Thalkettu Nirmanam

തലക്കെട്ട് നിര്‍മ്മാണം

നമസ്ക്കാരം...
ഒരു പുതിയ ബ്ലോഗ് കൂടി... ‘നിങ്ങള്‍ക്കായ്’... എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു... പ്രധാനമായും കമ്പ്യൂട്ടര്‍ സംബന്ധമായ വിഷയങ്ങള്‍... കാലക്രമേണ അത് മാറിയെന്നും വരാം... ചിലപ്പോള്‍ ഈ ഒരു പോസ്റ്റോടു കൂടി സമാധിയടഞ്ഞെന്നും വരാം... എന്ത് തന്നെയായാലും ഒരു ശുഭാപ്തി വിശ്വാസത്തോടെ ഞാന്‍ ആരംഭിക്കുന്നു.
സ്നേഹപൂര്‍വ്വം
സഹയാത്രികന്‍.
ബ്ലോഗുകളില്‍ ചാര്‍ത്താനായി ചില തലകെട്ടുകള്‍ നിര്‍മ്മിച്ച് അലൈപായുതേ എന്ന ബ്ലോഗില്‍ ഇങ്ങനെ ആയാലോ...? , ഇങ്ങനെആയാലോ...? - 2 എന്നീ പോസ്റ്റുകളില്‍ ഇട്ടിരുന്നല്ലോ...അത് ഇഷ്ടമായീന്നറിഞ്ഞതില്‍ സന്തോഷം. അതെങ്ങനെ ചെയ്തൂ എന്ന് ഒരു ട്യൂട്ടോറിയല്‍ ഇട്ടൂടെ എന്ന ആഷേച്ചിയുടെ കമന്റിന്റെ പരിണിത ഫലമാണ് ഈ പോസ്റ്റ്. ഇതില്‍ ഞാന്‍ ബൂലോക കവിത എന്ന ബ്ലോഗിന്റെ തലക്കെട്ട് എങ്ങിനെ നിര്‍മ്മിച്ചു എന്ന് പറയാന്‍ ശ്രമിക്കുന്നു.


( സത്യത്തില്‍ ആഷാഢം എന്ന ബ്ലോഗിന്റെ തലക്കെട്ടാണ് ഉണ്ടാക്കാനിരുന്നത്.. ഏതാണ്ട് പണികള്‍ തുടങ്ങിയതുമാണ്... ചില ചിത്രങ്ങള്‍ നോക്കിയാല്‍ അറിയാം... പിന്നെ പണിത്തിരക്ക് കാരണം അല്പം ഇടവേള വേണ്ടി വന്നു... പിന്നെ വന്ന് വീണ്ടും നോക്കിയപ്പോള്‍ ആഷേച്ചി പറ്റിച്ചു... ടെമ്പ്ലേറ്റ് മാറ്റി... :( ... പിന്നെ കയ്യിലുണ്ടായിരുന്ന ഒരെണ്ണം വച്ച് ബൂലോക കവിതയ്ക്ക് ഒരെണ്ണം ചെയ്തു )
തുടങ്ങാം...
“ ഹരിശ്രീ ഓം ഗണപതയേ നമഃ”
ഞാനുപയോഗിച്ച സോഫ്ട്‌വെയര്‍‍ ഫോട്ടോഷോപ് 7.0 ആണ്... അതിനു ശേഷം പുതിയ വേര്‍ഷനുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും... ഇതു തന്നെ ഉപയോഗിക്കാന്‍ എളുപ്പം എന്ന് കരുതുന്നു.
ഇത് ഫോട്ടോഷോപ് ഇന്റര്‍ഫേസ്...

ചില പ്രധാന ആയുധങ്ങള്‍...


ആദ്യമായി തലക്കെട്ടിന്റെ സൈസ് അറിയുക എന്നതാണ്..ഓരോ ടെമ്പ്ലേറ്റിനനുസരിച്ചും ഇത് മാറിക്കൊണ്ടിരിക്കും...
ഏറ്റവും എളുപ്പമായ രീതി അതിനോട് സാമ്യമായ ടെമ്പ്ലേറ്റില്‍ [ തലക്കെട്ടുണ്ടെങ്കില്‍ ] നിന്നും എടുക്കുക എന്നതാണ്...
അതിനായി ബൂലോക കവിതയ്ക്ക് സാമ്യമായ മുരളിയേട്ടന്റെ കോമരം എന്ന ബ്ലോഗിന്റെ തലക്കെട്ട് സേവ് ചെയ്തെടുത്തു. ( തലക്കെട്ടില്‍ Right Click ചെയ്ത് Save picture as ല്‍ ക്ലിക്ക് ചെയുക... അത് കപ്യൂട്ടറില്‍ സേവ് ചെയ്യുക.)


ഫോട്ടോ ഷോപ്പില്‍ തിര്‍ച്ചെത്തി File > Open അല്ലെങ്കില്‍ ctrl + O ചെയ്യുക.



ആവശ്യമായ ചിത്രം സെലക്‍റ്റ് ചെയ്ത് Open ക്ലിക്കുക.




ആ ചിത്രം ഫോട്ടോഷോപ്പില്‍ ഓപ്പണ്‍ ആകും.





ഇനി നമുക്ക് അതില്‍ വര്‍ക്കുകള്‍ ആരംഭിക്കാം....

ഏതൊരു വര്‍ക്ക് ചെയ്യുമ്പോഴും അതിനെ പരമാവധി ലഘൂകരിക്കാന്‍ ശ്രമിക്കുക.

ഫോട്ടോഷോപ്പില്‍ നമുക്ക് ചിത്രങ്ങളും മറ്റും Layers ആക്കി നിലനിര്‍ത്താനുള്ള സൌകര്യം ഉണ്ട്...

മറ്റുള്ള ഘടകങ്ങളെ മാറ്റങ്ങളില്ലാതെ നിലനിര്‍ത്തിക്കൊണ്ട് ആവശ്യമായ ഘടകളില്‍ മാത്രം മാറ്റം വരുത്താനുള്ള സൌകര്യം നമുക്ക് ലെയറുകള്‍ തരുന്നു. ഇതിനായി Menu വില്‍ Window > Layers എന്നത് ക്ലിക്കുക. F7 എന്ന കീ ഇതേ പ്രവൃത്തി തന്നെയാണ് ചെയ്യുന്നത്.




ഇതാണ് ലെയര്‍ വിന്‍ഡോ...

ഇതില്‍ നീലനിറം ലെയര്‍ സെലക്ഷനെ കാണിക്കുന്നു.കണ്ണിന്റെ ചിഹ്നം അത് ‘വിസിബിള്‍’ ആണെന്ന് കാണിക്കുന്നു. ആ കണ്ണില്‍ ക്ലിക്കി നമുക്ക് ഒരു ലെയറിനെ ഓഫ് ( ഇന്‍‌വിസിബിള്‍) ആക്കാനും സാധിക്കും.



ഒരു പുതിയ ലെയര്‍ ഉണ്ടാക്കുന്നതിനാ‍യി താഴെക്കൊടുത്തിരിക്കുന്ന രീതികളില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഒന്നുകില്‍ ലെയര്‍ വിന്‍ഡോയില്‍ തന്നെ Create New Layer എന്ന ടാബ് [ വലതു വശത്തെ ചിത്രത്തില്‍ ചുവന്ന ചതുരത്തിനുള്ളില്‍ ] ഉപയോഗിക്കാവുന്നതാണ്. അപ്പോള്‍ പ്രസ്തുത ചിത്രത്തില്‍ കൊടുത്തിരിക്കുന്ന പോലെ ഒരു പുതിയ ലെയര്‍ സെലക്‍ട് ചെയ്ത ലെയറിനു മുകളിലായി വരുന്നതാണ്. അല്ലെങ്കില്‍ Ctrl + Shift + N എന്ന് ക്ലിക്കുക അപ്പോള്‍ ഇടതു വശത്ത് കാണിച്ചിരിക്കുന്നപോലെ ഒരു പുതിയ വിന്‍ഡൊ വരും അതില്‍ ഓകെ കൊടുത്താല്‍ പുതിയ ലെയര്‍ ഉണ്ടാകും.


ബാക്ഗ്രൌണ്ട് ചിത്രം നമുക്ക് വേണ്ടാത്തതിനാല്‍ പെയിന്റ് ബക്കറ്റ് ഉപയോഗിച്ച് പുതുതായി വന്ന ലെയറില്‍ കളര്‍ കൊടുക്കുക. [ ഇവിടെ കറുപ്പു നിറം കൊടുത്തിരിക്കുന്നു].


ഇനി ആവശ്യമുള്ള പുതിയ ചിത്രം Open ചെയ്ത് വേണ്ട ഭാഗം Selection Tool(M) ഉപയോഗിച്ച് സെലക്‍റ്റ് ചെയ്ത് [ ചിത്രം മുഴുവനോടെ വേണമെങ്കില്‍ Ctrl + A ക്ലിക്കിയാല്‍ മതി ]

അതിനു ശേഷം Menu > Edit > Copy ചെയ്ത് ആദ്യത്തെ ചിത്രം [ തലക്കെട്ട്] സെലക്ട് ചെയ്ത് Menu > Edit > Paste ചെയ്യുക. കോപ്പി Ctrl + C ചെയ്യാന്‍ പേസ്റ്റ് ചെയ്യാന്‍ Ctrl + V എന്നീ കീ കളും ഉപയോഗിക്കാവുന്നതാണ്. നമ്മള്‍ പേസ്റ്റ് ചെയ്ത ഈ ചിത്രം ഒരു പുതിയ ലെയറായി കിടക്കും. അതിനെ ആവശ്യമായ പൊസിഷനില്‍ വയ്ക്കാന്‍ Move Tool ഉപയോഗിക്കാവുന്നതാണ്. [ V ക്ലിക് ചെയ്താല്‍ ഈ Tool കിട്ടും].

ഇനി ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മായ്ക്കുന്നതിനായി Erase Tool ഉപയോഗിക്കാവുന്നതാണ്. അതിന്റെ Size, Edge sharpness, Style എന്നിവ മാറ്റാവുന്നതാണ്. ഇതേ രീതി തന്നെ Brush Tool നും ഉപയോഗിക്കുന്നു.

ടൂള്‍ ബ്രഷ് പരമാവധി Edge Shapness കുറഞ്ഞത് ഉപയോഗിക്കാന്‍ ശ്രമിക്കുക. ആവശ്യമില്ലാത്ത ഭാഗം മായ്ക്കുക. താഴത്തേ ചിത്രത്തിലേതു പോലെ ഒരു വൃത്തം ( ടൂള്‍ ബ്രഷിന്റെ സൈസ് ) കിട്ടുന്നില്ലെങ്കില്‍ ഒന്നുകില്‍ അത് വളരേ വലുതോ, തീരേ ചെറുതോ ആകാം അല്ലെങ്കില്‍ Caps Lock ഓണ്‍ ആകാം.




അതിനു ശേഷം Type Tool എടുത്ത് ആവശ്യമുള്ളത് Type ചെയ്യുക. [ Keyman ഉപയോഗിച്ച് നേരിട്ട് Type ചെയ്യാന്‍ പറ്റില്ല. വരമൊഴിയിലൊ മറ്റേതെങ്കിലും സോഫ്‌ട്‌വെയറിലോ Type ചെയ്ത് മലയാളം കോപ്പി പേസ്റ്റ് ചെയ്താല്‍ മതി... കീ ബോര്‍ഡ് അറിയാമെങ്കില്‍ നേരിട്ട് Type ചെയ്യാവുന്നതാണ്.]






ഇങ്ങനെ Type ചെയ്തത് Ctrl + A ഉപയോഗിച്ച് സെലക്‍ട് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.



ഇങ്ങനെ ആവശ്യമായ മാറ്റം വരുത്തിയ ശേഷം, ആ മാറ്റങ്ങള്‍ സേവ് ചെയ്യാന്‍ കീബോര്‍ഡില്‍ വലത്തേ അറ്റത്ത് [ Number Pad നോടൊപ്പമുള്ള]Enter ക്ലിക്കുക, അല്ലെങ്കില്‍ താഴെ Cancel / Accept എന്ന് കാണിച്ചിരിക്കുന്ന ഭാഗത്തെ ടിക് മാര്‍ക്ക് ക്ലിക്കുക.





ആവശ്യമായ എഴുത്തും ആയി.ഇതും ഒരു പുതിയ ലെയറില്‍ ആയിരിക്കും.




ഇനി ഈ ലെയറില്‍ ഏകദേശം വലത്തേ അറ്റത്തായിDouble Click ചെയ്യുകയോ ലെയറില്‍ Right Click ചെയ്ത് Blending Option എന്നത് സെലക്‍ട് ചെയ്യുകയോ ചെയ്താല്‍ താഴെകാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും. ഇതില്‍ ഒരുപാട് അഡ്ജസ്റ്റ്മെന്റുകള്‍ ഉണ്ട് [ വേറൊരു പോസ്റ്റില്‍ വിശദീകരിക്കാന്‍ ശ്രമിക്കാം].



ഇവിടെ Outer Glow എന്നതില്‍ ഇടതു ഭാഗത്തെ ചതുരത്തില്‍ ക്ലിക്ക് ചെയ്ത ശേഷം ആ ലെയര്‍ സെലക്ട് ചെയ്ത് ചില മാറ്റങ്ങള്‍ വരുത്തി. അത് സേവ് ചെയ്ത ശേഷം ലെയര്‍ വിന്‍ഡോയില്‍ വന്ന മാറ്റവും ചിത്രത്തില്‍ കാണാവുന്നതാണ്.



പിന്നീട് ‘കവിതകളുടെ നിധി ദ്വീപ്’ എന്നതും ഇതേപോലെ ടൈപ്പ് ചെയ്തു. അതിനു ശേഷം ഒരു വര ഇടുന്നതിനാ‍യി Line Tool ( U ) എന്നത് എടുത്ത് നേര്‍‌വര വരച്ചു [ നേര്‍ വര ലഭിക്കുന്നതിന് Line Tool ( U ) എടുത്ത് ചിത്രത്തില്‍ ക്ലിക്കി മൌസ് വിടാതെ Shift അമര്‍ത്തിക്കൊണ്ട് വരയ്ക്കുക. ]




ശ്രദ്ധിക്കേണ്ട സെറ്റിങ്ങ്സ് ഇവിടെ...



ഇങ്ങനെ വരയ്ക്കുന്ന ലൈനുകളും Shape കളും നമുക്ക് നേരിട്ട് എഡിറ്റ് ചെയ്യാന്‍ പറ്റില്ല.

അതിനാല്‍ അതിനെ എഡിറ്റബിളാക്കി മാറ്റുന്നതിന് ആ ലെയറില്‍ Right Click ചെയ്ത് Rasterize Layer എന്ന ഓപ്ഷന്‍ ക്ലിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ Shape കളും Text കളും ചിത്രസമാനമായി മാറുകയും അത് എഡിറ്റബിള്‍ ആയി മാറുകയും ചെയ്യും.





അങ്ങനെ വരച്ച ആ വര Move Tool ( V )ഉപയോഗിച്ച് ആവശ്യമാ‍യ സ്ഥലത്ത് വയ്ക്കുക.

ഇതില്‍ Text ന്റെ സ്ഥാനത്തു വന്നിട്ടുള്ള വര മായ്ക്കുന്നതിനായി Selection Tool ( M ) ഉപയോഗിച്ച് ആ ഭാഗം സെലക്‍ട് ചെയ്ത ശേഷം Delete ചെയ്യുന്നു.




ഇനി നേരത്തെ കൊടുത്ത അതേ Outer Glow കൊടുക്കുന്നതിനായി [ ആ വഴി കൂടാതെ ] മുന്‍പ് ചെയ്ത ലെയറിലെ ഇഫക്‍ടില്‍ ക്ലിക്ക് ചെയ്ത് അത് മൌസ് വിടാതെ വലിച്ച് കൊണ്ട് വന്ന് ആവശ്യമായ ലെയറിന്റെ താഴെ ഇടുക [ രണ്ടാമത്തെ ചിത്രത്തില്‍ രണ്ട് ലെയറുകള്‍ക്കിടയ്ക്ക് ഒരു ലൈന്‍ വന്നിരിക്കുന്നത് ശ്രദ്ധിക്കുക അതാണ് അടയാളം.] മൂന്നമത്തേതില്‍ ആ ലെയറിനു താഴെ ആ ഇഫക്‍ട് വന്നിരിക്കുന്നത് കാണാം.
( ആദ്യ ചിത്രത്തില്‍ ഒരു ചെറിയ തെറ്റുണ്ട് - മുകളിലുള്ള Outer Glow തുടക്കത്തില്‍ ഉണ്ടാകില്ല )




ഇനി ലെയറിന്റെ ഒരു ചെറിയ സവിശേഷത കൂടി. നാം സെലക്‍ട് ചെയ്ത ലെയര്‍ നീല നിറത്തില്‍ കാണാവുന്നതും അതിന്റെ ഇടതു വശത്തുള്ള ചതുരത്തില്‍ ഒരു ബ്രഷിന്റെ ചിത്രവും കാണാം. മറ്റു ലെയറുകളിലെ ഈ ചതുരത്തില്‍ ക്ലിക്കിയാല്‍ ചിത്രത്തിലേതു പോലെ ഒരു ചങ്ങലയുടെ ചിത്രം വരും. ഈ രണ്ടു ലെയറും തമ്മില്‍ ലിങ്ക് ഉണ്ട് എന്നാണ് അത് കാണിക്കുന്നത്. ഇങ്ങനെ എത്ര ലെയര്‍ വേണമെങ്കിലും ലിങ്ക് ചെയ്യാവുന്നതാണ്. ഒരിക്കല്‍ ചെയ്ത സെറ്റിങ്സില്‍ നിന്നും മാറാതെ ആ ലെയറുകള്‍ കൂട്ടത്തോടെ പൊസിഷന്‍ മാറ്റം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.




ഇനി ഈ ലെയര്‍ സെറ്റിങ്ങ്സില്‍ മാറ്റം ആവശ്യമില്ലെങ്കില്‍ ഇവ ഒരൊറ്റ ലെയറാക്കി മാറ്റാവുന്നതാണ്.


അതിനായി താഴെ കാണിച്ചിരീക്കുന്ന പോലെയോ Ctrl + E എന്ന കീയോ ഉപയോഗിക്കാം.



ഒരു ലെയര്‍ നമുക്ക് കോ‍പ്പി ചെയ്യണമെങ്കില്‍ താഴെ കാണിച്ചിരിക്കുന്നപോലെയോ, ആ ലെയര്‍ വലിച്ച് Create A New Layer എന്ന ടബിലേയ്ക്ക് ഇടുകയോ ചെയ്യാവുന്നതാണ്.




ആ ലെയറിനെ അഡ്ജസ്റ്റ് ചെയ്യാന്‍ Transform എന്ന ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്.


ഇവിടെ Free Transform ( Ctrl + T ) എന്നത് ഉപയോഗിച്ചിരിക്കുന്നു.




അങ്ങനെ ചെയ്യുമ്പോള്‍ ഏതാണൊ സെലക്‍ട് ചെയ്തിരിക്കുന്ന ലെയര്‍, അതിന് ചുറ്റും ഒരു Bounding Box കാണാം. അതിന്റെ അരികില്‍ പിടിച്ച് ആ ലെയറിന് മാറ്റങ്ങള്‍ വരുത്താവുന്നതാണ്. Ctrl, Alt, Shift എന്നിവ വ്യത്യസ്ത രീതികളിലുള്ള Transformation നമുക്ക് തരുന്നു. ഇവിടെ കാണിച്ചിരിക്കുന്ന Menu കിട്ടാന്‍ ആ വിന്‍ഡോയില്‍ Right Click ചെയ്താല്‍ മതിയാകും.




ഇവിടെ ആവശ്യമായ ലെയര്‍ Transformation ന് ശേഷം. ലെയറുകളുടെ Opacity അല്ലെങ്കില്‍ വിസിബിലിറ്റി താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ ലെയര്‍ വിന്‍ഡോയില്‍ തന്നെ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.




ഇനിയുള്ള ചിത്രത്തിലിലെ അലകളുടെ ഇഫക്‍ട് ഫോട്ടോഷോപ്പിലില്ലാത്ത Eye Candy എന്ന ഒരു Extra Filter ന്റെ സഹായത്തോടെ ചെയ്തതാണ്.





ആവശ്യമായ തലക്കെട്ട് ശരിയായാല്‍ അത് Save As ഉപയോഗിച്ച് JPEG / JPG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക.




അങ്ങനെ സേവ് ചെയ്യുന്ന ചിത്രം അതിന്റെ Layer Property നഷ്ടപ്പെട്ട് ഒരു ചിത്രമായി മാറും.




ഈ ചിത്രം ബ്ലോഗറിലെ എഡിറ്റിങ്ങ് ടൂള്‍ ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യാവുന്നതാണ്.

പോ‍സ്റ്റ് അല്പം വലുതായി എന്നറിയാം... പകുതി പറഞ്ഞ് നിറുത്തി ബാക്കി പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയതിനാലാ‍ണ് ഇപ്രകാരം ചെയ്തത്. ഇത് എത്രകണ്ട് ഉപകാരപ്രദമാകും എന്നറിയില്ല.മനസ്സിലാകാത്തതെന്തെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞാല്‍ അത് വീണ്ടും പറയാന്‍ ശ്രമിക്കാം.


ഫോട്ടോഷോപ്പ് ഓരോ ഭാഗങ്ങളായി അല്‍പ്പാല്‍പ്പം ഞാന്‍ പറയാന്‍ ശ്രമിക്കാം.തുടക്കം മുതല്‍ എനിക്കറിയാവുന്ന എല്ലാം. വളരേ കുറച്ചേ അറിയൂ എന്നത് സത്യം.
ഇത് ഉപകരിച്ചു എങ്കില്‍ പറയുക.

ആദ്യം വായിക്കുന്ന ആള്‍ ഒരു ഭദ്രദീപം തെളിയിച്ച്, ആ നാടയും മുറിച്ച്, ഒരു നാളികേരവും ഉടച്ചോളൂ... ഐശ്വര്യമായിത്തന്നെ തുടങ്ങിക്കോട്ടെ...