട് ഈ പ്രോഗ്രാം മാത്രം ഇൻസ്റ്റാൾ ചെയ്യണമെന്നുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഇൻസ്റ്റാളർ ഉപയോഗിക്കാം.
•കീമാജിക്ക് (മലയാളം) മാത്രമായി പാക്ക് ചെയ്ത് ഇൻസ്റ്റാളർ ഇവിടെ കിട്ടും:
• Key magic 1.4 setup
•ഈ ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ keymagic -1.4 Malayalam-setup.exe എന്ന ഫയലിലേക്കുള്ള ലിങ്ക് ലഭിക്കും. അതിൽ ക്ലിക്ക് ചെയ്റ്റാലുടൻ ഇൻസ്റ്റലേഷൻ പ്രോഗ്രാമിന്റെ ഫയൽ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൌൺലോഡ് ചെയ്യപ്പെടും. ഡൌൺലോഡ് പൂർത്തിയായാൽ ആ ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക. (ചില ബ്രൗസറിൽ നേരിട്ട് താഴെക്കാണുന്ന ഡയലോഗ് ബോക്സ് തുറക്കുകയാവും ചെയ്യുക) ഒരു പുതിയ ഡയലോഗ് ബോക്സ് തുറന്ന് വരും. അതിലെ Run എന്ന ബട്ടൺ ക്ലിക്ക് ചെയ്യൂ.
തുടർന്നുവരുന്ന സ്ക്രീനുകളിലെ ലൈസൻസ് എഗ്രിമെന്റ് ആക്സെപ്റ്റ് ചെയ്യുക. അതിനുശേഷം Next ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റലേഷൻ ആരംഭിക്കും. സെക്കന്റുകൾക്കുള്ളിൽ ഇൻസ്റ്റലേഷൻ പൂർത്തിയാകും. അവസാനത്തെ സ്ക്രീനിനും മുമ്പായി ഡെസ്ക് ടോപ്പിലും ക്വിക്ക് ലോഞ്ച് പാഡിലും കീമാജിക്കിന്റെ ഐക്കൺസ് ചേർക്കട്ടയോ എന്നൊരു ചോദ്യം വരും. ഇതു രണ്ടും ടിക്ക് ചെയ്തേക്കുക. ഇപ്രകാരം ചെയ്താൽ കീമാജിക്കിന്റെ ഐക്കൺ ഡെസ്ക്ടോപ്പിൽ കിട്ടും. ഇനിയും എപ്പോഴെങ്കിലും കീമാജിക് സ്റ്റാർട്ട് ചെയ്യേണ്ടിവരുമ്പോൾ ഈ ഐക്കണുകൾ ഉപയോഗിക്കാം.
ഇൻസ്റ്റലേഷൻ പൂർത്തിയായി എന്നുകാണിക്കുന്ന മെസേജിനു ശേഷം ഒരു സ്ക്രീൻ കൂടി ലഭിക്കും. കീമാജിക്കിനെ മലയാളം ടൈപ്പു ചെയ്യുന്ന രീതിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഒരു ഷോർട്ട് കട്ട് കീ ഉപയോഗിച്ച് സ്വിച്ച് ചെയ്യാനുള്ള ഓപ്ഷൻ സെറ്റ് ചെയ്യാനുള്ള സ്ക്രീനാണിത്. ഡിഫോൾട്ടായി Ctrl +M എന്ന കീ കോമ്പിനേഷനാണ് ട്രാൻസ്‌ലിറ്ററേഷൻ സ്വിച്ചിംഗിനായി നൽകിയിരിക്കുന്നത്. ഇതുവേണമെങ്കിൽ മാറ്റി നിങ്ങൾക്ക് ഇഷ്ടമുള്ള കീ കോമ്പിനേഷൻ സേവ് ചെയ്യാം. ഇൻസ്ക്രിപ്റ്റ് രീതിയിലെ കീബോർഡ് വേണം എന്നുള്ളവർക്ക് Ctrl+shift+M എന്ന കീ കോമ്പിനേഷൻ ഉപയോഗിക്കാം.
മേൽപ്പറഞ്ഞരീതിയിൽ നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതെ കീമാജിക്കിന്റെ സെറ്റപ് ഫയലുകൾ മുഴുവൻ വേണം എന്നുള്ളവർക്ക് താഴെപ്പറയുന്ന ലിങ്കിൽ നിന്ന് അവ മൊത്തമായി ഒരു സിപ് ഫയലായി ലഭിക്കും.
• സിപ്പ് ഫയൽ വേണമെന്നുള്ളവർക്ക് ഇവിടെനിന്ന് ഡൌൺലോഡ് ചെയ്യാം Keymagic zip file സിപ് ഫയൽ അൺ-സിപ് ചെയ്ത് ആ ഫോൾഡറിലെ keymagic.exe ഫയൽ ഡബിൾ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റലേഷൻ ആരംഭിക്കും.
മൊഴി സ്കീമിന്റെ ചിത്രം :
ഇൻസ്ക്രിപ്റ്റ്
ഇൻസ്ക്രിപ്റ്റിന്റെ പുതുക്കിയ വേർഷൻ ഇപ്പ്പോഴും ഡ്രാഫ്റ്റ് സ്റ്റേജിൽ തന്നെ ആയതിനാൽ ഈ ടൂളിൾ അതിന്റെ കീമാപ്പ് നിലവിൽ പ്രാബല്യത്തിലുള്ള ഇൻസ്ക്രിപ്റ്റ് കീമാപ്പ് പോലെ തന്നെയാക്കി.
ഈ ടൂളിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന ഇൻസ്ക്രിപ്റ്റ് കീമാപ്പിന്റെ ചിത്രം ഇതാ.
വിൻഡോസ് പതിപ്പുകളുടെ കോമ്പാലിബിലിറ്റി
വിൻഡോസ് XP, വിൻഡോസ് വിസ്റ്റ, വിൻഡോസ് 7 ഈ മൂന്നു് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും ഇത് ഉപയോഗിച്ച് നോക്കിയിരുന്നു. ബ്രൗസർ, നോട്ട്പാഡ്, വേർഡ്, ബ്ലോഗിന്റെ കമെന്റ് ബോക്സ് തുടങ്ങി പരമാവധി ഇടങ്ങളിൽ ഇത് പരീക്ഷിച്ചു നോക്കി. എല്ലായിടത്തും പ്രവർത്തിക്കുന്നു എന്ന് കണ്ടു.
2 പേർ മാത്രം ഇത് അവരുടെ വിസ്റ്റ/XPസിസ്റ്റത്തിൽ പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞു. അത് ഒരു പക്ഷെ അവരുടെ സിസ്റ്റത്തിന്റേത് മാത്രമായ പ്രശ്നം ആവാനാണു് സാദ്ധ്യത എന്ന് കരുതുന്നു. ഇൻസ്റ്റാളറിനു പകരം സിപ്പ് ഫയൽ എക്സ്ട്രാറ്റ് ചെയ്ത് നേരിട്ട് പ്രവർത്തിക്കാൻ ശ്രമിക്കൂ. ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പ്രവർത്തിപ്പിക്കാം എന്നതാണൂ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത.
കൂടുതൽ ഫീച്ചേർസും, ലേ ഔട്ടുകളും (ഉദാ: മിൻസ്ക്രിപ്റ്റ്, സ്വനലെഖ തുടങ്ങിയവ) ആവശ്യമെങ്കിൽ വഴിയേ ചേർക്കാവുന്നതേ ഉള്ളൂ. നിലവിൽ ഇത് കൊണ്ട് വിൻഡോസ് ഒ.എസ്. ഉപയോഗിക്കുന്നവരുടെ ടൈപ്പിങ്ങ് പ്രശ്നം മിക്കവാറും ഒക്കെ പരിഹരിച്ചു എന്ന് കരുതട്ടെ.
ഈ പേജിൽ പറഞ്ഞിരിക്കുന്ന ഡൗൺലോഡ് ലിങ്കുകളുടെ ഏറ്റവും പുതിയ വേർഷനുകൾ നോക്കാനായി നാരായം എന്ന ഗൂഗിൾ പേജ് ഉപയോഗിക്കാം - നാരായം ലിങ്ക് ഇവിടെ. കൂടാതെ അഞ്ജലി, മീര, രചന എന്നീ യൂണിക്കോഡ് മലയാളം ഫോണ്ടുകളും ഇവിടെനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
മലയാളം എഴുത്തിനുള്ള രീതികള്‍
ഇന്റര്‍നെറ്റ് രംഗത്ത്, മലയാളത്തില്‍ എഴുതുവാന്‍ തുടങ്ങുന്നവര്‍ക്കു സഹായകമായി നിരവധി എഴുത്ത് രീതികള്‍ (input methods) നിലവിലുണ്ട്. അതൊരു ഇ-മെയില്‍ ആയാലും, ബ്ലോഗ് ആയാലും, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ കമ്മ്യൂണിറ്റി സൈറ്റുകള്‍ ആയാലും മലയാളത്തില്‍ എഴുതുന്നതിനു ഇവയില്‍ ഇതു രീതിയും നമുക്ക് സ്വീകരിക്കാം. എഴുതുന്ന രീതി ഏതായാലും, കിട്ടുന്ന ഔട്പുട്ട് യുണിക്കോഡ് മലയാളത്തില്‍ ആവണം എന്ന് മാത്രം. എങ്കില്‍ മാത്രമേ നിങ്ങള്‍ എഴുതുന്ന ടെക്സ്റ്റ് പബ്ലിഷ് ചെയ്യാനും, അത് മറൊരു കമ്പ്യൂട്ടറില്‍ ഒരാള്‍ തുറന്നു നോക്കുമ്പോള്‍ നിങ്ങള്‍ എഴുതിയ രീതിയില്‍ തന്നെ കാണുവാനും സാധിക്കുകയുള്ളൂ.
ഈ അദ്ധ്യായത്തിലും തുടർന്നു വരുന്ന ഒന്നു രണ്ടു അദ്ധ്യായങ്ങളിലും പലവിധത്തിലുള്ള മലയാളം എഴുത്തുരീതികളെപ്പറ്റി വിവരിക്കുന്നുണ്ട്. എങ്കിലും ഒരു കാര്യം ഓർക്കുക. നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ വിന്റോസ് വേർഷൻ (അല്ലെങ്കിൽ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഏതോ അത്) അതിനനുസരിച്ച് ഈ മലയാളം എഴുത്ത് സോഫ്റ്റ് വെയറുകൾ പ്രതികരിക്കുന്ന രീതി വ്യത്യസ്തമായേക്കാം. ചിലപ്പോൾ അക്ഷരങ്ങൾ ശരിയായി ലഭിച്ചു എന്നു തന്നെ വരില്ല. ഉദാഹരണത്തിനു വിന്റോസ് 7, വിസ്റ്റ തുടങ്ങിയവയിൽ കീമാൻ, വരമൊഴി, കീമാജിക് തുടങ്ങിയവ ശരിയായി പ്രവർത്തിക്കണം എന്നില്ല. അതിൽ തന്നെ 32 bit, 64 bit എന്നിങ്ങനെ വേർഷൻ മാറുന്നതിനനുസരിച്ചും ബുദ്ധിമുട്ടുകൾ കണ്ടേക്കാം. ഇങ്ങനെ വളരെ അഡ്വാൻസായ വിന്റോസ് വേർഷനുകളിൽ മലയാളം എഴുതാൻ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ മലയാളം എഴുത്തു രീതി മൈക്രോസോഫ്റ്റിന്റെ തന്നെ പ്രോഡക്റ്റ് ആയ Indic Language Input Tool ആണ്. ഇതുതന്നെ ഓൺലൈൻ വേർഷനായും ഓഫ്‌ലൈൻ വേർഷനായും ഇൻസ്റ്റാൾ ചെയ്യാം.
എഴുതുവാന്‍ ഉപയോഗിക്കുന്ന രീതികളെ അവ പ്രവര്‍ത്തിക്കുന്ന രീതി അനുസരിച്ച് രണ്ടായി തിരിക്കാം. ഒന്നാമത്തെ വിഭാഗം offline സോഫ്റ്റ്‌വെയറുകള്‍ ആണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും അവ ഉപയോഗിച്ച് നമുക്ക് എഴുതാം. രണ്ടാമത്തെ വിഭാഗം online രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതായത് അവ പ്രവര്‍ത്തിക്കുന്നതിനു ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. ഈ രണ്ടു വിഭാഗങ്ങളിലും Transliteration എന്ന എഴുത്ത് രീതിയാണ് പൊതുവേ ഈ രണ്ടു വിഭാഗങ്ങളില്‍ ഉള്ള സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നത്. ഒരു മലയാളം വാക്ക് അതിനു ഏകദേശം തുല്യമായ ഇംഗ്ലീഷ് ലിപികള്‍ ഉപയോഗിച്ച് എഴുതുകയും, ഈ സോഫ്റ്റ്‌വെയറുകള്‍ ആ അക്ഷരങ്ങളെ തത്തുല്യമായ മലയാളം വാക്കുകളായി മൊഴിമാറ്റി എഴുതുകയുമാണ് ഇവിടെ ചെയ്യുന്നത്. ഉദാഹരണത്തിന് "kaakka" എന്നെഴുതുമ്പോള്‍ "കാക്ക" എന്ന് ഔട്ട്‌പുട്ട് കിട്ടുന്നു.
Off-line വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവയില്‍ വച്ച് വളരെയധികം ആളുകള്‍ ഉപയോഗിക്കുന്നതും, മലയാളം ബ്ലോഗുകളുടെ ആരംഭം മുതല്‍ ഈ രംഗത്തുള്ള ചില വിദഗ്ധര്‍ ചേര്‍ന്ന് ഉണ്ടാക്കിയെടുത്തതുമായ രണ്ടു സോഫ്റ്റ്‌വെയര്‍കളാണ് വരമൊഴി എഡിറ്ററും, കീമാനും. ഇവ രണ്ടും മേല്‍പ്പറഞ്ഞ ട്രാന്‍സ്ലിട്ടരേഷന്‍ എഴുത്ത് രീതിയാണ് പിന്തുടരുന്നത്
on-line വിഭാഗത്തില്‍ ഗൂഗിളിന്റെ ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ്വെയര്‍ ആയ Google Indic Transliteration ആണ് പ്രമുഖം. ഗൂഗിളിന്റെ മിക്കവാറും എല്ലാ സര്‍വീസുകളിലും (ബ്ലോഗ്, ഓര്‍ക്കുട്ട്, ജി-മെയില്‍ മുതലായവ) ഇപ്പോള്‍ ഇത് അതാതു സര്‍വീസിനുള്ളില്‍ തന്നെ ലഭ്യമാണ്. കൂടാതെ മോസില്ല, എപിക് തുടങ്ങിയ ബ്രൌസറുകളില്‍ add-on കളായും, Google Transliteration off line വെര്‍ഷന്‍ ആയും ഇതു ലഭിക്കും. Google Transliteration എന്ന അടുത്ത അധ്യായത്തില്‍ ഇതിനെപ്പറ്റി വിശദമായി പഠിക്കാം.
കീമാന്‍, വരമൊഴി എന്നീ രീതികളെ അപേക്ഷിച്ച് ഗൂഗിള്‍ Transliteration രീതിയുടെ പ്രധാന വ്യത്യാസം, ഇവിടെ മംഗ്ലിഷില്‍ (മലയാളം വാക്കിനെ ഇംഗ്ലീഷ് ലിപിയില്‍ എഴുതിയത്) എഴുതിയ ഒരു വാക്കിനെ മുഴുവനുമായിട്ടാണ് ഗൂഗിള്‍ transliterate ചെയ്യുന്നത് എന്നതാണ്. കീമാന്‍ / വരമൊഴി രീതിയില്‍ ഓരോ അക്ഷരങ്ങളെയാണ് മൊഴി മാറ്റുന്നത്. തന്മൂലം, ഈ രീതിയില്‍ കൃത്യമായ കീ സ്ട്രോക്കുകള്‍ ഉപയോഗിച്ച് തെറ്റില്ലാതെ എഴുതാം എന്ന മെച്ചമുണ്ട്. അതേസമയം കൃത്യമായ കീ സ്ട്രോക്കുകള്‍ അറിയില്ലെങ്കിലും, എഴുതിയിരിക്കുന്ന വാക്ക് ഏതാണെന്ന് ഊഹിച്ചു എഴുതുന്നു എന്ന മെച്ചമാണ് ഗൂഗിള്‍ transliteration രീതിക്കുള്ളത്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇംഗ്ലീഷ് typewriting കീബോര്‍ഡ് നോക്കാതെ ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് മലയാളം അനായാസം എഴുതുവാന്‍ കൂടുതല്‍ എളുപ്പം കീമാന്‍ വരമൊഴി രീതി ആയിരിക്കും. നല്ല വേഗതയില്‍ എഴുതുകയും ആവാം. ഇത് അറിയാന്‍ പാടില്ലാത്തവര്‍ക്കും, കീബോര്‍ഡ് നോക്കി മാത്രം ടൈപ് ചെയ്യാന്‍ ശീലമായവര്‍ക്കും ഗൂഗിള്‍ രീതിയാവും അനുയോജ്യം.
പതിനേഴുഭാഷകളിൽ ട്രാൻസ്‌ലിറ്ററേഷൻ ചെയ്യുവാനായി ഓൺലൈനിൽ ഉപയോഗിക്കാൻ പാകത്തിൽ ഇത് ലഭ്യമായ സൈറ്റ് ഇവിടെ. ഫോർമാറ്റിംഗ് ഉൾപ്പടെ ഈ ഭാഷകളിൽ എഴുതുവാനുള്ള ഒരു മിനി വേഡ് പ്രോസസർ തന്നെയാണീ സൈറ്റ്. നിങ്ങൾക്ക് ഏതു സിസ്റ്റത്തിൽ ഇരുന്നുകൊണ്ടും മലയാളം എഴുതുവാൻ ഈ സൈറ്റ് ഉപയോഗിക്കാം.
Varamozhi & Keyman:
ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് മാത്രം മലയാളം എഴുതുവാൻ ആഗ്രഹിക്കുന്നവർ ഈ രണ്ട് സോഫ്റ്റ്വെയറുകളും ഇൻസ്റ്റാൾ ചെയ്യണമെന്നില്ല.ബ്ലോഗ് എഴുതുവാനായി ഈ രണ്ടു സോഫ്റ്റ്‌വെയറുകളും നിങ്ങളുടെ കമ്പ്യൂട്ടറില്‍ വേണം എന്ന് നിര്‍ബന്ധവും ഇല്ല. എന്ന് ഇവിടെ ഓര്‍മിപ്പിക്കട്ടെ. മലയാളം എഴുതാനായുള്ള രണ്ടു രീതികള്‍ മാത്രമാണ് വരമൊഴിയും കീമാനും എന്ന് ഓര്‍ക്കുക.
വരമൊഴി, കീമാന്‍ എന്നീ സോഫ്റ്റ്വെയറുകളാണ് off-line മലയാളം എഴുതുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ വേണ്ടത്. അവ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ എന്നു മാത്രമേ ഈ അദ്ധ്യായത്തില്‍ പറയുന്നുള്ളൂ. ഈ പ്രോഗ്രാമുകള്‍ ഉപയോഗിക്കേണ്ടതെങ്ങനെ എന്നതു പഠിക്കുവാന്‍ “മലയാളം എഴുതാന്‍ പഠിക്കാം" എന്ന അടുത്ത അദ്ധ്യായം നോക്കുക.
“വരമൊഴി” യും “കീമാനും“ അവയുടെ കീമാപ്പുകളും, ഫോണ്ടുകളും ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ സ്പീഡ് അനുസരിച്ച് ഈ വിന്റോ തുറന്നുവരുവാൻ അല്പം കാലതാമസം ഉണ്ടായേക്കാം.
Download Varamozhi and Keyman
ശ്രദ്ധിക്കുക: പോപ്പ്-അപ് വിന്റോ ബ്ലോക്ക് ചെയ്തിരിക്കുന്ന ബ്രൌസറുകളിൽ പുറത്തുനിന്നു ഒരു ലിങ്ക് വഴി നിങ്ങളുടെ കംപ്യുട്ടറിലേക്ക് എന്തെങ്കിലും ഡൌണ്‍ലോഡ് ചെയ്യുന്നതിനെ പോപ് അപ് ബ്ലോക്കര്‍ തടയും. അതിനാല്‍ താല്‍കാലികമായി അത് ഡിസേബിൾ ചെയ്യേണ്ടിവന്നേക്കാം.
ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിക്കുമ്പോൾ കിട്ടുന്ന മെസേജുകളുടെ രീതിയിലാണ് ഈ അദ്ധ്യായത്തിലെ സ്ക്രീൻ ഷോട്ടുകൾ നൽകിയിരിക്കുന്നത്. (മോസില്ല, ഗൂഗിൾ ക്രോം തുടങ്ങിയ ബ്രൌസറുകളിൽ ഈ ക്രമത്തിൽ സ്ക്രീൻ ഷോട്ടുകൾ ലഭിക്കണമെന്നില്ല) ഈ സ്ക്രീൻ ഷോട്ട് ചിത്രങ്ങള്‍ വലുതായി കാണുന്നതിന് അവയുടെ മുകളില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്താല്‍ മതി. അല്ലെങ്കില്‍ ചിത്രങ്ങളുടെ മേല്‍ മൌസ് വച്ചിട്ട് റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്ന് Open in new window സെലക്ട് ചെയ്യുക. ചിത്രങ്ങള്‍ പുതിയ ഒരു വിന്‍ഡോയിലേക്ക് തുറക്കപ്പെടും.
ആദ്യമായി ഈ ചിത്രത്തിൽ കാണുന്നതുപോലെ ഒരു മെസേജ് ബോക്സ് ലഭിക്കും.
Security warning: Do you want to RUN or SAVE this file? എന്നൊരു ചോദ്യം കണ്ടല്ലോ? അതിലെ RUN ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ വരമൊഴി 1.08.02 ഇൻസ്റ്റലേഷൻ സെറ്റപ്പ് ഡൌൺലോഡ് ചെയ്യുവാൻ ആരംഭിക്കും.
അതു പൂർത്തിയായാൽ താഴെക്കാണിച്ചിരിക്കുന്ന സെക്യൂരിറ്റി മെസേജ് ബോക്സ് ലഭിക്കും. അവിടെയും Run ക്ലിക്ക് ചെയ്യുക.
അതിനു ശേഷം താഴെക്കൊടുത്തിരിക്കുന്ന വിന്റോകള്‍ അതേ ക്രമത്തില്‍ പ്രത്യക്ഷപ്പെടും. അവയില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ബട്ടണുകള്‍ മാത്രം ക്ലിക്ക് ചെയ്യുക. (രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന Select components to install എന്ന ലിസ്റ്റില്‍ ഒന്നും ചെയ്യേണ്ട. Next ക്ലിക്ക് ചെയ്താല്‍
മതി)
വരമൊഴി ഇൻസ്റ്റലേഷൻ പൂർത്തിയായാൽ കീമാൻ ഇൻസ്റ്റലേഷനുള്ള മെസേജ് ലഭിക്കും. അതിൽ RUN ക്ലിക്ക് ചെയ്യുക.
അതോടെ കീമാനും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇൻസ്റ്റലേഷൻ പൂർത്തിയാകുമ്പോൾ താഴെക്കാണുന്ന മെസേജ് ലഭിക്കും.അതിൽ Close എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുവാനായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒന്നും തന്നെ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതില്ല.
ഇതോടെ നിങ്ങളുടെ കംപ്യൂട്ടര്‍ മലയാളം എഴുതുവാൻ (ട്രാന്‍സ്‌ലിറ്ററേഷനു) തയ്യാറായിക്കഴിഞ്ഞു.
ഈ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് എങ്ങനെ എഴുതാം എന്ന് മലയാളം എഴുതാന്‍ പഠിക്കാം എന്ന അധ്യായത്തില്‍ വായിക്കാം.
മലയാളത്തില്‍ എഴുതാന്‍ പഠിക്കാം
ഈ അധ്യായത്തില്‍ നമ്മള്‍ പഠിക്കുവാന്‍ പോകുന്നത് മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍ രീതി ഉപയോഗിച്ച് ഇങ്ങളെ ടൈപ് ചെയ്യാം എന്നതാണ്. ആദ്യ ഭാഗത്ത് വരമൊഴി, കീമാന്‍ എന്നീ സോഫ്റ്റ് വെയറുകളുടെ എഴുത്ത് രീതിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ രണ്ടു രീതികളുടെയും ഏറ്റവും വലിയ പ്രയോജനം, അവ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം എന്നതാണ്. ബ്ലോഗ് എഴുതുന്നവര്‍ക്ക് ഒരു വലിയ പോസ്റ്റ് പലപ്പോഴായി എഴുതുവാനും, എഡിറ്റ് ചെയ്യുവാനും ഒക്കെ ഇതുമൂലം സാധിക്കും. അവസാന മിനുക്ക് പണികള്‍ക്ക് ശേഷംമാത്രം, ബ്ലോഗിന്റെ പബ്ലിഷ് പേജിലേക്ക് കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതി.
ഈ പോസ്റ്റിന്റെ രണ്ടാംഭാഗത്ത് ഗൂഗിള്‍ ട്രാൻസ്ലിറ്ററേഷൻ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എഴുത്ത് രീതിയെപ്പറ്റിയാണ് പറയുന്നത്. ഒപ്പം അതിന്റെ തന്നെ വിഭാഗങ്ങളായ മോസില്ല add-on, Epic write തുടങ്ങിയ സംവിധാനങ്ങളും വിവരിക്കുന്നു.
ട്രാൻസ്ലിറ്ററേഷൻ:
ട്രാന്‍സ്‌ലിറ്ററേഷന്‍ (ഇംഗ്ലീഷ് ലിപിയില്‍ എഴുതി മലയാളം കിട്ടുന്ന രീതി) നിലവില്‍ വരുന്നതിനുമുമ്പുതന്നെ, ഇംഗ്ലീഷ് ലിപിയില്‍ മലയാളം വാക്കുകള്‍ എഴുതുന്നതിനെ “മംഗ്ലീഷില്‍ എഴുതുക” എന്നൊരു പേരില്‍ വിളിച്ചിരുന്നു. ഇവിടെ ട്രാന്‍സലിറ്ററേഷനില്‍ ചെയ്യാന്‍ പോകുന്നതും അതുതന്നെ - മലയാളം വാക്കുകളെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതുക.
ഏതൊരുവാക്കിലും സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഉണ്ടാവും എന്നറിയാമല്ലോ. ഇംഗ്ലീഷില്‍ അഞ്ചു സ്വരാക്ഷരങ്ങളേയുള്ളൂ.
a, e, i, o, u എന്നിവയാണവ.
ഈ സ്വരാക്ഷരങ്ങളെ ബാക്കിയുള്ള ഇംഗ്ലീഷ് അക്ഷരങ്ങളുമായി ചേര്‍ത്താണ് നാം മലയാളം വാക്കുകള്‍ എഴുതാന്‍ പോകുന്നത് . ഈ അക്ഷരങ്ങളുടെ സ്വരങ്ങള്‍ മലയാളത്തില്‍ ഇനി പറയുന്നു.
a = അ e = എ i = ഇ o = ഒ u= ഉ
ചില ഉദാഹരണങ്ങള്‍ നോക്കൂ:
kali=കലി kaLi=കളി
kaali=കാലി kaaLi=കാളി
kuuli=കൂലി kiLi=കിളി
kOlam=കോലം kollam=കൊല്ലം
ട്രാന്‍സ്‌ലിറ്ററേഷന്റെ മറ്റൊരു പ്രത്യേകത, അത് ഒരേ വാക്കിന്റെ തന്നെ പല എഴുത്തുരൂപങ്ങളെ കണക്കിലെടുക്കുന്നു എന്നതാണ്.kuuli, kooli ഇതിലേതെഴുതിയാലും “കൂലി“ എന്നും adur, adoor ഇതുരണ്ടും അടൂര്‍ എന്നും സോഫ്റ്റ്വെയര്‍ മനസ്സിലാക്കിക്കൊള്ളും. മുകളില്‍ വിവരിച്ച ഉദാഹരണങ്ങളില്‍ നിന്ന് , വരമൊഴി, കീമാന്‍ എന്നീ സോഫ്റ്റ് വെയറുകള്‍ക്ക് ഓരോ അക്ഷര വ്യത്യാസങ്ങളെയും മനസ്സിലാക്കുവാനായി വെവ്വേറെ രീതിയില്‍ സ്വരാക്ഷരങ്ങള്‍ നാം എഴുതേണ്ടതുണ്ട് എന്ന് മനസ്സിലായല്ലോ. അതായത്, ഈ സോഫ്റ്റ്‌വെയറുകള്‍ ഓരോ അക്ഷരങ്ങളെയാണ് മൊഴിമാറ്റം ചെയ്യുന്നത്. (മറിച്ച് ഗൂഗിള്‍ transliteration എന്ന സോഫ്റ്റ്‌വെയര്‍ അക്ഷരങ്ങളെ അല്ല, ഒരു വാക്കിനെ മൊത്തമായി കണക്കിലെടുത്താണ് മൊഴി മാറ്റുന്നത്. ഈ രീതിയില്‍ മൊഴി മാറ്റുമ്പോള്‍, ചിലപ്പോഴൊക്കെ നാം ഉദേശിച്ച വാക്കുതന്നെ ഔട്പുട്ട് ആയി ലഭിക്കണം എന്നില്ലതാനും. ഇതെങ്ങനെ കൈകാര്യം ചെയ്യാം എന്ന് ഗൂഗിള്‍ transliteration വിശദീകരിക്കുമ്പോള്‍ പറയാം.)
1. വരമൊഴി എഡിറ്റര്‍:
ഇതൊരു ഓഫ്‌ലൈന്‍ മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍ എഡിറ്ററാണ്. ഇന്റര്‍നെറ്റുമായി നിങ്ങളുടെ കമ്പ്യൂട്ടര്‍ കണക്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ഈ പ്രോഗ്രാം നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കും. ശ്രീ.സി.ജെ. സിബുവാണ് ഇതിന്റെ ഉപജ്ഞാതാവ്. ട്രാന്‍സ്‌ലിറ്ററേഷനിലെ തുടക്കക്കാര്‍ക്ക് ഏറ്റവും നല്ല സോഫ്റ്റ്വെയര്‍ ഇതാണ്. ഈ സോഫ്റ്റ്വെയറിന്റെ വിന്റോയ്ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഇടതുവശത്ത് നിങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയ കീ സ്ട്രോക്കുകള്‍ ഏതൊക്കെയാണെന്നും, അതിനു തത്തുല്യമായ മലയാളം വാക്ക് എന്തെന്ന് വലതു വശത്തും കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതില്‍ എഴുതിക്കഴിഞ്ഞ്, എഴുതിയ പാരഗ്രാഫിനെ ( വലതുവശത്തെ വിന്റോയില്‍ യുണികോഡ് മലയാളം ടെക്സ്റ്റ് ആയി ആണ് അത് ലഭിക്കുക), നമുക്ക് എവിടെയാണോ അത് എഴുതേണ്ടത് അവിടേക്ക് കോപ്പി / പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. എഴുതിയ ടെക്സ്റ്റ് ഒരു ഫയല്‍ ആയി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുവാനും വരമൊഴിയില്‍ സംവിധാനമുണ്ട്. അതായത്, ഒരു വലിയ ഡോക്കുമെന്റ് നിങ്ങള്‍ക്ക് പലപ്പോഴായി എഴുതി തയ്യാറാക്കുകയും, എഡിറ്റ് ചെയ്യുകയും ചെയ്യാം. വരമൊഴി ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് വിശദമായി താഴെ പഠിക്കാം.
2. Tavultesoft കീമാന്‍
ഇത് മറ്റൊരു off-line ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയറാണ്. ഇതില്‍ പ്രവര്‍ത്തിക്കുവാന്‍ പാകത്തിന് മലയാളം യൂണിക്കോഡ് അക്ഷരങ്ങളെ ശ്രീ. രാജ് നായര്‍ (ബ്ലോഗ് പേര് പെരിങ്ങോടൻ) ക്രമപ്പെടുത്തി ഉണ്ടാക്കിയെടുത്ത “മൊഴി കീമാപ്പ്“ എന്ന സങ്കേതം ഉപയോഗിച്ചുകൊണ്ടാണ് മലയാളം ടൈപ്പുചെയ്യുന്നത്. കൂട്ടത്തില്‍ പറയട്ടെ, ഇതേ സോഫ്റ്റ്വെയറിനോടൊപ്പം ഹിന്ദി യൂണിക്കോഡ് കീമാപ്പിംഗ് ഉപയോഗിച്ചാല്‍ ഹിന്ദിയും, തമിഴ് കീമാപ്പിംഗ് ഉപയോഗിച്ചാല്‍ തമിഴും തുടങ്ങി ഇങ്ങനെ കീമാപ്പിംഗ് ലഭ്യമായ ഏതുഭാഷയും കീമാന്‍ ഉപയോഗിച്ച് ടൈപ്പുചെയ്യാം.
വരമൊഴിയില്‍ ടൈപ്പുചെയ്യുവാൻ പ്രാക്ടീസ് ആയിക്കഴിഞ്ഞാല്‍, തത്തുല്യമായ ഇംഗ്ലീഷ് ലിപികള്‍ കാണാതെതന്നെ നിങ്ങള്‍ക്ക് കീമാന്‍ ഉപയോഗിച്ച് നേരിട്ട് ബ്ലോഗറിന്റെ എഡിറ്റിംഗ് പേജിലേക്കോ, നിങ്ങളുടെ ഇ-മെയില്‍ പേജിലെക്കോ, ചാറ്റ് വിന്‍ഡോയിലെക്കോ ഒക്കെ റ്റൈപ്പുചെയ്യാം. മേല്‍ പറഞ്ഞ രണ്ടു ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയറുകളിലും എഴുതുന്ന രീതിയും കീസ്ട്രോക്കുകളും ഒന്നുതന്നെയാണ്. ഇതേ കീ സ്ട്രോക്കുകള്‍ തന്നെ ഗൂഗിള്‍ transliteration ലും പ്രവര്‍ത്തിക്കും.
========================================
കുറിപ്പ്: വരമൊഴി, കീമാന്‍ എന്നിവ ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ എന്ന് മലയാളം എഴുതാനുള്ള രീതികള്‍ എന്ന പേരിലെ അധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.
========================================
വരമൊഴിയില്‍ എഴുതാം:
വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, ഡെസ്ക് ടോപ്പില്‍ വരമൊഴി എഡിറ്ററുടെ ‘വ’ എന്നെഴുതിയ ഐക്കണ്‍ കാണാം. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ Start>All Programs>Varamozhi editor എന്ന ക്രമത്തില്‍ വിന്റോസ് സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് ഇത് തുറക്കാം.
വരമൊഴി വിന്റോ തുറന്നുവരും. കറുപ്പു നിറത്തിൽ ബാക്ക്ഗ്രണ്ട് കളർ ഉള്ള ഒരു വിന്റോയും വെളുപ്പു നിറത്തിൽ ബാക്ഗ്രൌണ്ട് കളർ ഉള്ള ഒരു വിന്റോയും ആവും തുറക്കുന്നത്. ഇതിൽ കറുപ്പിനെ മിനിമൈസ് ചെയ്ത് വയ്ക്കുക. വെളുപ്പു നിറത്തിലുള്ള വിന്റോയിലാണ് നാം എഴുതുന്നത്. ഈ വിന്റോയ്ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. അതില്‍ ഇടതുവശത്ത് നിങ്ങള്‍ ഇംഗ്ലീഷ് ലിപിയില്‍ എഴുതുന്ന മലയാളം വാക്കുകള്‍ വലതുവശത്തെ വിന്റോയില്‍ മലയാളം ട്രാന്‍സ്‌ലിറ്റെറേഷനില്‍ കിട്ടും. എഴുതുവാൻ തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം ചെയ്യാനുണ്ട്. ഫോണ്ട് എന്ന മെനു തുറന്ന് അതിൽ നിന്നും അഞ്ജലി ഓൾഡ് ലിപി ഫോണ്ടിനു നേരെ ടിക് ചെയ്യണം. ഇനി മലയാളം എഴുതാൻ തുടങ്ങാം. ഇടതുവശത്ത് malayaaLam എന്നെഴുതിനോക്കൂ. വലതുവശത്ത് ‘മലയാളം’ എന്നു തെളീയുന്നതുകാണാം.
യൂണിക്കോഡിൽ മലയാളം വലതുവശത്തു തെളിയുമ്പോൾ വരികളുടെ വലത്തേയറ്റത്തെ ചില അക്ഷരങ്ങൾ കൂടിച്ചേരാതെ നിൽക്കുന്നതുപോലെ തോന്നിയേക്കാം. അത് വിന്റോയുടെ വലിപ്പച്ചെറുപ്പം കൊണ്ട് ഉണ്ടാകുന്നതാണ്. നിങ്ങൾ ടൈപ്പു ചെയ്ത മാറ്റർ ബ്ലോഗിലേക്കോ മെയിലിലേക്കോ കോപ്പി പേസ്റ്റ് ചെയ്തുകഴിയുമ്പോൾ ടെക്സ്റ്റ് കൃത്യമായി തന്നെ വന്നുകൊള്ളും.
യൂണീക്കോഡ് ഫോണ്ടീൽ അല്ലാതെ Matweb എന്ന ഫോണ്ടിലും നിങ്ങൾക്ക് വേണമെങ്കിൽ ടൈപ്പ് ചെയ്യാം. ഈ ഫോണ്ട് ആണ് ഫോണ്ട് മെനുവില്‍ സെലക്ട് ചെയ്തിരിക്കുന്നതെങ്കില്‍, മാറ്റര്‍ ടൈപ്പുചെയ്തുകഴിഞ്ഞ് കോപ്പി ചെയ്യുന്നതിനു മുമ്പായി Fileമെനുവിൽ പോയി Export to Unicode എന്ന ലിങ്കിൽ ക്ലിക്ക് ചെയുക. അപ്പോൾ പുതിയ ഒരു വിന്റോ തുറന്ന് നിങ്ങൾ ടൈപ്പുചെയ്ത മാറ്റർ യൂണിക്കോഡ് ഫോണ്ടിലേക്ക് മാറ്റി ലഭിക്കും. അവിടെനിന്ന് ബ്ലോഗിലേക്കോ മെയിലിലേക്കോ കോപ്പി / പേസ്റ്റ് ചെയ്യാം.
വരമൊഴി ലിപി രൂപങ്ങളും കീസ്ട്രോക്കുകളും:
വരമൊഴി ലിപികളുടെ പൂര്‍ണ്ണ രൂപം ഈ ബ്ലോഗിലെ വരമൊഴി ലിപിമാല എന്ന അദ്ധ്യായത്തിലുണ്ട്. അല്ലെങ്കിൽ വരമൊഴി വിന്റൊയുടെ ഹെല്‍പ് മെനുവില്‍ നോക്കുക. (Link ഇവിടെ കിക്ക് ചെയ്യുക) മറ്റൊരു സൌകര്യം ഉള്ളത്, മലയാളത്തിനിടയില്‍ ഒരു ഇംഗ്ലീഷ് വാക്ക് ടൈപ്പുചെയ്യണം എന്നിരിക്കട്ടെ. രണ്ടു ഡബിള്‍ ബ്രായ്ക്കറ്റുകള്‍ക്കിടയി നിങ്ങൾക്ക് വേണ്ട ഇംഗ്ലീഷ് വാക്ക് എഴുതിയാൽ വലതുവശത്തെ വിന്റോയിലും ഇംഗ്ലീഷിലായിരിക്കും ആ വാക്ക് പ്രത്യക്ഷപ്പെടുക. ഉദാഹരണം {Apple} എന്നെഴുതിയാൽ വലതുവശത്തെ വിന്റോയിൽ Apple എന്ന് ഇംഗ്ലീഷ് ലിപികളിൽ ലഭിക്കും.
ട്രാന്‍സ്‌ലിറ്റെറേഷനില്‍ ഉപകാരപ്പെട്ടേക്കാവുന്ന ചില സൂചനകള്‍:
ട്രാന്‍സ്‌ലിറ്ററേഷന്‍ രീതിയില്‍ ഒരു അക്ഷരം നാം ടൈപ്പുചെയ്യുമ്പോള്‍ അതിന്റെ “മാത്ര” മാത്രമേ സ്ക്രീനില്‍ തെളിയൂ. അതിനുശേഷം സ്വരം കൂടി ചേര്‍ത്തെങ്കില്‍ മാത്രമേ അക്ഷരം പൂര്‍ണ്ണമാകൂ. ഉദാഹരണം, k എന്നു ടൈപ്പുചെയ്താല്‍ "ക് " എന്നുമാത്രമേ തെളിയൂ. അതിനെ ക എന്നാക്കുവാന്‍ ka എന്നും, കി എന്നാക്കുവാന്‍ ki എന്നും, കെ എന്നെഴുതുവാന്‍ ke എന്നും, "കു" എന്നെഴുതുവാന്‍ ku എന്നും അതാതു സ്വരാക്ഷരം കൂടി അതോടൊപ്പം എഴുതണം.
ഇംഗ്ലീഷിലെ സ്വരാക്ഷരങ്ങള്‍ a = അ e = എ i = ഇ o = ഒ u= ഉ
എന്നിവയാണെന്ന് അറിയാമല്ലോ.
സ്വരങ്ങളുടെ ദീര്‍ഘാക്ഷരങ്ങള്‍ കിട്ടുവാന്‍ അവയുടെ വലിയ അക്ഷരങ്ങള്‍ ഉപയോഗിച്ചാല്‍ മതിയാകും.
അതായത് A = ആ E = ഏ I = ഐ O = ഓ U = ഊ
ഒരു വ്യഞ്ജനാക്ഷരത്തോടൊപ്പമാണ് ദീര്‍ഘസ്വരങ്ങള്‍ വേണ്ടതെങ്കില്‍ വ്യഞ്ജനത്തിനു ശേഷം സ്വരാക്ഷരം രണ്ടുതവണ ടൈപ്പുചെയ്താലും മതി. അല്ലെങ്കില്‍ ഇംഗ്ലീഷ് ക്യാപിറ്റല്‍ ലെറ്ററിൽ സ്വരാക്ഷരം ഒരുതവണ ടൈപ്പുചെയ്താലും മതി
ഉദാഹരണം: kAkka, kaakka ഇതുരണ്ടും കാക്ക എന്ന വാക്കായിത്തന്നെ ട്രാന്‍സ്‌ലിറ്ററേഷനില്‍ കിട്ടും.
==================
വരമൊഴി എഡിറ്ററില്‍ ra=ര യും, rra=റ യും R = ഋ ഉം ആണ്.
അതിനാല്‍ kRshi = കൃഷി; karra = കറ;
കീമാനില്‍ ഋ ലഭിക്കുവാന്‍ r^ എന്നുവേണം. prakr^thi = പ്രകൃതി kr^shNan = കൃഷ്ണൻ
==================
ഐ എന്ന അക്ഷരം കിട്ടുവാന്‍ ai എന്നാണു ചേര്‍ക്കേണ്ടത്.
ഉദാ: ഐരാവതം =airaavatham കൈത = kaitha പൈലി = paili
==================
ഔ എന്ന അക്ഷരം au എന്ന അക്ഷരങ്ങള്‍ ഉപയോഗിച്ചാല്‍ കിട്ടും.
kauthukam = കൌതുകം. paurnami = പൌര്‍ണ്ണമി.
ഒരു കാര്യം ശ്രദ്ധിക്കുക. ഇവിടെ അക്ഷരങ്ങൾക്ക് ഇടതുവശത്തുകാണുന്ന പുള്ളി, വരമൊഴി ഉപയോഗിച്ച് എഴുതുമ്പോൾ ഇല്ല. കൗതുകം, സൗന്ദര്യം, പൗർണ്ണമി
==================
അം എന്ന് ഒരു അക്ഷരത്തിന്റെ അവസാനം കിട്ടുന്നതിന് ആ അക്ഷരത്തിനുശേഷം am ചേര്‍ത്താല്‍ മതി.
പാലം = paalam കുടുംബം = kuTumbam
=================
ചില്ലക്ഷരങ്ങള്‍:
മലയാളത്തിലെ ചില്ലക്ഷരങ്ങളെ യൂണിക്കോഡില്‍ എവിടെ പ്രതിഷ്ഠിക്കണം എന്ന കാര്യത്തില്‍ യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തില്‍ ഒരു തീരുമാനം ഉണ്ടാവാതെ കിടക്കുകയായിരുന്നു ഈ അടുത്ത കാലംവരെ. ഒരു സ്വരാക്ഷരത്തിന്റെ സഹായമില്ലാതെതന്നെ സ്വതന്ത്ര നിലനില്‍പ്പുള്ള അക്ഷരങ്ങളാണല്ലോ ചില്ലുകള്‍. (ലോകഭാഷകളില്‍ മലയാളത്തില്‍ മാത്രമെ ഇങ്ങനെ ഒരു വിഭാഗം അക്ഷരങ്ങള്‍ ഉള്ളു !!) അവയുടെ കോഡിംഗ് ഇതുവരെ എല്ലാ യൂണിക്കോഡ് ഫോണ്ടുകളിലും ഒരുപോലെ ആയിട്ടീല്ല. എങ്കിലും സാധാരണ കാണുന്ന രീതി കീമാനില്‍ താഴെപ്പറയും വണ്ണമാണ്.
ചില്ലക്ഷരങ്ങള്‍: ന്‍ = n, ണ്‍ = N, ല്‍ = l, ള്‍ = L, ര്‍= r
ഇവയ്ക്കുശേഷം a,e,i,o,u ചേര്‍ത്താല്‍ ഈ ചില്ലിന്റെ പൂര്‍ണ്ണ അക്ഷരം കിട്ടും.
ഉദാ: na = ന, Na = ണ, La = ള
ചില്ലക്ഷരങ്ങള്‍ക്കു ശേഷം ~ (tidle sign) ചേര്‍ത്താല്‍ ചന്ദ്രക്കലയോടുകൂടിയ അക്ഷരം കിട്ടും. ചന്ദ്രക്കലയില്‍ അവസാനിക്കുന്ന ഒരു വാക്കിന്റെ പിന്നാലെ ഒരു backspace ചെയ്താലും ചില്ല് ലഭിക്കുന്നതാണ്.
ഉദാ : കുട്ടന് = kuttan~ അവന് = avan~
അല്ലെങ്കില്‍ കുട്ടന് എന്ന output കിട്ടിയതിനു ശേഷം ഒരു സ്പേസ് back ചെയ്യുക.
=====================
ക, ഖ, ഗ, ഘ, ങ = ka, kha, ga, gha, nga
ച, ഛ, ജ, ഝ, ഞ = cha, chha, ja, jha, nja
ട, ഠ, ഡ, ഢ, ണ = Ta, Tha, Da, Dha, Na
ത, ഥ, ദ, ധ, ന = tha, thha, da, dha, na
പ, ഫ, ബ, ഭ, മ = pa, fa, ba, bha, ma
യ, ര, ല, വ = ya, ra, la, va
ശ, ഷ, സ, ഹ = Sa, sha, sa, ha
ള, ഴ, റ = La, zha, Ra
====================
കൂട്ടക്ഷരങ്ങള്‍ ഒക്കെയും മേല്‍പ്പറഞ്ഞ അക്ഷരങ്ങളുടെ കോംബിനേഷനുകളാണ്. അഞ്ജലി ഓൾഡ് ലിപി യൂണിക്കോഡ് ഫോണ്ടുകളുടെ ഒരു സവിശേഷത, ഈ കൂട്ടക്ഷരങ്ങള്‍ എല്ലാം, പ്രിന്റ് മീഡിയയില്‍ നിന്നു വ്യത്യസ്തമായി, പഴയ എഴുത്തുലിപിയില്‍ത്തന്നെ കമ്പ്യൂട്ടര്‍ കാണിക്കും എന്നുള്ളതാണ്. പ്രിന്റില്‍ മിക്കവാറും കൂട്ടക്ഷരങ്ങള്‍ക്കിടയില്‍ ചന്ദ്രക്കല (്) കാണാറുണ്ടല്ലോ. മലയാളം ടൈപ്പ് റൈറ്ററാണെങ്കില്‍ ചന്ദ്രക്കലയുടെ ഒരു ഘോഷയാത്രതന്നെയാണല്ലോ- കച്‌ചിത്‌തുരുമ്‌പ് എന്ന മാതിരി! ഇവിടെ ആ പ്രശ്നം ഇല്ല.
ഒരു കീ കൊണ്ടു ലഭിക്കുന്ന ചില കൂട്ടക്ഷരങ്ങളും ഉണ്ട്
ഉദാ: ച്ച് = C ക്ക് = K റ്റ് = t
കൂടുതല്‍ ഉദാഹരണങ്ങള്‍ സ്വയം കണ്ടെത്തൂ.
======================
ട്രാന്‍സ്‌ലിറ്റെറേഷനില്‍ തൊട്ടടുത്തുവരുന്ന ഇംഗ്ലീഷ് അക്ഷരമേത് എന്നുനോക്കിയാണല്ലോ മലയാളം ലിപികള്‍ മാറിമാറി വരുന്നത്. ചില അവസരങ്ങളില്‍ ഇങ്ങനെ തൊട്ടടുത്തുകാണുന്ന അക്ഷരവുമായി അതിനും മുമ്പുള്ള അക്ഷരം ചേരേണ്ട ആവശ്യം ഇല്ലായിരിക്കാം. അപ്പോള്‍ ആ രണ്ട് അക്ഷരങ്ങള്‍ക്കിടയില്‍ Underscore _ ടൈപ്പുചെയ്താല്‍ മതി.
ഉദാ: nal_varam = നല്‍വരം underscore ഇട്ടില്ലെങ്കില്‍ 'നല്വരം' എന്നായിപ്പോകും.
ചില്ലക്ഷരങ്ങള്‍ വാക്കുകളുടെ ഇടയില്‍ വരുന്ന വാക്കുകളിലാണ് ഇത് കൂടുതലും ഉപയോഗിക്കേണ്ടിവരുക.
വേറൊരു ഉദാഹരണം: പൊന്‍കണി = pon_kaNi ; ponkani എന്നെഴുതിയാല്‍ ‘പൊങ്കണി’ എന്നേ കിട്ടൂ.
kilukkaampetti = കിലുക്കാമ്പെട്ടി kilukkaam_petti = കിലുക്കാംപെട്ടി
empeethri =എമ്പീത്രീ em_pee_thri = എംപീത്രി
======================
ദുഃഖം മുതലായ വാക്കുകളിലെ നിശബ്ദമായ ‘ഹ’ (വിസര്‍ഗ്ഗം) എഴുതുവാന്‍ H ആ അക്ഷരത്തിനുശേഷം ചേര്‍ക്കുക.
ഉദാ: ദുഃഖം = duHkham
വരമൊഴി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വരമൊഴി ഉപയോഗിക്കുമ്പോൾ, ഫോണ്ട് മെനുവിൽ അഞ്ജലി ഓൾഡ് ലിപി ഫോണ്ട് തന്നെ സെലക്റ്റ് ചെയ്താൽ മാത്രമേ വലതുവശത്തുകിട്ടുന്ന വിന്റോയിൽ ലഭിക്കുന്ന മലയാളം ടെക്സ്റ്റ്, യൂണിക്കോഡ് മലയാളം ഫോണ്ടായി ലഭിക്കുകയുള്ളൂ. മറ്റേതു ഫോണ്ട് സെലക്റ്റ് ചെയ്താലും വലതുവശത്ത് മലയാളമായി കാണുന്നുണ്ടെങ്കിലും അത് യൂണിക്കോഡിൽ അല്ല. അതുകൊണ്ട് അവിടെ നിന്ന് കോപ്പി ചെയ്ത് മറ്റൊരു ആപ്ലിക്കേഷനിലേക്കോ, വെബ് പേജിലേക്കോ പേസ്റ്റ് ചെയ്യുമ്പോൾ ഇംഗ്ലീഷ് ക്യാരക്റ്ററുകളായിരിക്കും ലഭിക്കുക. ഇത് ഒഴിവാക്കാനായി രണ്ടു കാര്യങ്ങൾ ചെയ്യാം.
1. ഒന്നുകിൽ മലയാളം ടൈപ്പ് ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ് വരമൊഴി ഫോണ്ട് മെനുവിൽ അജ്ഞലി ഓൾഡ് ലിപി ഫോണ്ട് സെലക്റ്റ് ചെയ്യുക. ഇപ്പോൾ കിട്ടുന്ന മലയാളം ഔട്ട്പുട്ട് എങ്ങോട്ട് കോപ്പി പേസ്റ്റ് ചെയ്താലും മലയാളമായി തന്നെ കാണും.
2. മറ്റേതെങ്കിലും ഫോണ്ട് ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്തതെങ്കിൽ, എല്ലാം ടൈപ്പു ചെയ്തുകഴിഞ്ഞ്, വരമൊഴി ഫയൽ മെനുവിലെ Export to unicode എന്ന മെനു ഐറ്റം സെലക്റ്റ് ചെയ്യുക. ഇപ്പോൾ മറ്റൊരു വിന്റോ തുറന്നുവന്നിട്ട് അതിൽ താങ്കൾ എഴുതിയ ടെക്സ്റ്റ് ലഭിക്കും. ഇത് യൂണിക്കോഡിൽ ആയിരിക്കും. അവിടെ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുക.
(export to unicode കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. )
അതുപോലെ, പുതിയ വേര്‍ഷന്‍ വരമൊഴിയിലും, അഞ്ജലി ഓള്‍ഡ് ലിപിയല്ലാതെ Matweb ഫോണ്ടാണ് സെലക്ട് ചെയ്തിരിക്കുന്നതെങ്കില്‍ ഇതേ Export to unicode എന്ന സ്റ്റെപ്പ് ചെയ്യണം.
കീമാന്‍ ഉപയോഗിക്കുന്ന വിധം:
കീമാന്‍ ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞു എന്നതിനു തെളിവായി, വിന്റോസ് സ്റ്റാറ്റസ് ബാറില്‍ വലത്തെയരികിലായി, സമയം കാണിക്കുന്നതിന്റെ പരിസരത്ത് ഒരു ഡയമന്‍ഡിനുള്ളില്‍ K എന്ന അക്ഷരം കാണാം. അതില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു മെനു കിട്ടും. അതില്‍ മലയാളത്തില്‍ “ക” എന്നെഴുതിയിരിക്കുന്ന മെനു ഐറ്റം സെലക്ട് ചെയ്യൂ. അപ്പോള്‍ ഡയമണ്ടിനുള്ളില്‍ മലയാളം “ക“ എന്നെഴുതിയിരിക്കുന്നത് കാണാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇത്രയും കാര്യങ്ങള്‍ കൊടുത്തിട്ടുണ്ട്.
ഇപ്പോള്‍ നിങ്ങള്‍ മംഗ്ലീഷില്‍ എന്തെഴുതിയാലും അത് തനിയെ മലയാളമായി മാറിക്കൊള്ളും! എന്തേ ഒന്നെഴുതി നോക്കാന്‍ കൊതിയായോ? ഒന്നു പരീക്ഷിച്ചു നോക്കാം. താഴെക്കൊടുത്തിരിക്കുന്ന കള്ളിയ്ക്കുള്ളില്‍ മൌസ് എടുത്ത് ഒന്നു ക്ലിക്ക് ചെയ്തിട്ട് ayyO kaakkE patichchO അല്ലെങ്കില്‍ aYO kAKE patiCO എന്ന് ഒന്നെഴുതി നോക്കു.
കീമാന്‍ ഒരു ഓഫ് ലൈന്‍ പ്രോഗ്രാമാണ്. അതായത്, അതുപയോഗിച്ച് ടൈപ്പുചെയ്യുവാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം എന്നില്ല. കീമാന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ബ്ലോഗിലും, ജി.മെയിലിലും, ഗൂഗിള്‍ സേര്‍ച്ചിലും, ഒക്കെ നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഓഫ് ലൈനില്‍ എന്തെങ്കിലും എഴുതിവയ്ക്കണമെങ്കില്‍, വിന്റോസിലെ വേഡ് പാഡില്‍ മലയാളത്തില്‍ ടൈപ്പുചെയ്യാം. അതുപോലെ മൈക്രോസോഫ്റ്റ് വേഡിലും പുതിയ വേര്‍ഷന്‍ കീമാൻ ഉപയോഗിച്ച് നേരിട്ടു എഴുതാവുന്നതാണ്. മൈക്രോസോഫ്റ്റ് വേഡിന്റെ ചില വേർഷനുകളിൽ ചില്ലക്ഷരങ്ങൾ ശരിയായി ലഭിക്കുകയില്ല. വേഡ് പാഡിൽ ഈ പ്രശ്നമില്ല.
വേഡ്‌പാഡ് സ്റ്റാര്‍ട്ട് ചെയ്യുവാന്‍: Start >> All programmes >> Accessories >> Wordpad
വേഡ് പാഡ് / വേഡ് എന്നിവ തുറന്നാലുടന്‍ ഫോണ്ട്സ് ലിസ്റ്റില്‍ അഞ്ജലി ഓള്‍ഡ് ലിപി, അല്ലെങ്കില്‍ മറ്റേതെങ്കിലും മലയാളം യുണിക്കോഡ് ഫോണ്ട്, സെലക്ടുചെയ്തിട്ടുവേണം കീ മാന്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുവാന്‍ തുടങ്ങാന്‍. അതുപോലെ ജി.മെയിലില്‍, ജി.ചാറ്റില്‍, ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനില്‍, ബ്ലോഗുകളില്‍, മലയാളം വിക്കിപീഡിയ എഡിറ്റിംഗ് പേജില്‍ ഒക്കെ മലയാളം ലിപിയില്‍ കീമാന്‍ ഉപയോഗിച്ച് നേരിട്ട് ടൈപ്പുചെയ്യാം. കീമാന്‍ ഉപയോഗിച്ചു ടൈപ്പ് ചെയ്യുമ്പോള്‍ വരമൊഴിയിലെ പ്പോലെ ഇംഗ്ലീഷ് കീ സ്ട്രോക്കുകള്‍ കാണാന്‍ സാധിക്കില്ല. നേരെ മലയാളമാവും കിട്ടുക. നിങ്ങള്‍ക്ക് ഇംഗ്ലീഷ് എഴുത്തിലേക്ക് തിരികെ പോകേണ്ടിവരുമ്പോള്‍ ഡയമണ്ട് വീണ്ടും പ്രസ് ചെയ്ത്, ഇംഗ്ലീഷ് K (No Keyman keyboard) സെലക്ട് ചെയ്യുവാന്‍ മറക്കരുത്.
കീമാനില്‍ ടൈപ്പുചെയ്യുമ്പോള്‍ നമ്മള്‍ എഴുതുന്ന ഇംഗ്ലീഷ് കീ സ്ട്രോക്കുകള്‍ കാണുവാന്‍ സാധിക്കില്ലല്ലോ. അതിനാല്‍ ആദ്യം Trial & error method ല്‍ മംഗ്ലീഷില്‍ ടൈപ്പുചെയ്തുനോക്കുകയാണ് നല്ലത്. തെറ്റുന്നെങ്കില്‍ തെറ്റട്ടെ. പലവാചകങ്ങള്‍ ടൈപ്പുചെയ്തുനോക്കുക. ക്രമേണ ശരിയായി എല്ലാ അക്ഷരങ്ങളും കിട്ടും. പ്രാക്ടീസിലൂടെ വളരെ വേഗം പഠിക്കാവുന്നതേയൂള്ളൂ ഇത്.
============================
ഈ പേജില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഡൌണ്‍ലോഡുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍, ഈ വരമൊഴി വിക്കിയില്‍ നിന്നും വേണ്ട സഹായം കിട്ടും. അല്ലെങ്കില്‍ ഇവിടെ കമന്റായി ചോദിക്കൂ.
===========================
3. ഗൂഗിള്‍ ട്രാന്‍സ്‌ലിറ്റെറേഷന്‍
മൂന്നാമതായി നമ്മള്‍ പരിചയപ്പെടുന്ന ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയറാണ് ഗൂഗിളിന്റെ ട്രാന്‍സ്‌ലിറ്റെറേഷന്‍ സോഫ്റ്റ്വെയര്‍. ഇതുപയോഗിച്ച് അനവധി ഭാഷകളിൽ ട്രാന്‍സ്‌ലിറ്റെറേഷന്‍ ചെയ്യാം. മലയാളം ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളും അതിൽ ഉൾപ്പെടുന്നു. ഓണ്‍ലൈനില്‍ മാത്രമേ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കൂ (ഇതിന്റെ ഓഫ് ലൈൻ ഇൻപുട്ട് മെതേഡും നിലവിലുണ്ട്. അതേപ്പറ്റി ഇവിടെ പഠിക്കാം).
ഇതേ സാങ്കേതിക വിദ്യ ഈയിടെ ജി.മെയിൽ, ബ്ലോഗർ, Orkut എന്നിവയിൽ ഗൂഗിൾ ബിൽറ്റ്-ഇൻ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇവ ഉപയോഗിക്കുമ്പോൾ മലയാളത്തിൽ എഴുതുന്നതിനായി മറ്റൊരു സോഫ്റ്റ്വെയർ ഉപയോഗിക്കണമെന്നില്ല. ഇതു കൂടാതെ ഫയർ ഫോക്സ് മോസില്ല്ല വെബ് ബ്രൌസറിൽ ചേർക്കുവാനുള്ള ഒരു ആഡ്-ഓൺ ആയിട്ടും, ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ ലഭ്യമാണ്.
ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് മലയാളത്തിൽ ടൈപ്പു ചെയ്യ്താൽ മാത്രം മതിയെങ്കിൽ അതിനായി ഒരു എഡിറ്റ് പേജ് ഓൺലൈനിൽ ലഭ്യമാണ്. ഇതിന്റെ ലിങ്ക് ഇവിടെ . ഇവിടെ ടൈപ്പ് ചെയ്തതിനു ശേഷം ആ ടെക്സ്റ്റിനെ നമുക്ക് കോപ്പിചെയ്തെടുക്കാവുന്നതാണ്. ഇതേ പേജിൽ തന്നെ തമിഴ്, ഹിന്ദി, കന്നട തുടങ്ങീയ ഭാഷകളിലും ടൈപ്പ് ചെയ്യാം.
നിങ്ങള്‍ ഒരു നെറ്റ് കഫേയില്‍നിന്ന് ഇന്റര്‍നെറ്റ് പേജുകള്‍ നോക്കുമ്പോഴോ, അല്ലെങ്കില്‍ മുകളില്‍പ്പറഞ്ഞ സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോഴോ ഒക്കെ ഈ ഓണ്‍ലൈന്‍ വെബ് പേജ് വളരെ പ്രയോജനകരമാണ്.
പേജ് തുറന്നാലുടൻ, അതിന്റെ ഇടതേ അറ്റത്തുള്ള ലിസ്റ്റിൽ നിന്ന് മലയാളം സെലക്റ്റ് ചെയ്തിട്ടുവേണം ടൈപ്പ് ചെയ്തു തുടങ്ങുവാൻ.
മുകളില്‍ പറഞ്ഞ വരമൊഴി, കീമാൻ എന്നീ പ്രോഗ്രാമുകളെ അപേക്ഷിച്ച് ഒരു വ്യത്യാസം ഇതിനുള്ളത് എന്തെന്നാല്‍ ഇവിടെ ഒരു വാക്കിന്റെ ഉച്ചാരണത്തെയാണ് ഗൂഗിള്‍ ട്രാൻസ്‌ലിറ്ററേഷൻ കണക്കിലെടുക്കുക എന്നതാണ്. വരമൊഴിയിലും കീമാനിലും നമുക്ക് ഓരോ അക്ഷരങ്ങളായിട്ടാണ് മലയാളം ലഭിക്കുക. ഇവിടെ ഒരു മംഗ്ലീഷ് വാക്ക് മൊത്തമായും ടൈപ്പുചെയ്ത് സ്പേസ് ബാര്‍ അമര്‍ത്തുമ്പോൾ അതിന്റെ ഉച്ചാരണത്തിനു അനുസരണമായ ഒരു വാക്കാണ് നിങ്ങള്‍ക്ക് മലയാളത്തിൽ ലഭിക്കുന്നത്.
ഈ രീതികൊണ്ട് ഒരേ സമയം മെച്ചവും ദോഷവും ഉണ്ട്. ചില ഉദാഹരങ്ങള്‍ നോക്കൂ. ഗൂഗിള്‍ transliteration ഒരു വാക്കിനെ മുഴുവനായി കണക്കിലെടുത്താണ് മൊഴി മാറ്റുന്നത് എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് കൃത്യമായ മലയാളം അക്ഷര തെറ്റില്ലാതെ ഇപ്പോഴും ലഭിക്കണം എന്നില്ല. വാക്കിന്റെ സന്ദര്‍ഭം ഗൂഗിള്‍ ഊഹിച്ചെടുക്കുകയാണ് ചെയ്യുന്നത്.
പലപ്പോഴും ചെറിയക്ഷരം ദീര്‍ഘസ്വരങ്ങള്‍ക്ക് രണ്ടക്ഷരം ഇങ്ങനെ കിറുകൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ കൂടി ശരിയായ വാക്ക് ഗൂഗിളില്‍ കിട്ടും. എന്നാല്‍ കീമാന് ഉപയോഗിക്കുമ്പോഴും, വരമൊഴി എഡിറ്റര്‍ ഉപയോഗിക്കുമ്പോഴും, ഓരോ മലയാള അക്ഷരങ്ങള്‍ക്കും വേണ്ടി കൃത്യമായി നിര്‍വ്വചിച്ചിരിക്കുന്ന കീകള്‍ തന്നെ അമര്‍ത്തിയാലേ, അതാത് അക്ഷരങ്ങള്‍ ലഭിക്കുകയുള്ളൂ. നാം എഴുതാന്‍ ഉദ്ദേശിക്കുന്ന വാക്കുതന്നെ കൃത്യമായി എഴുതാന്‍ സാധിക്കുന്നു. അതിനാല്‍ അക്ഷരത്തെറ്റുകള്‍ ഒട്ടും തന്നെ വരുത്താതെ ടൈപ്പ് ചെയ്യാന്‍ കീമാന്‍ / വരമൊഴി രീതികള്‍ ആണ് നല്ലത്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇംഗ്ലീഷ് typewriting , കീബോര്‍ഡ് നോക്കാതെ അനായാസം ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് മലയാളം അനായാസം എഴുതുവാന്‍ കൂടുതല്‍ എളുപ്പം കീമാന്‍ വരമൊഴി രീതി ആയിരിക്കും. നല്ല വേഗതയില്‍ എഴുതുകയും ആവാം. ഇത് അറിയാന്‍ പാടില്ലാത്തവര്‍ക്കും, കീബോര്‍ഡ് നോക്കി മാത്രം ടൈപ് ചെയ്യാന്‍ ശീലമായവര്‍ക്കും ഗൂഗിള്‍ രീതിയാവും അനുയോജ്യം.
ഗൂഗിള്‍ ട്രാൻസ്‌ലിറ്ററേഷനിൽ ടൈപ്പ് ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ നാം ഉദ്ദേശിച്ച വാക്കാവില്ല ഔട്പുട്ട് ആയി കിട്ടുന്നത്. അപ്പോള്‍, മൌസ് എടുത്ത് കിട്ടിയ വാക്കില്‍ ഒരു പ്രാവശ്യം ക്ലിക്കുചെയ്യുക. ആ കീ സ്ട്രോക്കുകള്‍ ഉപയോഗിച്ച് ലഭിക്കാവുന്ന വാക്കുകളുടെ ഒരു ലിസ്റ്റ് ഉടന്‍ ഗൂഗിള്‍ കാണിക്കും. അതില്‍ നിങ്ങള്‍ ഉദ്ദേശിച്ച വാക്കുണ്ടെങ്കില്‍ അവിടെനിന്ന് സെലക്ട് ചെയ്യാം. ഇല്ലെങ്കില്‍ എഡിറ്റ് എന്നു സെലക്റ്റ് ചെയ്ത് ഓരോ അക്ഷരമായി ഗൂഗിളിനെ പഠിപ്പിക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും ഗൂഗിള്‍ ട്രാൻസ്ലിറ്ററേഷൻ ഉപയോഗിച്ച് മലയാളത്തില്‍ കൃത്യമായി എഴുതാനാവാത്ത വാകുകളും ഉണ്ട്. ഉദാഹരണമായി, "ട്രാൻസ്ലിറ്ററേഷൻ" എന്ന് എഴുതാന്‍ ശ്രമിച്ചു നോക്കൂ! സാധ്യമല്ല തന്നെ (ഇത് വരമൊഴി ഉപയോഗിച്ച് എഴുതിയതാണ്)
കീമാനുമായി ഉള്ള ഒരു വ്യത്യാസം ഷ, ശ എന്നീ അക്ഷരങ്ങള്‍ക്കാണ്. കീമാനില്‍ S ശ യും, s യും ആണ്. ഗൂഗിള്‍ transliteration ഇല്‍ sh, s എന്നിവ സാന്ദര്‍ഭികമായി വന്നുകൊള്ളും. ഒരുവാക്കിന്റെ തുടക്കത്തില്‍ വരുന്ന ശ എപ്പോഴും sh തന്നെയാണ്. കീമാന്റെ ബാക്കി എല്ലാ കീ സ്ട്രോക്കുകളും ഗൂഗിളിനും അതുപോലെ മനസ്സിലാകും.
Google transliteration ഉപയോഗിച്ച് ടൈപ്പുചെയ്യുന്നതിനിടെ ഇംഗ്ലീഷ് വാക്ക് നിലനിര്‍ത്താന്‍, Ctrl+g ഉപയോഗിക്കാം. വീണ്ടും Ctrl+g അടിച്ചാൽ, ട്രാൻസ്‌ലിറ്ററേഷനിലേക്ക് തിരികെയെത്താം.
4. EPIC Write:
ഈ അടുത്തയിടെ നിലവില്‍ വന്നതും, പ്രധാനമായും ഇന്ത്യന്‍ ഭാഷകളിലെ ഉപഭോക്താക്കളെ ഉദേശിച്ചു നിര്‍മിച്ചിട്ടുള്ളതുമായ ഒരു അത്യുഗ്രന്‍ വെബ് ബ്രൌസര്‍ ആണ് എപിക്. അത് ഇതുവരെ download ചെയ്തിട്ടില്ലാതാത്തവര്‍ ഇവിടെ നിന്നും അത് ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. എപിക് ബ്രൌസറില്‍ ഇടതു വശത്തുള്ള ടൂള്‍ ബാര്‍ നോക്കൂ. ഈ വെബ് ബ്രൌസരില്‍ write എന്നൊരു സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഗൂഗിള്‍ transliteration രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വേര്‍ഡ് പ്രോസസറും ഉണ്ട്.
വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ബ്ലോഗ് പോസ്റ്റുകള്‍ ഉണ്ടാക്കുവാനും, അല്ലെങ്കില്‍ മലയാളത്തില്‍ ഉള്ള പേജുകള്‍ ഉണ്ടാക്കി എടുക്കുവാനും ഈ സംവിധാനം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. എഴുതിയ കാര്യങ്ങള്‍ ഇവിടെ നിന്ന് എങ്ങോട്ട് വേണമെങ്കിലും കോപ്പി പേസ്റ്റ് ചെയ്യാം. മലയാളത്തില്‍ എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് ഈ വേര്‍ഡ് പ്രോസസറിന്റെ വലതു മുകളിലായി പ്രത്യക്ഷപ്പെടുന്ന ഭാഷകളുടെ ലിസ്റ്റില്‍ നിന്നും മലയാളം സെലക്ട് ചെയ്തിട്ട് മംഗ്ലിഷിൽ എഴുതിക്കോളൂ. അനായാസമായി മലയാളം നിങ്ങള്‍ക്ക് വഴങ്ങുന്നത് കാണാം. ഇവിടെയും, എഴുതുന്ന ടെക്സ്റ്റ് സേവ് ചെയ്തു വയ്ക്കുവാനുള്ള സംവിധാനം ഉണ്ട്.അതിനാല്‍ നിങ്ങള്‍ എഴുതുന്ന കാര്യങ്ങള്‍ പലപ്പോഴായി എഴുതുവാനും എഡിറ്റ് ചെയ്യുവാനും സാധിക്കും. പക്ഷെ ഓര്‍ക്കുക, Epic write ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ആണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കില്ല.
5. Mozilla Firefox Add-on:
മുകളില്‍ വിവരിച്ച അതെ സംവിധാനം (വേര്‍ഡ് പ്രോസസര്‍ ഇല്ല എന്ന് മാത്രം) മോസില്ലയില്‍ ഉപയോഗിക്കുവാനുള്ള ഒരു ആഡ് ഓണ്‍ ലഭ്യമാണ്. ഗൂഗിള്‍ indic transliteration add-on ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കാണുന്നതുപോലെ ഒരു സ്ക്രീന്‍ ലഭിക്കും. അവിടെയുള്ള add to firefox എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു പിന്നാലെ വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ മോസില്ലയിലെ Tools menu വിലും Add-on എന്നൊരു ഓപ്ഷന്‍ ഉണ്ട് . ഇത് തുറന്നിട്ട് google transliteration എന്ന് സേര്‍ച്ച് ചെയ്‌താല്‍ ഇതിനു ആവശ്യമായ add-on ലഭിക്കും. ഒരിക്കല്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍, മോസില്ലയില്‍ കമന്റു ബോക്സ്, ബ്ലോഗ് പോസ്റ്റ് എഡിറ്റിംഗ് പേജ് തുടങ്ങിയ ഭാഗങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഈ സംവിധാനം ഉപയോഗിച്ച് മലയാളം transliteration പ്രാപ്തമാക്കാം. താഴെ കാണുന്ന സ്ക്രീന്‍ ഷോട്ടില്‍ കാണുന്നതുപോലെ ഭാഷകളുടെ ഒരു ലിസ്റ്റ് ലഭിക്കും. അവിടെ നിന്ന് മലയാളം സെലക്റ്റ് ചെയ്തിട്ടു നേരെ ടൈപ്പ് ചെയ്യാം. മലയാളം ആവശ്യമില്ലത്തപ്പോള്‍ മലയാളം എന്ന് ടിക്ക് മാര്‍ക്ക് ചെയ്തിരിക്കുന്നത് മാറ്റുക.
മറ്റു ചില ഓണ്‍ലൈന്‍ മലയാളംടൈപ്പിംഗ് സോഫ്റ്റ്‌വെയറുകള്‍:
നിങ്ങള്‍ ഒരു നെറ്റ് കഫേയില്‍നിന്ന് ഇന്റര്‍നെറ്റ് പേജുകള്‍ നോക്കുമ്പോഴോ, അല്ലെങ്കില്‍ മുകളില്‍പ്പറഞ്ഞ സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോഴോ ഒക്കെ താഴെപ്പറയുന്ന സോഫ്റ്റ്‌വെയറുകള്‍ പ്രയോജനപ്പെടും. ഓണ്‍ലൈനില്‍, പ്രത്യേകിച്ച് സെറ്റിംഗുകള്‍ ഒന്നും കമ്പ്യൂട്ടറില്‍ ചെയ്യാതെ ഇവ പ്രവര്‍ത്തിക്കും.
1. Quill Pad:
ഓണ്‍ ലൈന്‍ ട്രാന്‍സ്‌ലിറ്റെറേഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രോഗ്രാമാണ് ക്വില്‍പാഡ്. ലിങ്ക് ഇവിടെ.
2. മലയാളം ഓണ്‍ലൈന്‍:
മൊഴി സ്കീമില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ സോഫ്റ്റ്‌വെയര്‍. ലിങ്ക് ഇവിടെ.
3. ഇളമൊഴി:
മറ്റൊരു ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍. ലിങ്ക് ഇവിടെ.
4. വണ്‍ ഇന്ത്യ:
മറ്റൊരു ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍. ലിങ്ക് ഇവിടെ
=======================================
ASCII - Unicode കണ്‍വേര്‍ട്ടറുകള്‍
======================================
5. ശില്പ:
യൂണിക്കോഡ് മലയാളത്തിലല്ലാത്ത പത്രവാർത്തകളും മറ്റും (ഉദാഹരണം : മലയാള മനോരമ, ISM രീതിയില്‍ എഴുതിയ മലയാളം ടെക്സ്റ്റ് തുടങ്ങിയവ) ബ്ലോഗിലേക്ക് കോപ്പി ചെയ്തു പ്രസിദ്ധീകരിക്കാനായി യൂണിക്കോഡിലേക്ക് മാറ്റണം എന്നുണ്ടോ? അതിനു ഉപകാരപ്പെടുന്ന ഒരു സൈറ്റ് ആണിത്. യൂണിക്കോഡില്‍ അല്ലാത്ത മലയാള പത്രങ്ങളിലെ ടെക്സ്റ്റ് ഈ വിന്റോയിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് യൂണിക്കോഡിലാക്കി മാറ്റാം. ലിങ്ക് ഇവിടെ.
6. അക്ഷരങ്ങൾ:
ISM ഫോണ്ടുകളിൽ നിന്ന് മലയാളം യൂണീക്കോഡ് ഫോണ്ടിലേക്ക് കൺവേർട്ട് ചെയ്യൂവാനുള്ള ഓൺ ലൈൻ സോഫ്റ്റ്വെയർ അക്ഷരങ്ങൾ ഇവിടെ.
===================================
ട്രാന്‍സ്‌ലിറ്റെറേഷന്‍ അല്ലാതെ മലയാളം നേരിട്ട് ടൈപ്പു ചെയ്യുവാനുള്ള വഴികളൊന്നും ഇല്ലേ എന്നൊരു സംശയം ഉണ്ടായേക്കാം. അതിനുള്ള ഉത്തരം “ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡുകള്‍” എന്ന അദ്ധ്യായത്തില്‍ നിന്നു കിട്ടും.
ഓഫ് ലൈനിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ
ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഇപ്പോൾ ഓഫ് ലൈനിൽ (ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെയും) ഉപയോഗിക്കാം. Google online Transliteration രീതികളെ അപേക്ഷിച്ച് എന്തുകൊണ്ടും ഒരു പടി മെച്ചമാണ് ഓഫ് ലൈന്‍ ട്രാന്‍സ്‌ലിറ്റ്റേഷന്‍. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി ഭംഗിയായി മലയാളം എഴുതാം, കീമാനും വരമൊഴിയും ഉപയോഗിച്ച് എഴുതുന്ന ലാഘവത്തോടെ.
ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ എന്ന പേരില്‍ അഞ്ചു ഇന്ത്യന്‍ ഭാഷകളുമായി ആരംഭിച്ച് ഇപ്പോള്‍ വളരെ വിപുലമായി ഇന്റര്‍നെറ്റില്‍ മറ്റുഭാഷകള്‍ എഴുതുവാനായി ഉപയോഗിക്കപ്പെടുന്ന ഓണ്‍ലൈന്‍ സോഫ്റ്റ്വെയറാണല്ലോ ഗൂഗിളിന്റെ ട്രാന്‍സ്‌ലിറ്ററേഷന്‍. മലയാളം എഴുതുവാന്‍ ആരംഭിക്കുന്ന ഉപയോക്താക്കളിലെ പുതുതലമുറ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഈ രീതി തന്നെയാണ്. കാരണം ഓരോ അക്ഷരത്തിനും തുല്യമായ കീസ്ട്രോക്കുകൾ ഓർക്കേണ്ടതില്ല. മറ്റൊരു ഭാഷയിലെ ഒരുവാക്കിനെ ഇംഗ്ലീഷിൽ (മംഗ്ലീഷിൽ എന്നു കൂടുതൽ ശരി) എഴുതിയാൽ അതിന്റെ ഉച്ചാരണം എങ്ങനെയോ അതിനു സമാനമായ വാക്കാണ് ആ ഭാഷയിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ നൽകുക. ഗൂഗിളിന്റെ ബ്ലോഗര്‍, ജി-മെയില്‍, ഓര്‍ക്കുട്ട് തുടങ്ങിയ പ്രോഡക്റ്റുകളിലും ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ എന്നേ കുട്ടിച്ചേര്‍ത്തുകഴിഞ്ഞു. അതുപോലെ മോസില്ല, വേഡ്‌പ്രസ് തുടങ്ങിയവയ്ക്കുള്ള ആഡ്-ഓണുകളായും ഇത് ലഭ്യമാണ്. (എഴുതാന്‍ പഠിക്കാം എന്ന അദ്ധ്യായം നോക്കൂ)
തുടക്കത്തിൽ ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്റെ ഒരു പോരായ്മ, അത് ഓണ്‍ലൈനില്‍ (ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്തിരിക്കുമ്പോള്‍ മാത്രം) മാത്രമേ പ്രവര്‍ത്തിക്കൂ എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ ആ പ്രശ്നവും പരിഹരിച്ചിരിക്കുന്നു. ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ IME (Google Input Method) എന്ന രീതി ഉപയോഗിച്ച് നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മുടെ ഭാഷയില്‍ ഏത് വേഡ്പ്രോസസറിലും ടൈപ്പ് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് ഇനി മുതല്‍ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിച്ച് മൈക്രോസ്ഫ്റ്റ് വേഡ്, നോട്ട്പാഡ്, വേര്‍ഡ്പാഡ് തുടങ്ങിയ വേഡ് പ്രോസസിംഗ് സോഫ്റ്റ്വെയറുകളില്‍ നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയാം. അതുപോലെ ബ്ലോഗിൽ നേരിട്ട് ടൈപ്പ് ചെയ്യുവാനും, കമന്റുകൾ എഴുതുവാനും, ഒരു ഇ-മെയിൽ ടൈപ്പു ചെയ്യുവാനുമൊക്കെ ഇതേ രീതി ഉപയോഗിക്കാം - കീമാനും വരമൊഴിയുമൊന്നും ഇല്ല എന്ന പരാതിയും ഇതോടെ ഒഴിവാക്കാം.
Google Transliteration IME
വിന്റോസിന്റെ, വിന്റോസ് എക്സ്.പി, വിസ്റ്റ, 7 തുടങ്ങിയ പുതിയ വേർഷനുകളീൽ മാത്രമേ ഈ സംവിധാനം പ്രവർത്തിക്കുകയുള്ളൂ. അതുപോലെ ഓഫീസ് 2003 മുതൽ മുകളിലേക്കുള്ള മൈക്രോസോഫ്റ്റ് ഓഫീസ് പാക്കേജുകളിലാണ് ഇത് ഏറ്റവും ഭംഗിയായി പ്രവർത്തിക്കുക. നോട്ട്പാഡിൽ വളരെ കൃത്യമായി പ്രവർത്തിക്കുന്നതും കണ്ടു.
ഇതെങ്ങനെയാണ് സെറ്റ് ചെയ്യേണ്ടതെന്നാണ് അടുത്തതായി വിവരിക്കുന്നത്. ആദ്യമായി Google Transliteration IME സെറ്റ് അപ് ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൌണ്‍ലോഡ് ചെയ്യണം. അതിനായി ഈ സൈറ്റിലേക്ക് പോവുക.
ഡൌണ്‍ലോഡ് ആരംഭിക്കുന്നതിനു മുമ്പായി ഒരു കാര്യം ചെയ്യാനുണ്ട്. ഡൌൺലോഡ് ബട്ടന്റെ മുകളിലായി Choose your IME language എന്നൊരു ആരോ കീ കാണാം. അവിടെ ക്ലിക്ക് ചെയ്ത് ‘മലയാളം’ എന്ന് സെലക്റ്റ് ചെയ്യുക. ഇനി ഡൌണ്‍ലോഡ് തുടങ്ങാം. ഡൌണ്‍ലോഡിംഗ് പൂര്‍ത്തിയാവാന്‍ ഒന്നോ രണ്ടോ മിനിറ്റുകള്‍ എടുത്തേക്കാം. (മിക്കവാറും ബ്രൌസറുകളില്‍ My Documents/Downloads/ എന്ന ഫോള്‍ഡര്‍ ആയിരിക്കും ഡിഫോള്‍ട്ടായി ഡൌണ്‍ലോഡ് ഫയലുകള്‍ സേവ് ചെയ്യുന്ന ഫയൽ. നിങ്ങൾ ഉപയോഗിക്കുന്ന ബ്രൌസർ സെറ്റിംഗ് അനുസരിച്ച് ഇതിൽ വ്യത്യാസം കണ്ടേക്കാം) ഡൌണ്‍ലോഡിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സേവ് ചെയ്ത ഫോള്‍ഡറില്‍ നിന്നും Googlemalayalaminputsetup.exe എന്ന ഫയല്‍ കണ്ടുപിടിച്ച് അതില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആരംഭിക്കും.
അവിടെയുള്ള സമ്മതപത്രത്തിലെ I agree ക്ലിക്ക് ചെയ്ത് Next അമര്‍ത്തുക. ഐ.എം.ഇ സെറ്റ് അപ് ആരംഭിച്ച് അല്പസമയത്തിനുള്ളില്‍ പൂര്‍ത്തിയാകും. പൂര്‍ത്തിയായാല്‍ നന്ദിപറഞ്ഞുകൊണ്ട് ഒരു അറിയിപ്പും കാണാം.
ഇപ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. നാം ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തത് ഒരു സോഫ്റ്റ്വെയറല്ല. ഒരു ലാംഗ്വേജ് ഇൻപുട്ട് മെതേഡ് ആണ്. അതിനാൽ നിങ്ങളുടെ ഡെസ്ക്ടോപ്പിലോ, പ്രോഗ്രാം മെനുവിലോ ഇതുമായി ബന്ധപ്പെട്ട പുതിയ ഐക്കൺസ് ഒന്നും തന്നെ പ്രത്യക്ഷപ്പെടുകയില്ല. പകരം വിന്റോസിന്റെ ടാസ്ക് ബാറിൽ വലതുമൂലയ്ക്കടുത്തായി Language bar പ്രത്യക്ഷപ്പെടും. EN എന്നെഴുതിയിരിക്കുന്ന ഒരു കൊച്ചു ബട്ടൺ അവിടെ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ താഴെക്കാണുന്ന ചിത്രത്തിലേതുപോലെ ഒരു മെനു ലഭിക്കും. അതിൽ നിന്ന് MY മലയാളം ഇന്ത്യ എന്ന ഇൻപുട്ട് മെതേഡ് സെലക്റ്റ് ചെയ്യുക. (ഇത് ലഭിക്കുന്നില്ലെങ്കിൽ ഈ പേജിന്റെ താഴെയുള്ള കുറിപ്പുകൾ നമ്പർ മൂന്ന് ഒന്ന് നോക്കൂ. ഒപ്പം കുറിപ്പ് ഒന്നും.)
(ലാംഗ്വേജ് ബാർ ഏതെങ്കിലും കാരണവശാൽ പ്രത്യക്ഷമാകുന്നില്ലെങ്കിൽ Control panel തുറന്ന് Regional and Language options എടുക്കുക. അതിൽ Language tab തുറന്ന് details ക്ലിക്ക് ചെയ്ത് language bar എന്ന ബട്ടൺ തുറന്ന് show language bar on desktop സെലക്റ്റ് ചെയ്യുക)
ഇപ്പോൾ ഗൂഗിൾ ഇൻപുട്ട് മെതേഡിന്റെ സ്റ്റാറ്റസ് വിന്റോ നിങ്ങൾക്ക് ഡെസ്ക്ടോപ്പിന്റെ വലതു താഴേ മൂലയിൽ കാണാവുന്നതാണ്. ഇതിനെ അവിടെനിന്ന് എങ്ങോട്ട് വേണമെങ്കിലും മാറ്റി പ്രതിഷ്ഠിക്കാം. ഇതില്‍ നാല് ഐക്കന്‍സ് ഉണ്ടാവും.
ആദ്യത്തേത് ആപ്ലിക്കേഷൻ ഐക്കൺ ആണ്. ഇതിനു ജോലികൾ ഒന്നുമില്ല. രണ്ടാമത്തേത് ലാംഗ്വേജ് ഇൻഡിക്കേറ്റർ ആണ്. നമ്മൾ ഡൌൺലൊഡ് ചെയ്തിരിക്കുന്നത് മലയാളം ഇൻപുട്ട് ആയതിനാൽ ഒരു ‘മ’ അടയാളമാവും ഇവിടെ ഉണ്ടാവുക. അടുത്തത് കീബോർഡ് ഐക്കൺ ആണ്. അതിൽ ലഭ്യമായ മലയാള അക്ഷരങ്ങളുടെ ലിസ്റ്റ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് വേണ്ട അക്ഷരങ്ങൾ/വാക്കുകൾ (ആവശ്യമെങ്കിൽ) ഇൻസേർട്ട് ചെയ്യാം. അവസാനത്തെ ബട്ടൺ സെറ്റിംഗ്സ് ആണ്. അവിടെ കാർത്തിക ഫോണ്ട് ഡിഫോൾട്ടായി സെലക്റ്റ് ചെയ്തിട്ടുണ്ടാവും. (ഇത് വിന്റോസിനോടൊപ്പം ലഭിക്കുന്ന മലയാളം യൂണിക്കോഡ് ഫോണ്ട് ആണ്).
ഇനി ഈ സംവിധാനം ഉപയോഗിച്ച് ഒന്നെഴുതിനോക്കാം.
നോട്ട് പാഡ് തുറക്കുക (അല്ലെങ്കിൽ വേഡ്). ഇനി മുകളിൽ പരാമർശിച്ച EN ബട്ടൺ ക്ലിക്ക് ചെയ്ത് MY സെലക്റ്റ് ചെയ്യുക. മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും മാറിമാറി ഷിഫ്റ്റ് ചെയ്യുവാൻ Ctrl + G എന്ന ടോഗിൾ കീ ഉപയോഗിക്കാം. ഓരോ തവണം കൺട്രോളും G യും ഒരുമിച്ച് അമർത്തുമ്പോഴും മലയാളം ഇൻപുട്ട്, ഇംഗ്ലീഷ് ഇൻപുട്ട് എന്നീ മെതേഡുകളിലേക്ക് മാറാം. മൌസ് എടുക്കേണ്ട കാര്യമില്ല. ഇനി ടൈപ്പ് ചെയ്തു തുടങ്ങിക്കോളൂ.
നാം ടൈപ്പു ചെയ്തുതുടങ്ങുമ്പോൾ തന്നെ ഗൂഗിൾ നാം ഉദ്ദേശിക്കുന്നതിനോട് സമാനമായ വാക്കുകളുടെ ലിസ്റ്റ് അവിടെത്തന്നെ പ്രദർശിപ്പിക്കുവാൻ തുടങ്ങും. അതാണ് ചിത്രത്തിൽ നീലനിറത്തിൽ കാണുന്നത്. അവയിലൊന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്ന വാക്കെങ്കിൽ ടൈപ്പിംഗ് പൂർത്തിയാവുന്നതിനു മുമ്പുതന്നെ അവയെ സെലക്റ്റ് ചെയ്ത് എന്റർ കീ അടിച്ചാൽ ആ വാക്ക് ഔട്ട്പുട്ടായി ലഭിക്കും. സെലക്റ്റ് ചെയ്യാനായി മുകൾ / താഴെ (up/down) ആരോ കീകൾ ഉപയോഗിക്കാം (കീബോർഡിൽ). അപ്പോൾ വാക്കുകൾ ഹൈലൈറ്റ് ചെയ്യപ്പെടുന്നത് മാറും. എന്റർ അടിച്ചാൽ ആ വാക്ക് ഔട്ട്പുട്ട് ആയിലഭിക്കും. നിങ്ങൾ ഉദ്ദേശിക്കുന്ന വാക്ക് ഔട്ട്പുട്ടായി ലഭിക്കുന്നതേയില്ലെങ്കിൽ മേൽപ്പറഞ്ഞ വിർച്വൽ കീബോർഡിൽ വാക്കുകൾ തയ്യാറാക്കി അവയെ ഇൻസേർട്ട് ചെയ്യുകയുമാവാം.
IME യുടെ ഫോണ്ട് സെറ്റിംഗിൽ ഏതു മലയാളം യൂണിക്കോഡ് ഫോണ്ടായാലും (ഡിഫോൾട്ട് കാർത്തിക) അത് നമ്മൾ മാറ്റേണ്ടതില്ല. കാരണം നാം ടൈപ്പുചെയ്യുന്ന ആപ്ലിക്കേഷനിൽ സെലക്റ്റ് ചെയ്തിരിക്കുന്ന യൂണിക്കോഡ് ഫോണ്ട് ആണ് നമുക്ക് അവിടെ ഔട്ട്പുട്ടിൽ കിട്ടുന്നത്. ഉദാഹരണത്തിനു മൈക്രോസോഫ്റ്റ് വേഡിൽ ടൈപ്പുചെയ്യുമ്പോൾ IME Font കാർത്തിക ആയാലും, വേഡിൽ ടൈപ്പ് ചെയ്ത് ടെക്സ്റ്റ് അഞ്ജലി ഓൾഡ് ലിപിയായോ രചനയായോ മാറ്റാൻ പ്രയാസമില്ല. അവിടെ ടെക്സ്റ്റ് സെലക്റ്റ് ചെയ്ത് ഫോണ്ട് മാറ്റിയാൽ മതി. താഴെക്കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ട് നോക്കൂ.
ഔട്ട്പുട്ട് ആയി വരുന്ന വാക്കിനെ ഗൂഗിളിൽ സേർച്ച് ചെയ്യണോ? വളരെ എളുപ്പം. ആ വിന്റോയിൽ കാണുന്ന ഗൂഗിൾ ലോഗോയിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. ഗൂഗിൾ സേർച്ച് എഞ്ചിൻ തനിയെ തുറന്ന് നിങ്ങൾ ടൈപ്പു ചെയ്യുന്ന വാക്ക് നെറ്റിൽ തിരഞ്ഞുകൊള്ളും!
ഈ ഇൻപുട്ട് മെതേഡ് നിങ്ങൾക്ക് എവിടെ ടൈപ്പു ചെയ്യാനും ഉപയോഗിക്കാം. വേഡ് പ്രോസസറുകളിൽ, മെയിലുകളിൽ, വെബ് പേജുകളിൽ, കമന്റ് ബോക്സുകളീൽ എവിടെയും. അങ്ങനെ ഓഫ് ലൈനിൽ മലയാളം വളരെ അനായാസം ടൈപ്പുചെയ്യാനാവുന്ന ഒരു ഇൻപുട്ട് മെതേഡ് ഗൂഗിൾ കൊണ്ടുവന്നിരിക്കുന്നു. അതിൽ അവരെ അഭിനന്ദിക്കാം. ബ്ലോഗ് മാറ്ററുകൾ ഇനി ഓഫ് ലൈനിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്ത് വച്ചിട്ട് പോസ്റ്റ് പബ്ലിഷ് ചെയ്യാറാകുമ്പോൾ മാത്രം ബ്ലോഗ് പോസ്റ്റിലേക്ക് കൊണ്ടുവന്നാൽ മതിയാകും.
=========
കുറിപ്പുകൾ
=========
1. ഈ പോസ്റ്റിൽ വിവരിച്ചതുപോലെ ഇംഗ്ലീഷ് - മലയാളം എന്നിങ്ങനെ ഇൻപുട്ട് മെതേഡ് മാറ്റുന്നതിന് മൌസ് തന്നെ ഉപയോഗിക്കണം എന്നില്ല. ഇതിനായി ഒരു കീബോർഡ് ഷോർട്ട് കട്ട് കീ കോമ്പിനേഷൻ സെറ്റ് ചെയ്യാം. Control panel തുറന്ന് Regional and Language options എടുക്കുക. അതിൽ Language tab തുറന്ന് details ക്ലിക്ക് ചെയ്യുക. അവിടെ Key settings എന്നൊരു ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ കീ കോമ്പിനേഷൻസ് സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ വിന്റോ ലഭിക്കും.
എനിക്ക് സൌകര്യപ്രദമായി തോന്നിയ കോമ്പിനേഷൻ Ctrl + shift ആണ്. അതാണ് ഈ ചിത്രത്തിൽ കാണുന്നത്. അതായത് ഓരോ തവണയും ഈ കോമ്പിനേഷൻ അമർത്തുമ്പോൾ ഇൻപുട്ട് മെതേഡ് ഇംഗ്ലീഷ് / മലയാളം എന്നിങ്ങനെ മാറീ മാറി വരും. ഇത് നിങ്ങൾക്ക് ഇഷ്ടമാവുന്നില്ലെങ്കിൽ Change key sequence എന്ന ബട്ടൺ അമർത്തി വേണ്ട മാറ്റങ്ങൾ വരുത്തി സേവ് ചെയ്യുക.
2. ടൈപ്പു ചെയ്യുമ്പോൾ ഫോണ്ട് മാറ്റി അഞ്ജലി ഓൾഡ് ലിപി, കാർത്തിക, രചന ഇവയിൽ ഏതും സെലക്റ്റ് ചെയ്യാം. ബ്രൌസറുകളിൽ കാണാൻ ഭംഗി അഞ്ജലിയും രചനയുമാണ്. ആദ്യം പറഞ്ഞ ഒരു കാര്യം ഒരിക്കൽ കൂടി പറയട്ടെ, വിന്റോസിന്റെയും ഓഫീസിന്റെയും പുതിയ വേർഷനുകളിലാണ് ഈ സംവിധാനം ഭംഗിയായി പ്രവർത്തിക്കുന്നത് കാണുന്നത്. എങ്കിലും നിങ്ങളുടെ കൈയ്യിലുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കുന്നതിൽ തെറ്റില്ലല്ലോ.
3. ഒരേ സിസ്റ്റത്തിൽ തന്നെ നോട്ട്പാഡ്, വേഡ്പാഡ്, ഓഫീസ് എന്നിവയിലെല്ലാം ഈ സംവിധാനം ഒരു പോലെ വിജയകരമാവണമെന്നില്ല. അത് IME യുടെ കുഴപ്പമല്ല. നാം എഴുതാനുപയോഗിക്കുന്ന ആപ്ലിക്കേഷന്റെ വേർഷൻ അനുസരിച്ച് വരുന്ന മാറ്റമാണ്.
4. ഈ സംവിധാനം ഉപയോഗിച്ചു ടൈപ്പ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചില സിസ്ടങ്ങളില്‍ മോസില്ല പ്രശ്നം കാണിക്കുന്നുണ്ട്. സിസ്റ്റം hang ആവുന്നു.
5. IME ഇൻസ്റ്റാൾ ചെയ്തിട്ടും MY ഇൻപുട്ട് കിട്ടാത്തവർ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക.
•കൺട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
•കൺട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
•ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
•അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. (ചിലപ്പോൾ വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഈ ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം. അത് ആവശ്യത്തിമെങ്കിൽ ഉപകരിക്കും വിധം കൈയ്യിൽ കരുതുക)
നെറ്റ് കഫേയിൽനിന്ന്
>> 5.5.08
ഒരു നെറ്റ് കഫേയിൽനിന്ന് ബ്ലോഗുകൾ വായിക്കുവാനും എഴുതുവാനും അവശ്യം വേണ്ട കാര്യങ്ങളാണ് ഈ അദ്ധ്യായത്തിൽ പറയുന്നത്.
നിങ്ങൾ ഒരു നെറ്റ് കഫേയിൽനിന്ന് മലയാളം ബ്ലോഗുകൾ വായിക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ അതിനായി ആദ്യം വേണ്ടത് നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ മലയാളം യൂണിക്കോഡ് ഫോണ്ടുകളെ വ്യക്തമായി കാണിക്കുവാൻ തക്കവിധം സെറ്റു ചെയ്യുക എന്നതാണ്. വിന്റോസിന്റെ പുതിയ വേർഷനുകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഡിഫോൾട്ട് മലയാളം യൂണിക്കോഡ് ഫോണ്ടുകൾ ഉണ്ടാവും. അപ്പോൾ വായിക്കുന്നതിനായി ബുദ്ധിമുട്ട് ഉണ്ടാവണം എന്നില്ല. ഇനി അഥവാ മലയാളം ശരിയായ രീതിയിൽ ഡിസ്പ്ലേ ചെയ്യുന്നില്ലെങ്കിൽ, അദ്ധ്യായം ഒന്നിൽ (കമ്പ്യൂട്ടർ സെറ്റിംഗുകൾ - മലയാളം വായിക്കുവാൻ) പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, നെറ്റ് കഫേ ഓപറേറ്ററുടെ അനുവാദത്തോടെ ചെയ്യുക. ഏറ്റവും കുറഞ്ഞത്, ഒരു മലയാളം യൂണിക്കോഡ് ഫോണ്ട് (ഉദാ: അജ്ഞലി ഓൾഡ് ലിപി, രചന, കാർത്തിക) ഡൗൺലോഡ് ചെയ്ത് വിന്റോസിന്റെ ഫോണ്ട്സ് ഫോൾഡറിൽ ഇട്ടാൽത്തന്നെ വായിക്കുവാൻ സാധിക്കും.
Do the following steps to display Malayalam unicode fonts:
1. Download Anjali old lipi font from here.
2. Save the font to c:/windows/fonts directory
3. Open Internet explorer.
4. From Tools menu, select Internet options.
5. A new window will open. Look at the second lowest row of icons. You will find a FONTS icon. Click on it.
6. Another window will open with fonts options. Click on the arrow for selecting Language script
7. Scroll down the list of languages and select Malalayalam.
8. On the left side of the same window, under Web page fonts, select Anjali old lipi. Click OK.
9. Click OK to close Internet options window.
Now your computer is set to display Malalayalam fonts.
എഴുതുവാനായി:
താഴെപ്പറയുന്ന, ഓൺലൈനിൽ പ്രവർത്തിക്കുന്ന മലയാളം ട്രാൻസ്‌ലിറ്ററേഷൻ വെബ്പേജുകൾ ഉപയോഗിക്കാം. ഗുഗിള്‍ ഇന്‍ഡിക് Translitteration ആണ് അവയില്‍ ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പം. പതിനേഴുഭാഷകളിൽ ട്രാൻസ്‌ലിറ്ററേഷൻ ചെയ്യുവാനായി ഓൺലൈനിൽ ഉപയോഗിക്കാൻ പാകത്തിൽ ഇത് ലഭ്യമായ സൈറ്റ് ഇവിടെ. ഫോർമാറ്റിംഗ് ഉൾപ്പടെ ഈ ഭാഷകളിൽ എഴുതുവാനുള്ള ഒരു മിനി വേഡ് പ്രോസസർ തന്നെയാണീ സൈറ്റ്. നിങ്ങൾക്ക് ഏതു സിസ്റ്റത്തിൽ ഇരുന്നുകൊണ്ടും മലയാളം എഴുതുവാൻ ഈ സൈറ്റ് ഉപയോഗിക്കാം.
1. അക്ഷരങ്ങള്‍:
ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍. യൂണിക്കോഡില്‍ എഴുതുവാന്‍ മാത്രമല്ല, ഇതുപയോഗിച്ച് മലയാളത്തിലെ ചില പത്രങ്ങളുടെ ടെക്സ്റ്റുകളും നിങ്ങള്‍ക്ക് യൂണിക്കോഡിലേക്ക് മാറ്റാം. ലിങ്ക് ഇവിടെ
2. Quill Pad:
ഓണ്‍ ലൈന്‍ ട്രാന്‍സ്‌ലിറ്റെറേഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രോഗ്രാമാണ് ക്വില്‍പാഡ്. ലിങ്ക് ഇവിടെ.
3. മലയാളം ഓണ്‍ലൈന്‍:
മൊഴി സ്കീമില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ സോഫ്റ്റ്‌വെയര്‍. ലിങ്ക് ഇവിടെ.
4. ഇളമൊഴി:
മറ്റൊരു ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍. ലിങ്ക് ഇവിടെ.
5. വണ്‍ ഇന്ത്യ:
മറ്റൊരു ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍. ലിങ്ക് ഇവിടെ