blog angane undakkam



എനിക്കറിയാവുന്ന ചിലകാര്യങ്ങള്‍ നിങ്ങളിലേക്ക് പകരാന്‍...
ചില വിദ്യകള്‍... ചില അഭ്യാസങ്ങള്‍... അങ്ങനെയങ്ങനെ
ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാലോ... !

Saturday, November 24, 2007


ഹാപ്പി ബ്ലോഗിങ്ങ്...

നമസ്ക്കാരം.

ഒരു പുതിയ ബ്ലോഗ് ചെയ്യുമ്പോള്‍ അതിലെ സെറ്റിങ്സിനെക്കുറിച്ച് പലരും സംശയമുന്നയിച്ച് കേട്ടിട്ടുണ്ട്. ബ്ലോഗ് സെറ്റിങ്ങ് , വേര്‍ഡ് വെരിഫിക്കേഷന്‍, കമന്റുകളില്‍ എങ്ങനെ ലിങ്ക് കൊടുക്കാം അങ്ങനെയങ്ങനെ... ഇവിടെ ഈ പോസ്റ്റില്‍ എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ പറയുന്നു. എല്ലാം പൂര്‍ണ്ണമാകണമെന്നില്ല. അറിയാവുന്ന ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറായാന്‍ ശ്രമിക്കുന്നു, ആര്‍ക്കെങ്കിലും ഉപകരിച്ചാലോ...

( മലയാളം ടൈപ്പിങ്ങിനെക്കുറിച്ചും, യൂണികോഡ് ഫോണ്ട്, വരമൊഴി, മൊഴി, കീമാന്‍ എന്നിവയെക്കുറിച്ചും വക്കാരിമാഷ്‌ എഴുതിയ ‘ മലയാളത്തില്‍ എങ്ങനെ ബ്ലോഗാം’ എന്നതില്‍ പറഞ്ഞിട്ടുണ്ട്. ആ ബ്ലോഗിലേക്കുള്ള ലിങ്ക് ഈ പോസ്റ്റിന്റെ അവസാനഭാഗത്തായി ചേര്‍ത്തിട്ടുണ്ട്).

www.blogger.com എന്നതാണ് ബ്ലോഗറിന്റെ സൈറ്റ് അഡ്രസ്സ് എന്നത് അറിയാമല്ലോ... അങ്ങനെ സെര്‍ച്ചുമ്പോള്‍ നിങ്ങള്‍ക്ക് താഴെ കാണുന്നപോലെ ഒരി വിന്‍ഡോ ലാഭിക്കുന്നു. പുതുതായി ബ്ലോ‍ഗ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ Create A New Blog എന്ന ലിങ്കില്‍ ക്ലിക്കുക.



അങ്ങനെ ക്ലിക്കുമ്പോള്‍ നിങ്ങള്‍ Create A Google Account എന്ന പേജിലേയ്ക്ക് എത്തിപ്പെടുന്നു. അവിടെ നിങ്ങളുടെ ഇ-മെയില്‍ ഐഡി ( യാഹൂ ഐഡിയും ഉപയോഗിക്കാം), പാസ്‌വേര്‍ഡ് എന്നിവ സെറ്റ് ചെയ്യുക. ഈ ഇ-മെയിലും പാസ്‌വേര്‍ഡും ആയിരിക്കും നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. ( യാഹൂ ഐഡിയാണ് ഉപയോഗിക്കുന്നതെങ്കില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ user@yahoo.com എന്നത് മുഴുവനായി ടൈപ്പണം )

ഇവിടെ Display Name എന്ന ഭാഗത്ത് നിങ്ങളുടെ പേര് അല്ലെങ്കില്‍ നിങ്ങള്‍ അറിയപ്പെടാന്‍ ഉദ്ദേശ്ശിക്കുന്ന പേര് മലയാളത്തില്‍ എഴുതുക. (ഇവിടെ ‘മിത്രം’ എന്ന് കാണാം. )അതായിരിക്കും നിങ്ങള്‍ ബൂലോകത്ത് അറിയപ്പെടുന്ന പേര്.



ഒരു ബ്ലോഗ് സ്വന്തമായുള്ളവര്‍ പുതുതായി ഒന്ന് തുടങ്ങാന്‍ സൈന്‍ ഇന്‍ ചെയ്ത് Dash Board ല്‍ Create a Blog എന്നതില്‍ ക്ലിക്കിയാല്‍ മതി.



അങ്ങനെ സ്റ്റെപ്പ് ഒന്നില്‍ നിന്നും രണ്ടിലെത്തി. അവിടെ നിങ്ങളൂടെ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ടൈപ്പുക (മലയാളം ബ്ലോഗിങ്ങ് ആയതിനാല്‍ അതാണ് അഭികാമ്യം എന്ന് കരുതുന്നു), ബ്ലോഗ് അഡ്രസ്സും എഴുതുക ( ഇങ്ങനെ എഴുതുന്ന അഡ്രസ്സ് ലഭ്യമാണോ എന്നറിയാനുള്ള സംവിധാനം അതിനടുത്ത് തന്നെയുണ്ട്)

അങ്ങനെയുള്ള ആ അഡ്രസ്സ് www.name.blogspot.com OR www.name.blogspot.com ) ആണ് നിങ്ങളുടെ ബ്ലോഗ് അഡ്രസ്സ്. ഇത് നേരിട്ട് ടൈപ്പി സെര്‍ച്ചിയാല്‍ നിങ്ങള്‍ക്ക് Administrator Privilage ഇല്ലാതെ നിങ്ങളുടെ ബ്ലോഗ് കാണാന്‍ പറ്റും ( സൈന്‍ ഇന്‍ ചെയ്യാതെ)



അതിനു ശേഷം Continue എന്നതില്‍ ക്ലിക്കിയാല്‍ നിങ്ങള്‍ Choose Template എന്ന പേജിലെത്തും.
അവിടെ നിന്നും നിങ്ങള്‍ക്കിഷ്ടപ്പെട്ട ടെമ്പ്ലേറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ തിരഞ്ഞെടുക്കുന്ന Template പിന്നീട് മാറ്റാവുന്നതുമാ‍ണ്. സെലക്ട് ചെയ്ത ശേഷം Continue ക്ലിക്കുക.



നിങ്ങളുടെ ബ്ലോഗ് അവതരിച്ചതിന്റെ സന്തോഷ സൂചകമായി ബ്ലോഗര്‍ താഴെകാണുന്ന ഒരു പേജ് കാണിക്കും.
എന്നിട്ട് പറയും നിങ്ങളുടെ ബ്ലോഗ് അവതരിച്ച് കഴിഞ്ഞു..!. ഇനി തുടങ്ങാം... അതിനായി Start Posting എന്നതില്‍ ക്ലിക്കുക.



അവിടെ നിന്നും നിങ്ങള്‍ നേരെ എത്തുന്നത് താഴെ കാണുന്ന പേജിലാകും. Dash Board ല്‍ നിന്നും Post എന്ന ലിങ്കില്‍ കൂടിയും ഇവിടെ എത്താം.



ബ്ലോഗില്‍ വലതു വശത്ത് മുകളിലായി കാണുന്ന New Post എന്നിതില്‍ ക്ലിക്കിയാല്‍ ഇതേ പേജില്‍ എത്തും Customize എന്നതില്‍ ക്ലിക്കിയാല്‍ Tempalte സെറ്റിങ്സിലെ Page Elements എന്ന ഭാഗത്തേയ്ക്ക് പോകും ( അതിനെപ്പറ്റി താഴെ പറയാം)



1.Settings

അതില്‍ ആദ്യം Basic എന്നതില്‍ നോക്കാം. നിങ്ങള്‍ നേരത്തേ കൊടുത്ത പേര് Title എന്നതിന് നേരെ വന്നുകാ‍ണും Description എന്നതില്‍ നിങ്ങളുടെ ബ്ലോഗിനെകുറിച്ച് ഒരു ചെറിയ വിവരണമോ മറ്റോ കൊടുക്കാവുന്നതാണ്. ഇവിടെ കൊടുത്തിരിക്കുന്നത് നോക്കുക...അത് എങ്ങനെ ബ്ലോഗില്‍ കാണുന്നു എന്നെത് തുടര്‍ന്നുള്ള ചിത്രങ്ങളില്‍ നിന്നും കാണാം.

അതിനു ശേഷം ആവശ്യമെങ്കില്‍ Show Email Post Link എന്നത് Yes എന്നാക്കി മാറ്റാം( No എന്നായിരിക്കും സാധാരണയായി ആ പേജില്‍ കാണുക), ഇത് മുഖേന നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാര്‍ക്ക് പോസിറ്റില്‍ നിന്നു തന്നെ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇ-മെയിലായി അയക്കാനുള്ള സൌകര്യം ഉണ്ടാകുന്നു.

മറ്റുള്ളവ തത്ക്കാലം മാറ്റം വരുത്താതെ തുടരുകയാണ് നല്ലതെന്ന് തോന്നുന്നു. വരുത്തിയ മാറ്റങ്ങള്‍ Save ചെയ്യുക.



അതിനു ശേഷം Publishing എന്നതില്‍ പോയാല്‍ താഴെകാണുന്ന പേജ് ലഭിക്കും. ഇപ്പൊള്‍ നമ്മള്‍ ബ്ലോഗ് പോസ്റ്റുകള്‍ Publish ചെയ്യുന്നത് blogspot.com എന്ന Domain വഴിയാണ്. നിങ്ങള്‍ തിരഞ്ഞെടുത്ത blogspot അഡ്രസ്സും അവിടെ കാണാവുന്നതാണ്.ഈ പേജില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. (നിങ്ങള്‍ക്ക് വേണമെങ്കില്‍ blogspot.com എന്ന Domain മാറ്റി മറ്റേതെങ്കിലും Domain തിരഞ്ഞെടുക്കാനുള്ള സൌകര്യം ബ്ലോഗര്‍ തരുന്നുണ്ട്. അത് ചെയ്യുന്നതിനു മുന്‍പ് അവയെപ്പറ്റി പഠിക്കുന്നത് നന്നായിരിക്കും. Domain കളെക്കുറിച്ച് വിക്കിപീഡിയ പറയുന്നത് ഇങ്ങനെ.)



അടുത്തതായി Formating എന്നതില്‍ ഉള്ള സെററ്റിങ്സ് നോക്കാം. ആദ്യമായി നിങ്ങളുടെ ബ്ലോഗിന്റെ Main Page ല്‍ എത്ര പോസ്റ്റുകള്‍ കാണിക്കണം എന്നതാണ്. 1 മുതല്‍ 7 പോസ്റ്റുകള്‍ വരേ ഒരേ സമയം Main Page ല്‍ കാണിക്കാനുള്ള സൌകര്യം ഉണ്ട്. ആവശ്യത്തിനനുസരിച്ച് അതില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. പിന്നീടുള്ള സെറ്റിങ്സ് വായിച്ച് നോക്കി ആവശ്യാനുസരണം മാറ്റം വരുത്തുക. Time Zone എന്നതില്‍ Time സെറ്റ് ചെയ്യുക. ഇവിടെ യു.എ.ഇ. സെറ്റിങ് കാണാവുന്നതാണ്. ബ്ലോഗിലെ പോസ്റ്റിന്റേയും കമന്റുകളുടേയും കൂടെ കാണിക്കുന്ന Date ഉം Time ഉം ഈ സെറ്റിങ്നെ ആശ്രയിച്ചിരിക്കുന്നു.

താഴേ Template മാറ്റാനുള്ള സൌകര്യമുണ്ടെങ്കിലും അത് ചെയ്യാന്‍ മറ്റുവഴികളുള്ളത് കൊണ്ട് ആ കാര്യം അവിടെ പറയുന്നതാണ്. ഓരോ പേജിലും ആവശ്യമെന്ന് തോന്നുന്ന മാറ്റങ്ങള്‍ വരുത്തിയ ശേഷം Save ചെയ്യേണ്ടതാണ്.



അടുത്തതായി Comments എന്ന ഭാഗമാണ്. ഇവിടെ ചില സെറ്റിങ്ങുകള്‍ മാറ്റുന്നത് നല്ലതായിരിക്കും.
Who Can Comment എന്നതിനു നേരെ Only Registered Users എന്നാക്കിമാറ്റിയാല്‍ Anonymous Comment കള്‍ ഒഴിവാക്കാം.Only Members Of This Blog എന്നതാണെങ്കില്‍ ആ ബ്ലോഗില്‍ അംഗത്വം ഉള്ളവര്‍ക്ക് മാത്രമേ Comment കള്‍ ചെയ്യാനാകൂ.

Comment Form Message എന്നതില്‍ ടൈപ്പുന്നത് comment Window യില്‍ Leave your comment എന്നതിനു താഴെ വരുന്നതാണ്.(ഇവിടെ നോക്കുക)

Show comments in a popup window? എന്നത് No എന്നാക്കുക. ചില സിസ്റ്റങ്ങളില്‍ popup window ബ്ലോക്ക് ചെയ്തിരിക്കും. അങ്ങനെയുള്ളവര്‍ക്ക് comment ഇടാന്‍ ഇതില്‍ YES എന്ന് കിടന്നാല്‍ ബുദ്ധിമുട്ടാകും ( അങ്ങനെയുള്ളവര്‍ ctrl അമര്‍ത്തി Comment Link ല്‍ ക്ലിക്കിയാല്‍ മതി).

Enable comment moderation? എന്നത് നിങ്ങളുടെ യുക്തം പോലെ ഉപയോഗിക്കാവുന്നതാണ്. No ആണെങ്കില്‍ വായനക്കാരിടുന്ന comment കള്‍ ആ പോസ്റ്റില്‍ അപ്പോള്‍ തന്നെ Publish ആകുകയും പിന്നീട് വരുന്ന വായനക്കാര്‍ക്കും കൂടി വായിക്കാന്‍ പറ്റുകയും ചെയ്യും.

comment moderation , YES ആണെങ്കില്‍ നിങ്ങള്‍ കൊടുക്കുന്ന മെയില്‍ അഡ്രസ്സിലേക്ക് വായനക്കാരിടുന്ന comment കള്‍ ഫോര്‍വേര്‍ഡ് ചെയ്യുകയും, നിങ്ങള്‍ക്ക് അവ വായിച്ച ശേഷം അഭികാമ്യം എന്ന് തോന്നുന്നവമാത്രം Accept ചെയ്ത് Publish ചെയ്യാനും അല്ലാത്തവ Reject ഉള്ള സൌകര്യം ലഭിക്കുകയും ചെയ്യുന്നു.

Show word verification for comments? എന്നത് No എന്നാക്കി മാറ്റുന്നതാണ് നല്ലതെന്ന് തോന്നുന്നു. പലപ്പോഴും ഈ word verification ഒരു തലവേദനയായി തോന്നിയിട്ടുണ്ട്. അത് YES ആണെങ്കില്‍ കമന്റിനോടൊപ്പം ഒരു ഓ:ടോ: [ ഓഫ് ടോപ്പിക് ] മെസേജ് ആയി “ ആ word verification മാറ്റിക്കൂടെ” എന്നൊരു comment കിട്ടാനുള്ള സാദ്ധ്യത കൂടുതലാണ്.

( അപ്ഡേറ്റഡ് : word verification , YES ആണെങ്കില്‍ സ്പാം കമന്റുകള്‍ തടയാം എന്ന് വക്കാരിമാഷ് അറിയിച്ചിരിക്കുന്നു.താഴെ, കൂട്ടിച്ചേര്‍ത്തത് 1 നോക്കുക )

( അപ്ഡേറ്റഡ് : word verification, No ആയി സെറ്റ് ചെയ്താലും മലയാളം ബ്ലോഗുകളെ സംബന്ധിച്ച് കുഴപ്പമൊന്നുമില്ല എന്ന് സെബിന്‍ ചേട്ടന്‍ അറിയിക്കുന്നു.comment moderation ,Who Can Comment എന്നിവയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് താഴെ, കൂട്ടിച്ചേര്‍ത്തത് 4 നോക്കുക )

Show profile images on comments? എന്നത് No ആക്കിമാറ്റിയാല്‍ comment പേജ് ലോഡ് ആവനുള്ള സമയം കുറയും.

Comment Notification Address എന്നതില്‍ “marumozhikal@gmail.com“ എന്ന അഡ്രസ്സ് ടൈപ്പിയാല്‍ നിങ്ങളുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ ‘മറുമൊഴികള്‍’ എന്ന ഗൂഗിള്‍ സംഘത്തിലേക്ക് അയക്കപ്പെടുന്നു, അതുവഴി ആ പോസ്റ്റ് ശ്രദ്ധിക്കപ്പെടാനുള്ള സാദ്ധ്യതയും കൂടുതലായി കാണുന്നു.



അടുത്തഭാഗത്ത് നമ്മള്‍ ചെയ്യുന്ന പോസ്റ്റുകള്‍ എങ്ങനെ ക്രമീകരിക്കണം എന്ന് പറഞ്ഞിരിക്കുന്നു. അതില്‍ Monthly എന്നത് തന്നെയാണ് നല്ലത് എന്ന് തോന്നുന്നു. കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ മറ്റുള്ള സെറ്റിങ്സിലേക്കും മാറ്റാം. Enable Post Pages എന്നത് ഓരോ‍ പോസ്റ്റിനും അതിന്റേതായ പേജുകള്‍ നല്‍കുന്നതിനു വേണ്ടിയാണ്. അഗ്രഗേറ്ററുകളില്‍ കൂടി പോകുമ്പോള്‍ ഓരോ പോസ്റ്റും കാണുന്നത് ഇങ്ങനെയാണ്.( ആ പോസ്റ്റും അതിനുള്ള അഭിപ്രായങ്ങളും ഒരു പേജില്‍).


അടുത്ത ഭാഗത്ത് Site Feed കളെക്കുറിച്ചാ‍ണ്. അതിലെ സെറ്റിങ്സ് എല്ലാം Short എന്നാക്കി മാറ്റുന്നതാണ് ഉത്തമം എന്ന് പറഞ്ഞ് കേട്ടിരിക്കുന്നു. Full എന്ന് കിടന്നാല്‍ Feed Burner ,Readers എന്നിവയില്‍ നിന്നു കൊണ്ടതന്നെ ( ബ്ലോഗിലേക്ക് വരാതെ) പോസ്റ്റുകളും അഭിപ്രായങ്ങളും വായിക്കാന്‍ പറ്റുമെന്നും, Short എന്നാണെങ്കില്‍ ഒരു ചെറിയ ഭാഗം മാത്രം കാണിക്കുകയും മുഴുവനോടെ വായിക്കണമെങ്കില്‍ ബ്ലോഗിലേക്ക് വരേണ്ടതായും വരും എന്നും കേട്ടിരിക്കുന്നു.
[ ഈ വിഷയത്തില്‍ എനിക്ക് വ്യക്തമായുള്ള അറിവുകള്‍ കുറവാണ്. Site Feed കളെക്കുറിച്ച് കൂടുതല്‍ ഇവിടെ ]

(അപ്ഡേറ്റഡ് : Site Feed കളെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കേട്ടറിവ് മാത്രമാണ്, ദയവായി താഴെ വിശ്വന്‍ മാഷ് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കൂ, സെറ്റിങ്സ് എല്ലാം Full എന്ന് തന്നെയാണ് ഉത്തമം എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. താഴെ, കൂട്ടിച്ചേര്‍ത്തത് 2 നോക്കുക)



അടുത്തഭാഗമായ ഇ-മെയില്‍ സെക്ഷനില്‍ നമ്മുടെ ബ്ലോഗില്‍ Publish ചെയ്യുന്ന പോസ്റ്റുകള്‍ ഇ-മെയിലായി സുഹൃത്തുക്കള്‍ക്കെത്തിക്കാനുള്ള സൌകര്യം ചെയ്തിരിക്കുന്നു. ആവശ്യമായ അഡ്രസ്സ് അതിനായുള്ള ഭാഗത്ത് കൊടുക്കാവുന്നതാണ്.



അടുത്ത ഭാഗത്ത് നിങ്ങള്‍ളുടേ ബ്ലോഗിലേക്ക് മറ്റു ബ്ലോഗര്‍മാരെ അംഗങ്ങളായി ചേര്‍ക്കാനും നിങ്ങളുടെ ബ്ലോഗ് ആരെല്ലാം വായിക്കണം എന്ന് തിരുമാനിക്കാനുമുള്ള സൌകര്യം ഉണ്ട്.
ബ്ലോഗിലേക്ക് പുതിയ ബ്ലോഗര്‍മാരെ ആഡ് ചെയ്യാന്‍ Add Authers എന്നത് ക്ലിക്കി അതില്‍ അവരുടെ മെയില്‍ ഐഡി കൊടുത്ത് Invite എന്നത് ക്ലിക്കിയാല്‍ മതി.



2. Template Setting

അടൂത്തതായി Template Setting നോക്കാം.
അതിനായി Setting എന്ന ടാബിനടുത്തുള്ള Template എന്ന ടാബ് ക്ലിക്കുക. അതില്‍ Pick New Template എന്നതില്‍ നിന്നും തുടങ്ങാം. നേരത്തേ തിരഞ്ഞെടുത്തിരിക്കുന്ന Template മാറ്റാനുള്ള സൌകര്യം ഇവിടുണ്ട്. ആവശ്യമായത് സെലക്‍ട് ചെയ്ത് അതിനു താഴെയുള്ള Preview എന്നതില്‍ ക്ലിക്കി അതിന്റെ ഘടന കാണാവുന്നതാണ്. അങ്ങനെ സെലക്‍ട് ചെയ്ത Template സേവ് ചെയ്യുക.



ബ്ലോഗറിലെ Template കളല്ലാതെ മറ്റു Blog Template കളും നമുക്ക് ഉപയോഗിക്കാവുന്നതാണ് ( കുറച്ച് Template കള്‍ ഇവിടെ )അവിടെ നിന്നും സെലക്‍ട് ചെയ്യുന്ന Template കളുടെ html code കോപ്പി ചെയ്ത് ബ്ലോഗറില്‍ Edit HTML എന്ന ടബില്‍ Edit Template എന്നതിനു താഴെ അവിടെ ഉള്ളതിനു പകരമായി പേസ്റ്റുക. എന്നിട്ട് സേവ് ചെയ്താല്‍ Template മാറും.



അടുത്ത ഭാഗമായ Fonts and Colors എന്നതില്‍ Template ന്റെ ഓരോ ഭാഗങ്ങളിലുള്ള നിറങ്ങളും Font കളുടെ നിറങ്ങളും അതിന്റെ വലുപ്പവും മറ്റും മാറ്റി ബ്ലോഗിനെ കൂടുതല്‍ മോടിപിടിപ്പിക്കാം താഴെയുള്ള ചിത്രങ്ങള്‍ നോക്കുക.





അടുത്തഭാഗമായ Page Elements ബ്ലോഗിന്റെ Main Page ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സഹായകമാകുന്നു.അതില്‍ കാണുന്ന എഡിറ്റ് ബട്ടണുകളില്‍ ക്ലിക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.


ഹെഡര്‍ എന്നതിലെ എഡിറ്റ് ബട്ടണ്‍ ക്ലിക്കുമ്പോള്‍ ഒരു വിന്‍ഡോ ഓപ്പണ്‍ ആകുകയും അവിടെ വേണമെന്നുണ്ടെങ്കില്‍ നമുക്ക് ബ്ലോഗിന്റെ പേരും വിവരണവും മാറ്റാനും, തലക്കെട്ട് ഉണ്ടെങ്കില്‍ അത് അപ്‌ലോ‍ഡ് ചെയ്യാനും അവസരമൊരുക്കുന്നു. തലക്കെട്ട് ഒട്ടിക്കാന്‍ image എന്നതിനുനേരെയുള്ള browse ടാബില്‍ ക്ലിക്കി കമ്പ്യൂട്ടറിലുള്ള തലക്കെട്ട് അപ്‌ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ വെബില്‍ നിന്ന് URL നേരിട്ട് പേസ്റ്റി അപ്‌ലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്. അപ്‌ലോ‍ഡ് ചെയ്ത ശേഷം Instead Of Title & Description എന്നത് ക്ലിക്കി ആ സെറ്റിങ് സേവ് ചെയ്യുക. [തലക്കെട്ട് നിര്‍മ്മാണം ഇവിടെ]



Blog Archive എന്നത് എഡിറ്റി അതിന്റെ ടൈറ്റിലില്‍ ഈ ബ്ലോഗില്‍ ഇതു വരെ , പഴയവ തുടങ്ങിയ പേരുകള്‍ ചേര്‍ത്ത് മലയാളീകരിക്കാവുന്നതാണ് .



About Me എന്നതി എഡിറ്റി ബ്ലോഗറെക്കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ബ്ലോഗിന്റെ Main page ല്‍ ദൃശ്യമാകും.




പുതിയ വിവരങ്ങളോ, ലിങ്കുകളോ, ചിത്രങ്ങളോ ബ്ലോഗിലേക്ക് ചേര്‍ക്കാന്‍ Add Page Element എന്നതില്‍ ക്ലിക്കി താഴെ കാണുന്ന ടേബിളില്‍ നിന്നും ആവശ്യമായവ തിരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ തിരഞ്ഞെടുക്കുന്നവ നിങ്ങളുടെ ബ്ലോഗിലേക്ക് ചേര്‍ക്കപ്പെടുന്നു. ഇതില്‍ ഏതെങ്കിലും ഘടകങ്ങള്‍ ബ്ലോഗില്‍ നിന്നും മാറ്റണമെങ്കില്‍ അതിനു നേരെയുള്ള എഡിറ്റില്‍ ക്ലിക്കി Remove Page Element എന്നത് ചെയ്താല്‍ മതി.



ഇങ്ങനെ ചേര്‍ത്തവ നമ്മുടെ ഇഷ്ടാനുസരണം സ്ഥാനങ്ങള്‍ മാറ്റാവുന്നതാണ്. അതിനായി താഴെ കാണുന്ന പ്രകാരം മാറ്റേണ്ട ടാബില്‍ ക്ലിക്കിക്കൊണ്ട് ആവശ്യമായ സ്ഥാനത്തേയ്ക്ക് വലിക്കുക. അവിടെ കൊണ്ട് ചെന്ന് വച്ച ശേഷം മൌസ് റിലീസ് ചെയ്യുക.



ഇങ്ങനെ മാറ്റുന്ന സെറ്റിങ്ങുകള്‍ കാണുന്നതിനായി Preview നോക്കാവുന്നതാണ്. View Blog ക്ലിക്കി ബ്ലോഗില്‍ ചെന്ന് മാറ്റമൊന്നും കണ്ടില്ലെങ്കില്‍ Ctrl,F5 എന്നീ കീകള്‍ ഒരുമിച്ചാക്കുക. വരുത്തിയ വ്യത്യാസം ദൃശ്യമാകും.




3. Posting

ബ്ലോഗുകളില്‍ വരുന്ന പോസ്റ്റുകള്‍ സെറ്റ് ചെയ്യാനുള്ള വിന്‍ഡോ ആണ് താഴെയുള്ള ചിത്രത്തില്‍ നിങ്ങള്‍ എഴുതുന്ന പോസ്റ്റിന്റെ Title അതിനായി കൊടുത്തീരിക്കുന്ന കള്ളിയില്‍ എഴുതുക. ഓരോ പോസ്റ്റിനും അതിന്റേതായ പേരുകള്‍ കൊടുക്കാന്‍ ശ്രമിക്കുക.
ഈ വിന്‍ഡോയില്‍ യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോ‍ഗിച്ച് മലയാളം നേരിട്ട് ടൈപ്പ് ചെയ്ത് അതില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഫോണ്ടിന്റെ സൈസ്, ബോള്‍ഡ്നെസ്, കളര്‍ , അലൈന്മെന്റ് തുടങ്ങിയവയും ലിങ്കുകള്‍ കൊടുക്കുന്നതിന് സഹായിക്കുന്ന Hyperlink tool, ചിത്രങ്ങള്‍, വീഡീയോ എന്നിവ അപ്‌ലോ‍ഡ് ചെയ്യാനുള്ള Tool കളും Blogger ഇതില്‍ തന്നിരിക്കുന്നു.
(ലിങ്ക് കൊടുക്കുന്നതിനായി ആവശ്യമായ ഭാഗം സെലക്‍ട് ചെയ്ത് Hyperlink tool ല്‍ ക്ലിക്കുക, അപ്പോള്‍ വരുന്ന Pop Up Window യില്‍ ലിങ്കേണ്ട സൈറ്റിന്റെ ‘http://‘ അഡ്രസ്സ് കൊടുക്കുക).
ടൈപ്പിയതിന്റെ Preview കാണാനുള്ള സൌകര്യവും ഉണ്ട്. താഴെയായി ആ പോസ്റ്റിന്റെ Comment Settings, Labels (പോസ്റ്റിന്റെ ഉള്ളടക്കത്തിനെ പറ്റി ഒറ്റവാക്ക് , കഥ, കവിത, നര്‍മ്മം ...അങ്ങനെ ),Post Time ( പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒന്ന് നോക്കുന്നത് നന്നായിരിക്കും, ഒരു പക്ഷേ ആദ്യം Draft autosaved ചെയ്ത സമയമായിരിക്കും കിടക്കുന്നത്) എന്നിവ കാണാം. എല്ലാം സെറ്റ് ചെയ്ത പോസ്റ്റ് Publish ചെയ്യുന്നതിന് Publish Post എന്നതില്‍ ക്ലിക്കുക.






നിങ്ങള്‍ തയ്യാറാക്കിയ പോസ്റ്റ് Publish ചെയ്യാതെ Draft ആയി സേവ് ചെയ്യാനും സാധിക്കും( ഇപ്പോള്‍ autosave എന്ന സംവിധാനം ഉള്ളത് കൊണ്ട് പോസ്റ്റിനായി ചെയ്യുന്നതെല്ലാം Blogger സേവ് ചെയ്തുകൊണ്ടെ ഇരിക്കും). അങ്ങനെ സേവ് ചെയ്തവ മറ്റൊരവസരത്തില്‍ പോസ്റ്റുന്നതിന് Edit Post എന്നതില്‍ പോയി ആ പോസ്റ്റിനു നേരെയുള്ള Edit എന്നതി ക്ലിക്കിയാല്‍ ആ പോസ്റ്റ് ഓപ്പണ്‍ ആകുകയും പോസ്റ്റ് ചെയ്യുകയും ചെയ്യാം, ആവശ്യമുള്ള എഡിറ്റിങ്ങും നടത്താം.


Edit Post പേജ് താഴെകാണിച്ചിരിക്കുന്നു. പോസ്റ്റിനു നേരെയുള്ള എഡിറ്റിങ്ങ് ബട്ടനും , ഡീലീറ്റാനുള്ള (വലതു വശത്ത് ) ബട്ടനും കാണാവുന്നതാണ്.



4. Edit Profile



സൈന്‍ ഇന്‍ ചെയ്ത് Dash Board ല്‍ എത്തിയാല്‍ Post, Setting, Layout ( Template) എന്നിവിടങ്ങളിലേക്കുള്ള ലിങ്കുകളും, ബ്ലോഗ് കാണാനുള്ള ലിങ്കുകളും ലഭ്യമാണ്. വലതു വശത്തായി നോക്കിയാല്‍ നമ്മുടെ Profile ഉം കാണാവുന്നതാണ്. അതില്‍ Edit Profile ക്ലിക്കിയാല്‍ നമുക്ക് നമ്മുടെ Profile ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.





ഇതില്‍ Share My Profile ഓഫ് ചെയ്താല്‍ Profile മറ്റുള്ളവര്‍ക്ക് കാണാനാകില്ല. അതിനാല്‍ അതെപ്പോഴും ഓണ്‍ ചെയ്തെടുക.
Show my real name എന്നത് ടിക് ചെയ്താല്‍ താഴെ First Name, Last Name എന്നിവിടങ്ങില്‍ കൊടുത്ത പേരുകള്‍ Profile ലില്‍ ദൃശ്യമാകും.
Show my email address എന്നത് ഓണ്‍ ചെയ്താല്‍ നിങ്ങളുടെ മെയില്‍ അഡ്രസ്സും Profile ലില്‍ ദൃശ്യമാകും.
Display Name നിങ്ങളുടെ ബ്ലോഗിലെ പേര് കാണിക്കുന്നു.
താഴെ കാണുന്നവയില്‍ ആവശ്യമെന്ന് തോന്നുന്നതെല്ലാം ഭാഗങ്ങളിലെല്ലാം നിങ്ങള്‍ക്ക് എഴുതിച്ചേര്‍ക്കാവുന്നതാണ്.
Country, Work, Industry എന്നിവയും എഴുതിയാല്‍ നല്ലത്.






Edit User Profile ല്‍ Select blogs to display എന്നതില്‍ ക്ലിക്കിയാല്‍ നമുക്ക് ഒന്നില്‍ കൂടുതല്‍ ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ Profile ല്‍ ഏതെല്ലാം കാണിക്കണം എന്നത് സെറ്റ് ചെയ്യാം.



അതില്‍ ക്ലിക്കുമ്പോള്‍ ഈ പേജ് വരുകയും അതില്‍ നമ്മുടെതായ എല്ലാ ബ്ലോഗുകളുടേയും പേരുകള്‍ വരുകയും ചെയ്യും (ഇവിടെ ഓരു ബ്ലോഗേ ഉള്ളൂ, അത്കൊണ്ടാണ് ഒരെണ്ണം മാത്രം കാണിക്കുന്നത്). അതില്‍ Profile ല്‍ കാണിക്കേണ്ടാത്തതായ ബ്ലോഗുകള്‍ക്ക് നേരെയുള്ള ടിക് മാര്‍ക്ക് നീക്കം ചെയ്ത ശേഷം സേവ് ചെയ്യുക.




5.Insert Photo To Profile

പോസ്റ്റിങ്ങ് പേജില്‍ പോയി ആവശ്യമായ ചിത്രം അപ്‌ലോഡ് ചെയ്യുക.




അപ്‌ലോഡ് ചെയ്ത ചിത്രം പോസ്റ്റുക.

(അപ്ഡേററ്റഡ് : അപ്‌ലോഡ് ചെയ്ത ചിത്രം പോസ്റ്റാക്കാതെ Draft ആയി സേവ് ചെയ്താലും മതിയാകും എന്ന് കൃഷ് ജി അറിയിച്ചിരിക്കുന്നു. താഴെ കൂട്ടിച്ചേര്‍ത്തത് 3 നോക്കുക )



പോസ്റ്റിയ ആ ചിത്ര പോസ്റ്റ് എഡിറ്റ് മോഡില്‍ എടൂത്ത് അതില്‍ src= എന്ന് തുടങ്ങന്ന ഒരു “http://.... .jpg“ എന്ന html കോഡ് കോപ്പി ചെയ്യുക ( ആദ്യം വേറൊരു html കോഡ് ഉണ്ട് a href= എന്ന് തുടങ്ങുന്നത് , അതല്ല കോപ്പി ചെയ്യേണ്ടത്, രണ്ടാമത്തേത് http:// മുതല്‍ .jpg വരെ - ചിത്രത്തില്‍ നോക്കുക )




ആ കോഡ് Edit User Profile ല്‍ Photograph - Photo URL എന്ന ഭാഗത്ത് പേസ്റ്റി സേവുക.അപ്പോള്‍ സേവ് ആയെങ്കില്‍ താഴെകൊടുത്തിരിക്കുന്ന പ്രകാരം കാണാം.




നിങ്ങളുടെ Profile പേജിലും...





ബ്ലോഗിലെ Main Page ലും ഈ ചിത്രം ദൃശ്യമാകും. നിങ്ങള്‍ മറ്റൊരാളുടെ പോസ്റ്റിന് അഭിപ്രായം എഴുതുമ്പോഴും ഈ ചിത്രം നിങ്ങളുടെ പേരിന് നേരെ വരും.


കൂടുതല്‍ വിവരങ്ങള്‍ ഇവിടെ


6.Link In Comments

പലരും ചോദിച്ച് കേട്ടിട്ടുള്ള ഒരു ചോദ്യമാണ് കമന്റുകളില്‍ എങ്ങനെയാണ് ലിങ്കുകള്‍ കൊടുക്കുന്നതെന്ന്. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഒരു Comments ല്‍ കൊടുത്തിരിക്കുന്ന ലിങ്ക് ആണ് കാണിച്ചിരിക്കുന്നത്. ഇതിലെ ഇവിടെ എന്നതില്‍ ക്ലിക്കിയാല്‍ മറ്റൊരു സൈറ്റിലേക്ക് ഡൈവര്‍ട്ട് ചെയ്യും. താഴെ ഇതെങ്ങനെ ചെയ്യാം എന്ന് കാണിച്ചിരിക്കുന്നു.


ഇതാണ് ആ Comment Setting


ആവശ്യമായ കാര്യങ്ങള്‍ എഴുതിയ ശേഷം ഒരു ചെറിയ html കോഡ് ഉപയോഗിച്ച് ലിങ്ക് കൊടുക്കാം.

ഈ Comment ല്‍ ഡെപ്തും ഗ്ലോയുമൊക്കൊ കൂട്ടാം എന്നെഴുതി ഉപയോഗിച്ച് ക്ലോസ് ചെയ്യുക. അതിനുശേഷം Comment ല്‍ കാണേണ്ടതായ വാക്ക് ( ഇവിടേ, ഈ ലിങ്കില്‍., ഇതില്‍...അങ്ങനെ - ഈ Comment ല്‍ ഇവിടെ എന്നുപയോഗിച്ചിരിക്കുന്നു ) ടൈപ്പി ഇതുപയോഗിച്ച് ക്ലോസ് ചെയ്യുക. ഇങ്ങനെ ചെയ്തത് ശരിയാണോന്നറിയാന്‍ Preview നോക്കിയാല്‍ മതി.



Preview ല്‍ ഇങ്ങനെ കണ്ടാല്‍ അതില്‍ മൌസ് ഒന്ന് വച്ച് നോക്കുക, ആ ലിങ്കില്‍ എത്തുമ്പോള്‍ മൌസിന്റെ ആരോമറി കൈ യുടെ ചിഹ്നം വന്നാല്‍ ലിങ്ക് ശരിയായി എന്നര്‍ത്ഥം. Publish This Commenent എന്നത് ക്ലിക്കിയാല്‍ ആ Commenent സേവ് ചെയ്യും.

അറിയാവുന്ന ചില കാര്യങ്ങള്‍ എന്നാലാവും വിധം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്റെ പരിമിതമായ അറിവു വച്ച് ഞാന്‍ ഈ എഴുതിയതില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അറിവുള്ളവര്‍ തിരുത്താന്‍ അ‍പേക്ഷിക്കുന്നു.

എല്ലാവര്‍ക്കും ഹാപ്പി ബ്ലോ‍ഗിങ്ങ്

...............................................................

ഉപകരിക്കുന്ന മറ്റ് സ്ഥലങ്ങള്‍ :

1. മലയാളത്തില്‍ എങ്ങനെ ബ്ലോ‍ഗാം - വക്കാരിമഷ്‌ടാ

2. നവാഗതര്‍ക്കായി - ആദിത്യന്‍

3. മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ - സെബിന്‍ ഏബ്രഹാം ജേക്കബ്

4. ബ്ലോഗര്‍ സഹായി

5. വെരി ഹാപ്പി ബ്ലോഗിങ്ങ്. - പേര് പേരക്ക

6. ആദ്യാക്ഷരി - അപ്പു
കൂടുതല്‍ ലിങ്കുകള്‍ ഉണ്ടെങ്കില്‍ പറഞ്ഞ് തന്നാല്‍ അവകൂടി ചേര്‍ക്കാം.

.............................................................

കൂട്ടിച്ചേര്‍ത്തത്

1. വക്കാരിമാഷ് പറഞ്ഞത് :

“ വേര്‍ഡ് വെരിഫിക്കേഷന്‍ ഇടുന്നത് സ്പാം കമന്റുകള്‍ വരുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇപ്പോള്‍ പയ്യെപ്പയ്യെ സ്പാമരന്മാര്‍ പിന്നെയും വരാന്‍ തുടങ്ങിയിട്ടുണ്ട്.”

2. വിശ്വന്‍ മാഷ് പറഞ്ഞത് :

“ഫീഡുകള്‍ ഷോര്‍ട്ട് വേണോ ഫുള്ള് വേണോ എന്നുള്ളത് ഓരോരുത്തരുടേയും ഇഷ്ടമാണ്.എന്നിരുന്നാലും, മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ 2007-ല്‍ പ്രചരിച്ച ഏറ്റവും വലിയ അബദ്ധവും UTTER STUPIDITYയുമാണ് ഫീഡുകള്‍ ഷോര്‍ട്ട് ആക്കി വെക്കുക എന്നത്. Personally, I detest it completely and vehemently!

വേറെ എന്തെങ്കിലും പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കില്‍ ഷോര്‍ട്ട് ഫീഡുകള്‍ വെച്ചിട്ടുള്ള ബ്ലോഗുകള്‍ തിരിഞ്ഞുപോലും നോക്കാതിരിക്കാന്‍ ഒരു വായനക്കാരനെന്ന നിലയ്ക്ക് ഞാന്‍ പ്രത്യേകം ശ്രദ്ധവെക്കാറുണ്ട്.

According to me, they do not deserve to even have a look from me! They are NOT blogs for me, but just some ordinary webpages. They do not form part of my Malayalam Reading spectrum at all!

അതുകൊണ്ട്, പുതുതായി ബ്ലോഗു തുടങ്ങുന്നവരും ഇതുവരെ ഇക്കാര്യം അത്ര ശ്രദ്ധിക്കാത്തവരും ദയവുചെയ്ത്, അവരുടെ ഫീഡുകള്‍ ഫുള്‍ എന്നു സെറ്റു ചെയ്യുക. നിങ്ങളുടെ ബ്ലോഗിനോ പരസ്യക്കൂലിയ്ക്കോ വിസിറ്റര്‍ ഹിറ്റിനോ അതുപോലുള്ള എന്തെങ്കിലും ഘടകത്തിനോ അതുകൊണ്ട് ഒരു നഷ്ടവും വരില്ല, നേരെ മറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പല മെച്ചങ്ങളുമുണ്ടാവുകയും ചെയ്യും.എന്നെങ്കിലും ഞാന്‍ ഈ പറഞ്ഞത് ശരിയാണെന്ന്‌ നിങ്ങള്‍ക്കു ബോദ്ധ്യമാവുകയും ചെയ്യും.“

3. കൃഷ് ജി പറഞ്ഞത് :

“പ്രൊഫൈല്‍ ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത് പോസ്റ്റ് ചെയ്യാതെ തന്നെ ഡ്രാഫ്റ്റ് ആക്കി സേവ് ചെയ്താല്‍ മതിയാകും. എന്നിട്ട് ഡ്രാഫ്റ്റ് എഡീറ്റ് ക്ലിക്കി html-ല് പോയി അതിലെ html url കോപ്പി ചെയ്ത് പ്രൊഫൈല്‍ ഫൊട്ടോയുടെ photo url-ല് പേസ്റ്റ് ചെയ്താല്‍ മതിയാകും.കമന്‍റുകളില്‍ പ്രൊഫൈല്‍ ഫോട്ടൊ വരാതിരിക്കാനുള്ള ഓപ്ഷനുമുണ്ട്.“

4. സെബിന്‍ ചേട്ടന്‍ പറഞ്ഞത് :

“ സ്പാം ധാരാളമായി വരുന്ന ബ്ലോഗുകളില്‍ മാത്രമേ സ്പാം ഫില്‍റ്ററുകളുടെ ആവശ്യം വരുന്നുള്ളൂ. മെഷീന്‍ ജനറേറ്റഡ് ആയ ഓട്ടോമാറ്റിക് മെസേജുകളാണ് സ്പാം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അനോണിമസ് കമന്റിന് അവസരം നല്‍കാതെ ഗൂഗിള്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രം കമന്റ് ചെയ്യാനാവുന്ന സൗകര്യം നിര്‍ബന്ധമാണെങ്കില്‍ ആവാം. ഇതുകൊണ്ട് പുലഭ്യം പറയുന്നവനെ കണ്ടെത്താന്‍ എളുപ്പമാകുമെന്ന ഗുണമെങ്കിലുമുണ്ട്.

വേണമെങ്കില്‍ കമന്റ് മോഡറേഷനുമാവാം. അതും തങ്ങളുടെ പോസ്റ്റുകളില്‍ സ്ഥിരമായി ആരെങ്കിലും തോന്ന്യവാസം എഴുതുന്നതായി കണ്ടാല്‍. അനാവശ്യമായി സ്പാം ഫില്‍റ്റര്‍ ഓണാക്കി വച്ചാല്‍ അതുകൊണ്ടുമാത്രം കമന്‍റാതെ പോകുന്നവര്‍ കാണും.

ഏതായാലും മലയാള ബ്ലോഗുകളില്‍ സ്പാം വലിയ ശല്യമുണ്ടാക്കുന്നില്ല, എന്നു തന്നെയാണ് മറുമൊഴി ഗ്രൂപ്പില്‍ വരുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്.”