Friday, October 28, 2011
Friday, October 21, 2011
Thursday, October 20, 2011
Monday, October 17, 2011
അങ്ങനെ ഞാനൊരു പണ്ടാരിയായി..
അങ്ങനെ ഞാനൊരു പണ്ടാരിയായി..
കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു. അവിടെയുള്ള കഫറ്റീരിയയില്‍നിന്നും ചായയും സാന്‍റ്-വിച്ചും കഴിച്ച് സന്തതസഹചാരിയായ ബാഗും കെട്ടിപ്പിടിച്ച് സിമന്റ്ബെഞ്ചിലമര്‍ന്നിരുന്ന് ഒരു സിഗരറ്റ്കൊണ്ട് തലച്ചോറിനുള്ളിലെ ചിന്തകളെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
റാസല്‍ഖൈമയില്‍ സ്വന്തമായി ബിസിനസ്സ്സ്ഥാപനങ്ങളുള്ള അമ്മാവനോട് ദുബായിലൊരോഫീസില്‍ ജോലി ശെരിയായെന്ന കള്ളവും പറഞ്ഞാണ് ഉസ്മാനിക്കയെ സഹായിക്കാന്‍ തള്ളയുടെ വീട്ടിലെത്തിയത്. അതുകൊണ്ടുതന്നെ തിരിച്ചങ്ങോട്ട് പോകുന്നത് നാണക്കേടാണ്. ദുബായിലും അബുദാബിയിലുമുള്ള പരിചയക്കാര്‍ക്കിടയിലേക്ക് പോകാനും മൈന്‍ഡനുവദിക്കുന്നില്ല.
'ഇനിയെന്ത്' എന്ന വലിയൊരു ചോദ്യം എനിക്കുള്ളില്‍ ചിതറിത്തെറിക്കാന്‍ തുടങ്ങി. സിഗരെറ്റുകള്‍ ഒന്നിനുപിറകെ മറ്റൊന്നായി തലയ്ക്കകത്ത് കത്തികൊണ്ടിരുന്നു. ഒന്നുകില്‍ ആത്മഹത്യ! അല്ലെങ്കില്‍ ജീവിതത്തോട് പൊരുതുക. എന്തുവേണമെന്ന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്ക്മാത്രമാണ്. ജീവിതത്തിലാദ്യമായി സ്വന്തമായൊരു തീരുമാനമെടുക്കാനവസരം തന്ന My God, ഇരിക്കട്ടെ നിനക്കൊരു Thanks!
എന്നിട്ട് ഞാനിരുന്ന് ചിന്തിക്കാന്‍ തുടങ്ങി. ഗാഡമായും ഗൂഡമായും ചിന്തിച്ചു. ആകാശം നോക്കിയും ഭൂമിയിലൂടെ നടന്നും ചിന്തിച്ചു! ചിരിച്ചും ചുമച്ചും ചിന്തിച്ചു. ഒടുവില്‍ , 'ആണത്തമുണ്ടെങ്കില്‍ പോയിച്ചാവടാ..' എന്നാരോ തലയുടെ ഇടതുഭാഗത്തുനിന്നും വിളിച്ചു പറയുന്നതായി എനിക്ക് തോന്നി. ഇനി വൈകരുത്. മരിക്കുക തന്നെ.! പക്ഷെ എങ്ങനെ.?
എനിക്ക് ചാടിച്ചാകാന്‍ പറ്റിയ കെട്ടിടങ്ങളൊന്നും ആ പരിസരത്തുണ്ടായിരുന്നില്ല. റയില്‍പാളമില്ല. റയില്‍വേസ്റ്റേഷനില്ല. കിണറില്ല. കീടനാശിനിയില്ല. കയറോ കയര്‍ ഫാക്ട്ടറിയോ ഇല്ല. തൂങ്ങാനുള്ള മരമില്ല. മാവില്ല. പ്ലാവില്ല. ഒരു തെങ്ങ്പോലുമില്ല.! ഉള്ളത് ഈന്തമരമാണ്. ഹും. ഒരു ശിഖരംപോലുമില്ലാത്ത ഈന്തമരത്തില്‍ എന്റെ പട്ടി തൂങ്ങും! ഗള്‍ഫാണ് പോലും ഗള്‍ഫ്! സമാധാനത്തോടെ ഒന്നാത്മഹത്യ ചെയ്യാന്‍പോലും സൌകര്യമില്ലാത്ത ഇന്നാട്ടിലേക്കാണോ ആത്മഹത്യ ഒരാഘോഷമായികൊണ്ടാടുന്ന ബ്ലഡി ഇന്ത്യന്‍സ് ഒഴുകിയെത്തുന്നത്! കത്തിത്തീര്‍ന്ന ഒരു സിഗരറ്റ്കുറ്റി നിലത്തിട്ട് ചവിട്ടിയരച്ചിട്ടും എനിക്കരിശം തീര്‍ന്നില്ല.
ഇനിയുള്ളത് ജീവിതത്തോട് പൊരുതുക എന്ന സെക്കന്റ്‌തിയറിയാണ്. അതിനാവശ്യമായ ചേരുവകള്‍ മനസിലിട്ട് കൂട്ടിയുംകുറച്ചും ഹരിച്ചുംഗുണിച്ചും വീണ്ടും പുകപടലങ്ങള്‍ മസ്തിഷ്ക്കത്തിലേക്ക് Export ചെയ്തു. ആദ്യം വേണ്ടത് ഡിഗ്രിഹോള്‍ഡറാണെന്ന ചിന്ത ഒഴിവാക്കുകയാണ്. അനുവദനീയമായ ഏതുജോലിയും ചെയ്യുമെന്ന ഒരുറച്ചതീരുമാനവും സ്വീകരിക്കണം. നാട്ടുകാരെയും ബന്ധുക്കളെയും ആശ്രയിക്കരുത്. ഒരുകാരണവശാലും മാതാപിതാ-ഗുരുനാഥന്‍ന്മാരെ പറയിപ്പിക്കരുത്. എങ്കിലീ ലോകത്തും പരലോകത്തും തൂങ്ങേണ്ടി വരില്ല.
"ഡേയ്, താനൊന്നു ശ്രമിച്ചു നോക്കഡോ.."
ഒരശരീരി എന്നെത്തഴുകി-ക്കടന്നുപോയി. ഞാനൊരുങ്ങി. മനസാ വാചാ പൂജാ ലക്ഷ്മണാ എഗ്രീഡ്.! ദുഷ്ചിന്തകള്‍ക്ക് കൂട്ടുനിന്ന സിഗരറ്റും ലൈറ്ററും വലിച്ചെറിഞ്ഞു. ഇന്ന്മുതല്‍ എന്റെവഴിയില്‍ കല്ലുകളില്ല. മുള്ളുകളില്ല. മുരിക്കും മുരിങ്ങക്കോലുമില്ല. ഉള്ളത് നന്മയുടെ നേര്‍വഴികളാണ്. ബദ്രീങ്ങളെ കാത്തോളണേ.!
ഏറെക്കഴിയുംമുന്‍പേ ഒരു മദ്ധ്യവയസ്ക്കന്‍ ഞാനിരുന്ന ബെഞ്ചില്‍ വന്നിരുന്നു. എന്നെക്കണ്ടിട്ട് ഇവനേതോ ബംഗാളിയെന്നു തോന്നിയതുകൊണ്ടാകാം അയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. ഞാന്‍ മലയാളത്തില്‍ മറുപടി പറയുകയും ഞങ്ങള്‍ പരിചയപ്പെടുകയും ചെയ്തു. മടിച്ചു മടിച്ചാണെങ്കിലും വലിയൊരു രഹസ്യം ചോദിക്കും പോലെ അയാളെന്നോട് ചോദിച്ചു.
"മോന്‍ ജയിലിന്നാ വരുന്നേ..?"
കുറ്റിത്താടി-മുടി-മീശയുള്ള എലുമ്പന്മാരൊക്കെ ജയില്‍വാസികളായിരിക്കണമെന്ന് ശഠിക്കുന്ന ഇയാളെപ്പോലുള്ളവരുടെ ചെപ്പട്ടക്കുറ്റി നോക്കി എട്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്. എന്റെ കൈകള്‍ തരിച്ചു. ഞാന്‍ വിറച്ചു. പക്ഷെ ക്ഷമിച്ചു! നാലഞ്ചു മിനിട്ടുകള്‍ക്കുമുന്‍പ് എനിക്ക് മനസ്താപമുണ്ടായത് അയാളുടെ ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ആ കൊശവന്റെ നെഞ്ചുകീറി സഞ്ചിയിലാക്കിയേനെ..!
തികട്ടിവന്ന രോഷം അടക്കിവെച്ച് ഞാനയാളെ ദയനീയമായി നോക്കി. എന്റെവരവ് ജയിലില്‍ നിന്നാണെന്ന് ഉറപ്പിച്ചതുപോലെ അയാളെന്നെ ആശ്വസിപ്പിച്ചു.
"ഇന്നാട്ടില്‍ ഞമ്മളൊക്കെ അന്യരല്ലേ കുട്ട്യേ. ആരാന്റെ നാട്ടിലെത്തിയാല് അബ്ടത്തെ നിയമോം കാര്യോം നോക്കീം കണ്ടും നിന്നോളണം. ബല്ല കുരുത്തക്കേടും കളിച്ചാ ഞമ്മളെ സഹായിക്കാന്‍ ആരും ഉണ്ടാവില്ല്യ. നാട്ടില് പണി ഇല്ലാത്തോണ്ടല്ലേ ഞമ്മളിബിടെ ബന്നത്. മോന്റെ ബീട്ടിലെ പട്ടിണി ആയിരിക്കൂലോ ഇത്ര ചെറുപ്പത്തിലേ മോനെ ഇബിടെത്തിച്ചത്. സാരല്ല്യ. മോന്റെ റൂമെവിടാ..? എങ്ങോട്ടാ പൊന്നേ..?"
കാര്‍ന്നോരുടെ കൊണോത്തിലെ ഉപദേശംകേട്ട് ഓക്കാനംവന്നെങ്കിലും ആ നിഷ്കളങ്കത എനിക്കിഷ്ട്ടപ്പെട്ടു. ഇന്നുമുതല്‍ എനിക്ക് റൂമില്ലെന്നും പോകാനിടമില്ലെന്നും പറഞ്ഞപ്പോള്‍ അയാളെന്നെ റൂമിലേക്ക് ക്ഷണിച്ചു. ആ സമയം ഏതാഫ്രിക്കക്കാരന്‍ വിളിച്ചാലും കൂടെപ്പോകാന്‍ വെമ്പിനില്‍ക്കുന്ന എന്റെ ആത്മാവ് അബ്ദുസ്സലാം എന്ന ആ മലപ്പുറം സ്വദേശിയോടൊപ്പം ഇറങ്ങിനടന്നു.
ഇതാ, യുദ്ധകാണ്ഡം തുടങ്ങുകയായി..! ഞാന്‍ പല്ലിറുമ്മി. തല്ലിനൊരുങ്ങി. വില്ലുകുലച്ചു. എല്ല് പൊടിച്ചു. നെഞ്ചുവിരിച്ചു.. വെല്ലു വിളിച്ചു.. പുല്ലന്മാരേ.., കല്ലി~വല്ലി.!
ഒരു പഴഞ്ചന്‍ കെട്ടിടത്തിലെ മൂന്നാമത്തെ ഫ്ലോറിലാണ് സലാംക്കാന്റെ സങ്കേതം. ലീവിനുപോയ ഒരാളുടെ ബെഡ്ഢില്‍ എന്നെ അഡ്മിറ്റാക്കി. രാത്രിയായപ്പോള്‍ മുഴുവന്‍പേരെയും ജീവനോടെ പരിചയപ്പെട്ടു. 2ബെഡ്-റൂം ഹാള്‍ ഫ്ലാറ്റില്‍ മൊത്തം 11പേര്‍ . കോഴിക്കോട് വയനാട് മലപ്പുറം പാലക്കാട് തൃശൂര്‍ സ്വദേശികളായ മദ്ധ്യവയസ്ക്കര്‍ . രണ്ടും മൂന്നും തവണ പ്രായപൂര്‍ത്തി എത്തിയവര്‍ ! അവരില്‍ ചിലരുടെ നോട്ടം അത്ര പന്തിയല്ലെന്നെനിക്ക് തോന്നി. പാണ്ടിലോറിക്കിടയില്‍ പെട്ട ഓട്ടോയുടെ അവസ്ഥയിലായിരുന്നു ഞാന്‍. കിടന്നെങ്കിലും ഉറക്കം പോയിട്ട് മയക്കം പോലും വന്നില്ല.
എന്നെക്കാള്‍ ഇരട്ടിവയസുള്ള ഈ പരട്ടകള്‍ക്കൊപ്പം എങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങും.! മധുരപ്പതിനേഴ് കഴിഞ്ഞ് കേവലം നാലുവര്‍ഷംപോലുമായിട്ടില്ലാത്ത എന്നെയീ തടിമാടന്മാര്‍ മാനഭംഗപ്പെടുത്തില്ലെന്നാര് കണ്ടു.! ഒരു പോറലുമേല്‍ക്കാതെ ഇത്രേംകാലം സംരക്ഷിച്ചുപോരുന്ന എന്റെ ചാരിത്ര്യം ഇവര്‍ ചരിത്രത്തിലേക്ക് വലിച്ചെറിയുമോ.! ഓര്‍ക്കുംതോറും നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ബാഗിലൊരു കത്തിയെങ്കിലും കരുതാമായിരുന്നു. എന്നെപ്പോലുള്ള Handsome Boysനു ദിനരാത്രങ്ങള്‍ തള്ളിനീക്കാന്‍ പറ്റാത്ത കാലമാണിത്. ഉടുത്തലുങ്കിയുടെ മറുഭാഗം തുടയ്ക്കിടയിലൂടെയിട്ട് മുറുക്കിയൊരു കെട്ടുംകെട്ടി കണ്ണുകളിറുകെപ്പൂട്ടി ഞാന്‍ ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിച്ചു.
'പടച്ചോനെ, എന്റെ കന്യകാത്വം നീ കാത്തോളണേ..'!
പിറ്റേന്ന് പകല്‍ !
ശരീരം നുറുങ്ങുന്ന വേദനയുമായിട്ടാണ് ഉണര്‍ന്നത്. അടിവയറ്റിലും നടുപ്പുറത്തും ശക്തമായ വേദന! മൂത്രമൊഴിക്കുമ്പോള്‍ അണ്ഡകടാഹം നടുങ്ങി. മാത്രനേരംകൊണ്ട് വിലപ്പെട്ട പലതും എനിക്ക് നഷ്ട്ടപ്പെട്ടോ..! എന്നെയവര്‍ പീഡിപ്പിച്ചോ..!
പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ സത്യമെനിക്ക് മനസിലായത്. കൂട്ടബലാല്‍സംഗത്തിന് ഞാന്‍ ഇരയായിട്ടില്ല. ഇരുമ്പു കട്ടിലിനു മീതെ പലക ഇടാതെയാണ് ബെഡ് ഇട്ടിരിക്കുന്നത്. അതാണീ വേദന. അടിവയറ്റില്‍ നിന്നുയരുന്നത് വിശപ്പിന്റെ കാഠിന്യമാണ്. സമയം 12മണി കഴിഞ്ഞിരിക്കുന്നു! 'ചെക്കനുറങ്ങിക്കോട്ടെ..' എന്ന് കരുതി ആരുമെന്നെ ഉണര്‍ത്തിയിരുന്നില്ല.
കുളികഴിഞ്ഞ് വസ്ത്രം മാറുമ്പോഴാണ് എന്റെ നഗ്നത മറക്കാനുള്ള മാറ്റച്ചുരികയില്ലെന്ന നഗ്നസത്യം എന്നെ ഞെട്ടിച്ചത്.! ഇന്നലെവരെ ഇട്ടിരുന്നത് അല്പംമുന്‍പ് കുളിക്കുമ്പോള്‍ കഴുകിയിട്ടു. തള്ളയുടെ വീട്ടില്‍നിന്നുള്ള മരണപ്പാച്ചിലിനിടയില്‍ അവിടെ കഴുകിയിട്ടിരുന്നവ എടുക്കാന്‍ വിട്ടുപോയിരിക്കുന്നു.!അവിടെച്ചെന്ന് അതൊക്കെ കൊണ്ടുവരിക അത്ര എളുപ്പവുമല്ല. എന്റെ സൈസ് തള്ളക്ക് പാകമാവാത്തതു കൊണ്ടു അതൊക്കെയെടുത്ത് വലിച്ചെറിയാനാണ് സാധ്യത. പാകമാവാത്ത ജെട്ടിയും കയ്യില്‍പിടിച്ച് എന്നെ പ്രാകുന്ന തള്ളയെ ഓര്‍ത്തപ്പോള്‍ എനിക്ക് നാണം തോന്നി. പാവം തള്ള!
എന്താണൊരു വഴിയെന്ന് ആലോചിച്ച് ടെറസില്‍ ചെന്നപ്പോള്‍ ദാ തൂങ്ങുന്നു അയലില്‍ നിറയെ പല സൈസിലുള്ള കിണ്ണംതൂക്കികള്‍ ! നല്ലൊരെണ്ണമെടുത്ത് റൂമില്‍വന്ന് കൊടിയേറ്റം നടത്തി. അല്പം ലൂസുണ്ടോന്നൊരു സംശയം. എന്നാലും കട്ടെടുത്ത ജെട്ടിയിട്ട് സാമാനംഭേദപ്പെട്ട നിലയില്‍ പുറത്തുപോയി ഭക്ഷണം കഴിച്ചു തിരിച്ചുവന്നു.
രണ്ടുമൂന്നു ദിവസം പിന്നിട്ടപ്പോള്‍ എനിക്ക് ബോറടിച്ചു തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ ഉറങ്ങിയും ടീവി കണ്ടും പഴയപത്രങ്ങള്‍ വായിച്ചും മടുത്തിരിക്കുന്നു. ഒരു രാത്രി സലാംക്ക വന്നപ്പോള്‍ ജോലിക്കാര്യം ഓര്‍മ്മിപ്പിച്ചു. റൂമിന്റെ വാടകയും വട്ടച്ചെലവിനുള്ള കാശും കണ്ടെത്തണമെന്ന് പറഞ്ഞപ്പോള്‍ ആ വലിയ മനുഷ്യന്‍ എന്റെ ചുമലില്‍ കൈ വെച്ചു.
"അനക്കൊരു ജോലിക്ക് വേണ്ടി ഞങ്ങളെല്ലാവരും ശ്രമിക്കുന്നുണ്ട്. നല്ലത് കിട്ടീറ്റു മാത്രം നിന്നാ മതി. അതു വരെ മോനിവിടെ നിന്നോ. ആരും കുട്ട്യോട് വാടക ചോദിക്കൂല. എന്തേലും കാശു വേണേല്‍ ഇബ്ടെ ആരോട് വേണേലും ചോദിക്കാം. എന്താ പോരെ.?"
എന്റെ കണ്ണ് നിറഞ്ഞു. അപരിചിതനായ എനിക്കഭയം നല്‍കിയ സലാംക്കയും മറ്റുള്ളവരും സ്നേഹ വാത്സല്യങ്ങള്‍ കൊണ്ട് എനിക്കുള്ളില്‍ ആശ്ചര്യചിഹ്നം പണിയുകയായിരുന്നു. ഒരിക്കല്‍പോലും മുഖം കറുപ്പിച്ചു സംസാരിക്കുകയോ 'നീ പയ്യന്‍; ഞങ്ങള്‍ മുതിര്‍ന്നവര്‍ ' എന്ന രീതിയില്‍ പെരുമാറുകയോ ചെയ്തില്ല.
മനുഷ്യജീവിതത്തിലെ രസകരമായൊരു കാലഘട്ടമാണ് ഗള്‍ഫിലെ ബാച്ച്ലേഴ്സ് ലൈഫ്. പത്തും പന്ത്രണ്ടും പേരുടെ ഒരു കൂട്ടായ്മയാണത്. ഒറ്റപ്പെടലിന്റെ ദുരൂഹതകള്‍മറന്നു പൊട്ടിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരവാച്യലോകം! അതിരുകളില്ലാത്ത സ്വതന്ത്രത്തിന്റെ അനുഭൂതിയുണ്ടതിന്. ഒരേസമയം ചിരിക്കാനും കരയാനും പ്രവാസിക്ക് കഴിയുന്നത് ആ കൊച്ചുലോകത്തിന്റെ മാസ്മരികത കൊണ്ടാണ്. അവന്റെ കണ്ണുനീരൊപ്പാനുള്ള കഴിവുണ്ട് കൂടെക്കഴിയുന്നവരുടെ സാമിപ്യത്തിന്.
അതിരാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നവര്‍ . ഉച്ചഭക്ഷണത്തിന് വന്നു വിശ്രമിച്ച് വൈകിട്ട് വീണ്ടും പോകുന്നവര്‍ . രാവിലെപോയിട്ട് രാത്രി തിരിച്ചെത്തുന്നവര്‍ . ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്. നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ് നാട്ടിലുള്ളവരുടെ സുഖാലസ്യം. അനേകം ചൂഷണങ്ങളുടെ രുചിഭേദമറിഞ്ഞേ ഒരു മനുഷ്യന്‍ പ്രവാസിയാകുന്നുള്ളൂ..!
ജോലി ലഭിക്കുംവരെ വാടക തരണ്ടാ എന്ന് നിര്‍ബന്ധം പിടിച്ച അവര്‍ക്ക് മുന്‍പില്‍ ഞാനൊരുപാധി വെച്ചു. "കുക്കിങ്ങും ക്ലീനിങ്ങും ഞാന്‍ ചെയ്തോളാം.."
"അതിനു തനിക്ക് ഭക്ഷണമുണ്ടാക്കാനറിയോ..?" ന്യായമായ സംശയം.
"ഇല്ല. രണ്ടുമൂന്നു ദിവസം ആരെങ്കിലും കാണിച്ചു തന്നാല്‍ മതി."
ഹോട്ടലില്‍നിന്നും തിന്നുമടുത്ത് കുടല്‍മാല കടല്‍ പോലെയായ ആ പാവങ്ങള്‍ പാതിമനസോടെ സമ്മതിച്ചു.
ഇതാ യുദ്ധം മുറുകുകയാണ്. കടുക്മുതല്‍ കത്തിവരെ സുസജ്ജമാക്കി. തുരുമ്പെടുത്ത ഫ്രിഡ്ജ് വൃത്തിയാക്കി. ധാന്യപ്പൊടികള്‍ ദൈന്യതയോടെ എന്നെനോക്കി പരിഹസിച്ചു. എന്റെ ഉരുളിപരമ്പര ദൈവങ്ങളേ അനുഗ്രഹിക്കൂ..!
അഴുക്ക്പുരണ്ട കിച്ചന്‍ കഴുകിത്തുടച്ചു. കരിപുരണ്ട പാത്രങ്ങള്‍ നക്കിത്തുടച്ചു. തൂറിപ്പൊളിഞ്ഞ കക്കൂസില്‍ സോപ് പൊടിയും ക്ലോറക്സും ഡെറ്റോളുമിട്ട് നീന്തിത്തുടിച്ചു. കീറിപ്പറിഞ്ഞ കര്‍ട്ടനുകള്‍ അലക്കി വെളുപ്പിച്ചു. ആകെമൊത്തം സംഗതി ക്ലീനായതില്‍ അവര്‍ അതിയായി സന്തോഷിച്ചു.
45നും 60നുമിടയില്‍ പ്രായമുള്ള അവരെല്ലാവരും പരസ്പരം ബഹുമാനിക്കുന്നവരായിരുന്നു. ജീവിതം ഉത്സവമാക്കാത്തവര്‍ . യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ദൈവഭയമുള്ളവര്‍ . സുബഹി നിസ്ക്കാരം കഴിഞ്ഞാല്‍ പത്തുപേര്‍ക്കുള്ള ചായ ഉണ്ടാക്കും. കഴിക്കാന്‍ ബ്രെഡ് ടോസ്സ്റ്റോ ഉപ്മാവോ ബിസ്ക്കറ്റോ കൊടുക്കും. എട്ടുമണിക്ക് ലാസ്റ്റ് പേഴ്സണും പോയിക്കഴിഞ്ഞാല്‍ ഓരോ മുറികളും അടിച്ചുവാരി തുടക്കും. അതിനിടയില്‍ ചോറിനുള്ള അരിയിടും. പിന്നെ കറിവെക്കും. വൈകിട്ട് ആറു കഴിഞ്ഞാല്‍ രാത്രിഭക്ഷണത്തിനുള്ള പണിയിലേക്കിറങ്ങും.
ആനുകാലികങ്ങളില്‍ വരുന്ന പാചകകുറിപ്പുകളൊക്കെ ഞാനവരില്‍ പരീക്ഷിച്ചു നോക്കി. എണ്ണ ചൂടാക്കി ഉള്ളി വാട്ടി ഉലുവയിട്ടുണ്ടാക്കുന്ന മീന്‍കറിയും മല്ലിച്ചപ്പും തേങ്ങയും മിക്സിയിലരച്ചുണ്ടാക്കുന്ന മട്ടന്‍കറിയും കഴിച്ച് അവര്‍ ഏമ്പക്കം വിട്ടു. ഓരോ സവാള അരിയുമ്പൊഴും ഒരായിരം കണ്ണീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങിയത് പുതിയൊരനുഭവമായിരുന്നു. ഒരേ കറിക്കുതന്നെ ഒന്നിലേറെ രുചികളുണ്ടായതിന്റെ പൊരുളെന്തെന്ന് ആരുമറിഞ്ഞില്ല. ഇന്ന് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നീളത്തില്‍ അരിഞ്ഞിട്ടാല്‍ അടുത്ത ദിവസം അത് മൂന്നുംകൂടി മിക്സിയില്‍ അരച്ചെടുക്കും. സവാളയും തക്കാളിയും ഇതുപോലെ അരച്ചെടുത്ത് കറിവെച്ചു തീറ്റിച്ചിട്ടുണ്ട് നല്ലവരായ ആ പഹയന്മാരെ..!
ആദ്യമൊക്കെ കറികളില്‍ ആവശ്യത്തിലധികം വെള്ളം കൂടിയിരുന്നു. അത്തരം കറികള്‍ മുറുകാന്‍വേണ്ടി ബ്രെഡിന്റെ കഷ്ണങ്ങളോ റവപ്പൊടിയോ ഇടും. ചിലപ്പോള്‍ മുളകുപൊടി കൂടുതല്‍ . മറ്റുചിലപ്പോള്‍ മല്ലിപ്പൊടിയുടെ ചവര്‍പ്പ്. എരിവ് കൊണ്ട് കണ്ണുതുടച്ച് ചിലര്‍ കക്കൂസിലേക്കോടും. മറ്റുചിലര്‍ മൂലംപൊള്ളിയ നാണക്കേട് പുറത്തുപറയാതെ എല്ലാം സഹിച്ചു.!
പക്ഷെ ഒരുമാസം പിന്നിട്ടപ്പോള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാനൊരു മികച്ച പണ്ടാരിയായി. പലതും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പഠിച്ചു. നല്ല രുചി. നല്ല കൈപുണ്യം.
2003ല്‍ ഞാന്‍ കാണിച്ച ആ സാഹസം ഒരു അനുഗ്രഹം തന്നെയായിരുന്നു. അവര്‍ക്കിടയിലെ മൂന്നരമാസത്തെ ജീവിതം എനിക്ക് നല്‍കിയത് ഭക്ഷണമുണ്ടാക്കാനുള്ള അറിവും കഴിവും മാത്രമായിരുന്നില്ല. നല്ല മനസുകളിലെ നല്ല കാഴ്ചപ്പാടുകളായിരുന്നു... സഹജീവി സ്നേഹമായിരുന്നു... എല്ലാറ്റിനുമുപരി, ജീവിതം എന്നത് കുട്ടിക്കളി അല്ലെന്ന വലിയൊരു പാഠമായിരുന്നു..!

Saturday, October 15, 2011
മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍
മലയാള അക്ഷരങ്ങള്‍ക്കായി എത്ര യൂണിക്കോഡ് ഫോണ്ടുകള്‍ - Malayalam Unicode Fonts - ലഭ്യമാണു് ? മിക്കവരുടെയും അറിവില്‍ പെട്ട ഫോണ്ടുകള്‍ വളരെ കുറവു് മാത്രം. മലയാളം ഡെസ്ക് ടോപ്പ് പബ്ലിഷിംഗിലേക്കു് (ഡി.ടി.പി) യൂണിക്കോഡ് കടന്നുവരാത്തതിനു കാരണവും ഇതു തന്നെയാവും.
എന്റെ ശ്രദ്ധയില്‍ പെട്ട ഫോണ്ടുകളുടെ ഡൌണ്‍ലോഡിങ് ലിങ്കുകള്‍ ഇവിടെ നല്‍കുകയാണു്. മറ്റ് ഫോണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവയുടെ ലിങ്കുകളും താഴെ കൊടുക്കാമെന്നു് കരുതുന്നു. ഈ ഫോണ്ടുകള്‍ അവ ഡെവലപ്പ് ചെയ്തവരുടെ കോപ്പിറൈറ്റ് നോട്ടീസ് അനുസരിച്ചു് ഉപയോഗിക്കേണ്ടതാകുന്നു. ചിലവ പബ്ലിക്‍ ഡൊമെയ്‍നിലും ചിലവ ഗ്നൂ ജിപിഎല്‍ പ്രകാരവും ഓപ്പണ്‍ സോഴ്സ് ആയി ലഭ്യമാണു്. വിതരണാവകാശമില്ലാത്ത ചില ഫോണ്ടുകളും ഉണ്ടു്.
ഇവയൊന്നും ഞാന്‍ തപ്പിപ്പിടിച്ചു കൊണ്ടുവന്നതല്ല. ഇതിനകം പല സൈറ്റുകളിലായി കണ്ടവയാണു്. അവയുടെ ലിങ്കുകള്‍ മാത്രമേ നല്‍കുന്നുള്ളൂ. ആവശ്യക്കാര്‍ അതാത് സൈറ്റുകളില്‍ പോയി അവ ഡൗണ്‍ലോഡ് ചെയ്ത് സിപ് / ടാര്‍ / ജിസിപ് / ബിസിപ് ഫയലാണെങ്കില്‍ എക്സ്ട്രാക്ട് ചെയ്ത് c:\windows\fonts ഫോള്‍ഡറില്‍ പകര്‍ത്തിയിടുക. ഇവ പ്രത്യേകം ക്രമത്തിലൊന്നുമല്ല എന്നു് ശ്രദ്ധിക്കുക.
ഫോണ്ടുകളെ കുറിച്ചു് സംശയം ചോദിച്ചാല്‍ പറഞ്ഞുതരാനുള്ള സാങ്കേതിക ധാരണകളൊന്നും എനിക്കില്ലാത്തതിനാല്‍ അതിന് സിബു, കെവിന്‍, കൈപ്പള്ളി, സന്തോഷ് പിള്ള, പെരിങ്ങോടന്‍, ഉമേഷ്, റാല്‍മിനോവ്, അനിവര്‍ അരവിന്ദ്, സുറുമ സുരേഷ്, ഹിരണ്‍, സന്തോഷ് തോട്ടിങ്ങല്‍, പ്രവീണ്‍, ഹുസൈന്‍, ബൈജു തുടങ്ങിയ സാങ്കേതിക വിദഗ്ദ്ധന്മാരെ തേടിപ്പിടിച്ചുകൊള്ളുക.
അജയ് ലാല്‍ വികസിപ്പിച്ചെടുത്ത സൂപ്പര്‍ സോഫ്റ്റിന്റെ തൂലിക യൂണിക്കോഡ് (പുതിയ ലിപി), തൂലിക ട്രഡീഷണല്‍ യൂണിക്കോഡ് (പഴയ ലിപി) എന്നിവ ഈ സൈറ്റില്‍ ലഭ്യം. ഝാന്‍സി റാണി എന്നും മറ്റും എഴുതാനുപയോഗിക്കുന്ന 'ഝ' എന്ന അക്ഷരം സൂപ്പര്‍ സോഫ്റ്റിന്റെ ഒരു ഫോണ്ടിലും കാണില്ല. ഈ പ്രശ്നം മൂലം കേരളകൗമുദിയും മറ്റും 'ഝ' പ്രയോഗിക്കേണ്ടിടത്ത് 'ത്സ' എന്ന് തെറ്റായി എഴുതുന്നത് കാണാം. മറ്റു പല അനോമലികളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടു്.
കെവിനും സിജിയും ചേര്‍ന്നു് വികസിപ്പിച്ച അഞ്ജലി ഓള്‍ഡ് ലിപി, കയ്യക്ഷര സ്വഭാവമുള്ള കറുമ്പി എന്നിവ. മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള മലയാളം ഫോണ്ടാണു് അഞ്ജലി. യൂണിക്കോഡ് 5.1 പ്രകാരം നിലവില്‍ വന്ന ആണവ ചില്ല് പ്രദര്‍ശിപ്പിക്കുന്ന നിലവിലുള്ള ഏക ഫോണ്ടാണിതു്. മറ്റു് ഫോണ്ടുകളെല്ലാം വ്യഞ്ജനം + വിരാമം + സീറോവിഡ്ത്ത് ജോയിനര്‍ എന്ന യൂണിക്കോഡ് 5.0 വരെയുള്ള സീക്വന്‍സിലാണു് ചില്ലു പ്രദര്‍ശിപ്പിക്കുന്നതു്. ബാക്‍വേഡ് കമ്പാറ്റിബിലിറ്റി ഉള്ളതിനാല്‍ അഞ്ജലിയില്‍ പഴയ രീതിയിലും ചില്ലു കാണാം.
ചില കൂട്ടക്ഷരങ്ങള്‍ രൂപപ്പെടുത്തുന്ന ഇക്വേഷനു് ഫോണ്ടനുസരിച്ചു് മാറ്റം ശ്രദ്ധിച്ചിട്ടുണ്ടു്. ഉദാഹരണത്തിനു് അഞ്ജലി ഉപയോഗിക്കുമ്പോള്‍ (മ+പ)=മ്പ. ഇതാണു് ശരിയായ സന്ധിയെന്നു് എനിക്കു് തോന്നുന്നു. അതേ സമയം നിളയിലും തൂലികയിലും (ന+പ) ആണു് കോമ്പിനേഷന്‍.
രചന അക്ഷരവേദി വികസിപ്പിച്ച രചന ഫോണ്ടാണു് അഞ്ജലി കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാള ബ്ലോഗര്‍മാര്‍ തുടക്കത്തില്‍ ഉപയോഗിച്ചിരുന്ന ഫോണ്ടു്. പരമ്പരാഗത ലിപിയാണു് രചനയും പിന്തുടരുന്നതു്. നേരത്തെ ഓപ്പണ്‍ടൈപ്പ്, ട്രൂടൈപ്പ് എന്നിങ്ങനെ രണ്ടു വേര്‍ഷനുകള്‍ ഡൌണ്‍ലോഡിങ്ങിനായി നല്‍കിയിരുന്നതില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ടു്. ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസോ ഗ്നൂ ലിനക്‍സോ ഏതായാലും രചനയുടെ പുതിയ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ മതിയാവും. ലിങ്ക് അടുത്ത ഖണ്ഡികയിലുണ്ടു്.
ഗ്നൂ ലിനക്‍സ് ഉപയോക്താക്കള്‍ക്കു് വേണ്ടി തുടക്കത്തില്‍ വികസിപ്പിച്ചതും വിന്‍ഡോസില്‍ ഉപയോഗിക്കാവുന്നതുമായ പ്രിന്റിങ്ങിനു് പറ്റിയ മനോഹരമായ പരമ്പരാഗത ഫോണ്ടാണു് മീര. നിലവില്‍ മാതൃഭൂമി, മംഗളം ദിനപത്രങ്ങള്‍ അവയുടെ വെബ്ബ് എഡീഷനില്‍ ഉപയോഗിക്കുന്നതു് മീരയാണു്. രചന, മീര എന്നിവയുടെ version 04, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാകിനു് വേണ്ടി ആര്‍.കെ. ജോഷി വികസിപ്പിച്ചതും പിന്നീടു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗുകാര്‍ മെച്ചപ്പെടുത്തിയതുമായ രഘുമലയാളം (പുതിയലിപി) version 02, സുറുമ ഫോണ്ടു് എന്നിവ ഇവിടെ ലഭിക്കും. ഈ ഫോണ്ടുകളെല്ലാം വിവിധ ഗ്നൂ ലിനക്‍സ് വിതരണങ്ങളില്‍ ഉപയോഗിക്കാം. ഹുസൈന്‍ സാറാണു് പ്രധാന ഡവലപ്പര്‍. ഹിരണ്‍ വികസിപ്പിച്ച ദ്യുതി ഫോണ്ടു് ഇവിടെ. മലയാളം ഭാഷാ കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സോഫ്റ്റ്വെയര്‍ റിലീസുകള്‍ ഇവിടെ. ഫോണ്ടുകളും അതേയിടത്തുനിന്നു് ലഭിക്കും.
അഞ്ജലിയുമായി താരതമ്യം ചെയ്യുമ്പോള്‍ മീരയ്ക്കു് വലിപ്പം വളരെ കുറവാണെന്നു് പരാതി വന്നിരുന്നു. ഇതു് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയുന്നുണ്ടു്. ഗ്നൂ ലിനക്‍സില്‍ കാര്‍ക്കോടകന്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള സുറുമ പാച്ച് ഇവിടെ. ആണവ ചില്ലുള്ള മലയാളമെഴുത്തു് ഗ്നൂ ലിനക്സില്‍ വായിക്കുന്നതിനായി ഏവൂരാന്‍ രഘുമലയാളം ഫോണ്ടിനെ അല്‍പ്പം വ്യത്യാസപ്പെടുത്തി ഇവിടെ ഇട്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ . ആണവചില്ലുകളെ പിടിച്ചു് പഴയ മട്ടിലുള്ള ചില്ലാക്കി മാറ്റുന്നതിനുള്ള ഗ്രീസ്മങ്കി സ്ക്രിപ്റ്റ് നിഷാന്‍ നസീര്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിന്റെ ഡിസ്കഷന്‍ ഗ്രൂപ്പിലേക്കു് അയച്ച ഇ-മെയിലില്‍ നല്‍കിയിരിക്കുന്നു. നേരിട്ടുള്ള ലിങ്ക് ഇവിടെ. ഫയര്‍ഫോക്സ് ആഡ് ഓണും ഒപ്പം നല്‍കിയിട്ടുണ്ടു്. ലിങ്ക് ഇവിടെ.
തലക്കെട്ടെഴുത്തിനായി പോസ്റ്ററെഴുത്തിനോടു് സമാനമായ അക്ഷരങ്ങളോടെ ആര്‍ദ്രം എന്ന ഫോണ്ടും തയ്യാറായി വരുന്നു. രചന ഹുസൈന്‍, ഹിരണ്‍ വേണുഗോപാലന്‍, രവി സംഘമിത്ര എന്നിവരാണു് സംഘത്തിലെ അംഗങ്ങള്‍.
സി-ഡിറ്റിന്റെ ക്ലിക്ക് കേരളം എന്ന സൈറ്റില്‍ നിന്നു നാലെണ്ണം - നിള 01, നിള 02, നിള 03, നിള 04
മൈക്രോസോഫ്റ്റിന്റെ പകര്‍പ്പവകാശമുള്ള കാര്‍ത്തിക യൂണിക്കോഡ് ഫോണ്ട് വിന്‍ഡോസ് എക്സ് പി സര്‍വ്വീസ് പായ്ക്ക് 2 മുതല്‍ക്കുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒപ്പം ലഭ്യമാണു്. വിതരണാവകാശം മൈക്രോസോഫ്റ്റിനു് മാത്രമാണു്. ഇതു കൂടാതെ ഏരിയല്‍ യൂണിക്കോഡ് മിക്ക വിന്‍ഡോസ് അധിഷ്ഠിത കമ്പ്യൂട്ടറുകളിലും കാണുന്നതാണ്. എന്നാല്‍ പല അക്ഷരങ്ങളും ശരിയായി ഡിസ് പ്ലേ ചെയ്യാന്‍ ഈ ഫോണ്ട് കൊള്ളില്ല. അതിനാല്‍ ഫോണ്ടു് ഒഴിവാക്കുക.
സി-ഡാകിന്റെ ഐ.എസ്.എം ലോക്ക് ഉപയോഗിച്ചാണു് കേരളത്തിലെ ഒട്ടുമുക്കാലും ഡിടിപി സെന്ററുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചു് മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരുന്നതു്. അതേ ഫോണ്ടുകള്‍ ഡിസൈനില്‍ മാറ്റമൊന്നും വരുത്താതെ യൂണിക്കോഡ് ഫോണ്ടുകളാക്കി കണ്‍വേര്‍ട്ട് ചെയ്തതു് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സൌജന്യ ഡൌണ്‍ലോഡിനായി നല്‍കിയിട്ടുണ്ടു്. ജിസ്റ്റ് സീരീസില്‍ പെട്ട 50 ഫോണ്ടുകള്‍, ഇളങ്കോ സീരീസില്‍പെട്ട 50 ഫോണ്ടുകള്‍, ഐ.എം.ആര്‍.സിയുടെ 50-ലേറെ ഫോണ്ടുകള്‍ എന്നിവയാണിവ. ML-*.ttf, ML-TT*.ttf തുടങ്ങിയ ഫോണ്ടുകള്‍ അതേപടി ML-OT*.ttf ആയി ലഭ്യമാക്കിയിരിക്കുന്നു. മൂന്നു് സിപ് ഫയലുകളിലായാണു് ഇത്രയും ഫോണ്ടുകള്‍ ക്രമീകരിച്ചിരിക്കുന്നതു്. ലിങ്കു് ഇവിടെ.
ടെക്നോളജി ഡെവലപ്.മെന്റ് ഫോര്‍ ഇന്ത്യന്‍ ലാങ്വേജസിന്റെ ജനമലയാളം ഫോണ്ട് ഈ സൈറ്റില്‍ ലഭ്യം.
തമിഴ് സോഫ്റ്റ് വെയറായ കമ്പനൊപ്പം ലഭിക്കുന്ന അക്ഷര്‍ യൂണിക്കോഡ് .
ഫ്രീസോഫ്റ്റ് വെയറുകാരുടെ ഹോസ്റ്റിംഗ് ഇടമായ സാവന്നയില്‍ ലഭ്യമായ ഫ്രീസെരീഫില്‍ പെട്ട ഫോണ്ടുകളിലേക്കുള്ള ലിങ്ക്. ഇവ ലിനക്സ് / യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് വേണ്ടിയാണു്.
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്-വെയര്‍ കോണ്‍ട്രിബ്യൂഷന്‍ ഗ്രൂപ്പ് നല്‍കുന്ന കേളി.
ഹോമി ഭാഭ സെന്‍റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍, ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച് വികസിപ്പിച്ച സമ്യക്, സമ്യക് മലയാളം, സമ്യക് സാന്‍സ് മലയാളം എന്നീ ഫോണ്ടുകള്‍. ഇവയില്‍ സമ്യക് പ്രധാന ഇന്ത്യന്‍ ഭാഷകളെല്ലാം അടങ്ങുന്ന മള്‍ട്ടി ലിങ്വല്‍ ഫോണ്ടാണ്. മറ്റു രണ്ട് ഫോണ്ടുകളും മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ മാത്രം അടങ്ങുന്ന ബൈലിങ്വല്‍ ആണ്.
സണ്‍ മൈക്രോസിസ്റ്റത്തിന്റെ കോപ്പിറൈറ്റഡ് ഫോണ്ടുകളായ സരസ്വതി നോര്‍മല്‍, സരസ്വതി ബോള്‍ഡ് എന്നിവയുടെ ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല.
ആകൃതി അടക്കം 14 ഫോണ്ടുകളുടെ സംഘാതം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗുകാരുടെ വെബ് സൈറ്റില്‍ നിന്നും.
എല്‍മാര്‍ വികസിപ്പിച്ച ഇന്തോളജിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സ്വതന്ത്ര സോഫ്റ്റ്.വെയറായ ഇന്ദോലിപിയുടെ കൂടെ മലയാളം പുതിയ ലിപി, പഴയ ലിപി എന്നിവയ്ക്കായി രണ്ടു ഫോണ്ടുകള്‍ ലഭ്യമാണു്. ഡൌണ്‍ലോഡ് ലിങ്ക് മാറാന്‍ സാധ്യതയുള്ളതിനാലാണു് പേജ് ലിങ്ക് തരുന്നതു്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാകിന്റെ രഘുമലയാളം, രഘുമലയാളം ഷിപ്പ്ഡ് എന്നീ ഫോണ്ടുകള്‍ പ്രധാനമായും ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടി വികസിപ്പിച്ചവയാണു്. ഇവയില്‍ രഘുമലയാളത്തിന്റെ പുതിയ വേര്‍ഷന്റെ ലിങ്കു് മുകളില്‍ ഒരു ഖണ്ഡികയില്‍ നല്‍കിയിരുന്നു. അതാണു് ഉപയോഗിക്കേണ്ടതു്.
ജെറോണ്‍ ഹെല്ലിങ്മാന്റെ മെറ്റാ ഫോണ്ടിനെ ആസ്പദമാക്കി എന്‍. വി. ഷാജി വികസിപ്പിച്ച മലയാളം, മല്‍ഒടിഎഫ് എന്നീ ഫോണ്ടുകള്‍. ഇവ രണ്ടും ഒന്നു തന്നെയാണെന്ന് അനിവര്‍ അറിയിച്ചു. മുമ്പ് ഇതേസ്ഥാലത്ത് നല്‍കിയിരുന്ന ലിങ്ക് പഴയ വേര്‍ഷന്റേതായിരുന്നതിനാല്‍ ഇപ്പോള്‍ പുതുക്കിയിട്ടുണ്ട്.
മലയാളം റിസോഴ്സ് സെന്ററിന്റെ പാണിനി.
മിക്ക ലോക ഭാഷകളിലെ അക്ഷരങ്ങളും ഉള്‍ക്കൊള്ളിച്ച കോഡ് 2000 ലും അതിന്റെ പിന്‍ഗാമികളായി വന്ന സഹോദരഫോണ്ടുകളിലും പക്ഷെ മലയാള ഭാഷയ്ക്കുള്ള സപ്പോര്‍ട്ട് പൂര്‍ണ്ണമല്ല. താമസിയാതെ ഈ പങ്കാളിത്ത ഫോണ്ടിന്റെ (ഷെയര്‍ വെയറിന് അങ്ങനെ പറയാമോ?) സ്റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറങ്ങുമെന്നു് പ്രതീക്ഷിക്കാം.
മാക്‍ ഒഎസ് എക്സില്‍ മലയാളം വായിക്കാന്‍ അടുത്തകാലം വരെയും ക്സീനോടൈപ്പ് ടെക്‍നോളജീസില്‍ നിന്നു് പ്രൊപ്രൈറ്ററി സൊല്യൂഷന്‍ വാങ്ങണമായിരുന്നു. ലിങ്കു് ഇവിടെ. എന്നാല്‍ മലയാളം ബ്ലോഗിങ്ങിന്റെ തുടക്കകാലത്തു് കേരള ബ്ലോഗ് റോള്‍ നടത്തിയിരുന്ന എംപി മനോജും അനുജന്‍ എംപി വിനോദും ചേര്‍ന്നു് രചന അക്ഷരവേദിയുടെ രചന ഫോണ്ടില്‍ മാക്‍ ടേബിളുകള്‍ ചേര്‍ത്തു് സൌജന്യമായി ലഭ്യമാക്കിയിട്ടുണ്ടു്. ഇതുപയോഗിച്ചു് മക്കിന്റോഷ് മെഷീനുകളില്‍ മലയാളം യൂണിക്കോഡ് ഉള്ളടക്കം സുഗമമായി കാണാം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
പെരിങ്ങോടന്റെ സൈറ്റില്‍ കണ്ട ചാമുണ്ടി, ചൊവ്വര, കേരളൈറ്റ്, മനോരമ, മാറ്റ്.വെബ്, പേരു തിരിയാത്ത ഒരു ഫോണ്ട്, ശ്രീ, തൂലിക എന്നിവ ഒരുമിച്ച് സിപ്പ് ഫയലായി. ഈ പോസ്റ്റില്‍ യൂണിക്കോഡ് ഫോണ്ടുകളല്ലാതെ നല്‍കിയിട്ടുള്ളത് ഈ ബാച്ച് മാത്രമാണ്. വെബ്ബില്‍ ധാരാളമായി ഉപയോഗത്തിലിരിക്കുന്നവ എന്ന നിലയിലാണ് ആസ്കി ഗണത്തില്‍ പെട്ട ഇവയുടെ ലിങ്ക് നല്‍കുന്നത്.
ഇതില്‍ ഉള്‍-പ്പെടാത്ത മലയാളം യൂണിക്കോഡ് ഫോണ്ട് ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ലിങ്ക് കമന്റില്‍ നല്‍കാന്‍ അപേക്ഷ.
മലയാളം കണിപ്പൊരി സംബന്ധിച്ച് സംശയം ഉള്ള പക്ഷം വരമൊഴി സംഘത്തിന്റെ യാഹൂഗ്രൂപ്പ് സഹായത്തിനുണ്ട്. കൂടാതെ വിക്കിയയില്‍ ഒരു സമ്പൂര്‍ണ്ണ സഹായത്താള് ലഭ്യമാണ്. യൂണിക്കോഡ് ഫോണ്ടുകളുടെ ആധികാരികമായ റിസോഴ്സ് വേണമെന്നുള്ളവര്‍ക്ക് അലന്‍വുഡിന്റെ സൈറ്റ് സന്ദര്‍ശിക്കാം. വാസു ജപ്പാന്റെ ഗ്യാലറിയില്‍ മലയാളം യൂണിക്കോഡ് ഫോണ്ടുകളുടെ ശേഖരമുണ്ട്.
യൂണിക്കോഡില്‍ മലയാളമെഴുതാന്‍ വരമൊഴി പോലുള്ള ട്രാന്‍സ്ലിറ്ററേഷന്‍ മാത്രമേ ഉള്ളൂ എന്ന ഒരു ധാരണ നിലനില്‍ക്കുന്നു. ഇതു് ശരിയല്ല. ഇന്‍സ്ക്രിപ്റ്റ് അടക്കം വേറെ ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടു്. എനിക്കു് ഏറ്റവും സൌകര്യപ്രദമായി തോന്നിയതു് റാല്‍മിനോവ് വികസിപ്പിച്ച വിപുലീകരിച്ച ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണു്. യൂണിക്കോഡ് 5.0 പ്രകാരം zwj ഉപയോഗിച്ചാണു് ഈ കീബോര്‍ഡില്‍ ചില്ലക്ഷരം വാര്‍ന്നുവീഴുക. ഇതേ ലേ-ഔട്ടില്‍ യൂണിക്കോഡ് 5.1 പ്രകാരമുള്ള ആണവ ചില്ലു വേണമെന്നുള്ളവര്‍ക്കായി അതും നല്‍കിയിട്ടുണ്ടു്. ആണവചില്ല് പഴയ ചില്ലിനു സമമാണെന്നു് യൂണിക്കോഡ് പ്രസ്താവിച്ചിട്ടില്ലാത്തതിനാല്‍ അല്‍പ്പകാലത്തേക്കെങ്കിലും ഡേറ്റാ ഇന്‍കണ്‍സിസ്റ്റന്‍സി ഉണ്ടാവാന്‍ തരമുണ്ടു്. ഭാവി സ്റ്റാന്റേഡുകളില്‍ ഈ പ്രശ്നം പരിഹൃതമാകുമെന്നു് പ്രതീക്ഷിക്കാം. മലയാളം എന്തുകൊണ്ടു് മലയാളത്തില്‍ തന്നെയെഴുതണം എന്നു് ഇവിടെ വിശദീകരിച്ചിരിക്കുന്നു. മലയാളമെഴുതാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നു.

Saturday, October 8, 2011
മലയാളം ബ്ലോഗ്
മലയാളത്തില്‍ ബ്ലോഗുണ്ടാക്കാനുള്ള വഴികള്‍.
Please read the following if you cannot read Malayalam blogs in your computer
In order to read Malayalam blogs properly in your computer, first install the font Anjali Old Lipi from here. Install this font in the Fonts Folder , which is in the control panel of your computer (Start-Control Panel-Fonts). You can copy paste the font from the desktop to the Fonts Folder if you have saved the font in the desktop of your computer from the above link.
Then, if you are using Internet Explorer (detailed description for Firefox users follows), go to Tools-Internet Options-Fonts and select Malayalam in the Language Script portion. Then click on Anjali Old Lipi. Click OK to come out of the font section and once again click OK to come out of the Internet Options section. Now you have configured your browser to read Malayalam fonts properly in your computer.
ഇനി താഴെ പറയുന്ന കാര്യങ്ങള്‍ വായിച്ചു തുടങ്ങാം.
താഴെ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇംഗ്ലീഷില്‍ ഇവിടെ വിവരിച്ചിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്നതുപോലെ ചെയ്തും മലയാളത്തില്‍ ബ്ലോഗ് തുടങ്ങാം.)
ശ്രദ്ധിക്കുക : സഹയാത്രികന്‍ എന്ന ബ്ലോഗര്‍ സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ ഒരു ബ്ലോഗ് എങ്ങിനെ തുടങ്ങാമെന്ന് ലളിതമായി വിവരിച്ചിട്ടുണ്ട്. ആ ബ്ലോഗ് പോസ്റ്റ് ഇവിടെ.
തുടക്കം
ധാരാളം മലയാളം ബ്ലോഗുകള്‍ ഇന്റര്‍നെറ്റില്‍ കണ്ടപ്പോള്‍ നിങ്ങള്‍ക്കും ഉണ്ടാകില്ലേ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം? അതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇത് ഒരിക്കലും ഒരു ശാസ്ത്രീയമായ രീതി ആയിരിക്കില്ല. ഞാന്‍ മലയാളത്തില്‍ ബ്ലോഗ് എങ്ങിനെ തുടങ്ങിയോ അതേ രീതിതന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന പദാവലികള്‍ തന്നെ തെറ്റായിരിക്കാം. വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താം.
പടിപടിയായി നമുക്ക് മുന്നേറാം
മലയാളത്തില്‍ ബ്ലോഗുണ്ടാക്കാന്‍ നാലുകാര്യങ്ങളാണ് പ്രധാനമായും നമുക്ക് വേണ്ടത്:
a) ഒരു ബ്ലോഗ് അഡ്രസ്സ്.
b) പറ്റിയ ഒരു ഫോണ്ട്. ഉദാഹരണം, അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ട്.
c) കമ്പ്യൂട്ടര്‍ കീബോഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ മലയാളത്തില്‍ തെളിഞ്ഞുവരാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍. ഉദാഹരണത്തിന് വരമൊഴി, മൊഴി മുതലായവ.
d) നമ്മള്‍ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങിയാല്‍ ബാക്കി മലയാളികള്‍ ആ കാര്യം അറിയാനുള്ള മാര്‍ഗ്ഗം.
e) ഓണ്‍ലൈനായി എങ്ങനെ മലയാളത്തില്‍ ബ്ലോഗാം (അതായത് മുകളില്‍ പറഞ്ഞ ഫോണ്ടും സോഫ്റ്റ് വെയറും ഇല്ലാത്ത ഒരു കമ്പ്യൂട്ടറില്‍ ആണെങ്കില്‍)
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാം.
1. സ്വന്തമായ ഒരു ബ്ലോഗ് അഡ്രസ്സ്
ആദ്യമായി നിങ്ങള്‍ക്ക് വേണ്ടത് ഒരു ബ്ലോഗ് അഡ്രസ്സാണ്. ഏറ്റവും പ്രചാരത്തിലുള്ള ബ്ലോഗ് മാധ്യമം ഗൂഗിളിന്റെ Blogger ആണ്. വേറേയും ബ്ലോഗ്ഗിംഗ് മാധ്യമങ്ങള്‍ ഉണ്ട്, വേഡ് പ്രസ്സ് മുതലായവ. ഗൂഗിളിന്റെ ബ്ലോഗറില്‍ ബ്ലോഗ്ഗിംഗ് തുടങ്ങാനായി ഇവിടെ പോവുക. അവിടെ വലതുവശത്ത് താഴെ കാണുന്ന ആരോയില്‍ (create your blog now എന്നെഴുതിയിരിക്കുന്നിടം) ഞെക്കി തുറക്കുന്ന പേജില്‍ വേണ്ട വിവരങ്ങള്‍ നല്‍കുക. അതിനുശേഷം അവിടെനിന്നും അടുത്ത പേജില്‍ പോവുക. അവിടെ ബ്ലോഗിന്റെ തലക്കെട്ടും വേണ്ട ബ്ലോഗ് അഡ്രസ്സും കൊടുക്കണം. ബ്ലോഗിന്റെ തലക്കെട്ട് മലയാളത്തില്‍ കൊടുക്കാം. പക്ഷേ അതിന് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ആവശ്യമായ സംഗതികള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വേണം. അതില്ലെങ്കില്‍ തല്‍ക്കാലം ഇംഗ്ലീഷ് തലക്കെട്ട് കൊടുക്കുക. പിന്നീട് മാറ്റാം. ബ്ലോഗിന്റെ അഡ്രസ്സ് (അതായത് യു. ആര്‍.എല്‍) ഇംഗ്ലീഷില്‍ തന്നെ കൊടുക്കണം. ഇത് രണ്ടും കൊടുത്ത് പറഞ്ഞിരിക്കുന്ന വേഡ് വെരിഫിക്കേഷനും ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ മൂന്നാം പേജിലേക്ക് പോകും.
അവിടെ നിങ്ങളോട് ഇഷ്ടമുള്ള ഒരു ടെമ്പ്ലേറ്റ് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. അത് തിരഞ്ഞെടുത്തതിനുശേഷം അടുത്ത പേജില്‍ പോയി start posting എന്ന ആരോയില്‍ ഞെക്കിയാല്‍ നിങ്ങള്‍ ബ്ലോഗ് മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ട പേജില്‍ എത്തും. ആ പേജില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്യാം. അതിനെ പോസ്റ്റ് എന്നു പറയുന്നു. ആ പോസ്റ്റിന് വേണ്ട തലക്കെട്ടും കൊടുത്ത് നിങ്ങള്‍ ടൈപ്പ് ചെയ്ത ഇടത്തിന് കാണുന്ന പബ്ലിഷ് പോസ്റ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗ് പബ്ലിഷ്ഡ് ആയി.
ഇത്രയും മനസ്സിലായി എന്ന് വിചാരിക്കുന്നു. പക്ഷേ പ്രശ്നം എങ്ങിനെ മലയാളത്തില്‍ ടൈപ്പ് ചെയ്യും എന്നതാണല്ലോ.
2. എങ്ങിനെ മലയാളം അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ വരുത്താം?-അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ടും അത് ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്‌വെയറും
2a അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും അത് മലയാളത്തില്‍ നേരാംവണ്ണം വായിക്കുകയും ചെയ്യണമെങ്കില്‍ നമുക്ക് അതിനുപറ്റിയ ഒരു ഫോണ്ട് വേണം. അതിനാണ് അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ട്. ഇവിടെ പോയി അഞ്ജലി ഓള്‍ഡ് ലിപി ഡൌണ്‍ലോഡ് ചെയ്യുക (മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയ പ്രകാരം ചെയ്തവര്‍ ഇത് ചെയ്തുകഴിഞ്ഞു-അങ്ങിനെയുള്ളവര്‍ “ഇനി ടൈപ്പ് ചെയ്യണം” എന്ന ഭാഗം തൊട്ട് വായിച്ചാല്‍ മതി). ഇതിനെ ഡെസ്‌ക്‍ടോപ്പിലേക്ക് സേവ് ചെയ്തിട്ട് അവിടെനിന്നും Start-Control Panel-Font ലേക്ക് കോപ്പി പേസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ സാധാരണഗതിയില്‍ ഒരു ഫോണ്ട് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന, നിങ്ങള്‍ക്കറിയാവുന്ന രീതിയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യുക.
അങ്ങിനെ നമുക്ക് വേണ്ട് ഫോണ്ട് കമ്പ്യൂട്ടറില്‍ വന്നു. ഇനി ഉടന്‍ തന്നെ ഒരു കാര്യം കൂടി ചെയ്യണം.
നമ്മള്‍ ഇന്റര്‍നെറ്റ് എക്സ്‌പ്ലോററാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ Tools-Internet Options-Fonts ല്‍ പോയിട്ട് Language script ല്‍ Malayalam സെലക്ട് ചെയ്യുക. എന്നിട്ട് Anjali Old Lipi യില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം OK കൊടുത്ത് അതില്‍നിന്ന് പുറത്ത് കടന്ന് Internet Options ലും OK കൊടുത്ത് പുറത്ത് കടക്കുക. ഇങ്ങിനെ ചെയ്‌താലേ നമുക്ക് നേരാംവണ്ണം കമ്പ്യൂട്ടറില്‍ മലയാളം അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റൂ.
ഇതിനു സമാനമായി ഫയര്‍ഫോക്സില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വഴിയേ വിശദീകരിക്കാം.
2b. ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍
അപ്പോള്‍ ഇനി വേണ്ടത് ടൈപ്പ് ചെയ്‌ത് മലയാളം അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ കയറ്റുക എന്നതാണ്.
നമ്മുടെ കമ്പ്യൂട്ടറിന്റെ കീബോഡ് ഇംഗ്ലീഷിലാണ്. അപ്പോള്‍ ഏറ്റവും എളുപ്പവഴി നമ്മള്‍ ഇംഗ്ലീഷ് കീബോഡില്‍ ടൈപ്പ് ചെയ്യുന്നു, അക്ഷരങ്ങള്‍ മലയാളത്തില്‍ തെളിഞ്ഞുവരുന്നു എന്നുള്ള ഒരു പരിപാടിയായിരിക്കുമല്ലോ.
അപ്പോള്‍ ഇംഗ്ലീഷ് കീബോഡില്‍ എന്ത് ടൈപ്പ് ചെയ്യും?
മലയാളം ഇംഗ്ലീഷില്‍ എഴുതുന്നതുപോലെ ടൈപ്പ് ചെയ്യാം. അതാണല്ലോ ഏറ്റവും എളുപ്പം. ഉദാഹരണത്തിന് എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്നുള്ള വാചകം ഞാന്‍ "engngine malayaaLaththil bLOgaam“ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്താണ് വരുത്തിയത്. ഇതിനെ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക എന്ന് പറയും. പക്ഷേ നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നത് മലയാളം ലിപികളിലേക്ക് മാറ്റാനായിട്ട് ഒരു സോഫ്റ്റ്വെയര്‍ വേണം. എങ്കിലേ നമ്മള്‍ ടൈപ്പ് ചെയ്യുന്നതെല്ലാം മലയാളത്തില്‍ കമ്പ്യൂട്ടറില്‍ വരൂ.
അതിനാണ് വരമൊഴി, മൊഴി കീമാപ്പ് തുടങ്ങിയ സോഫ്റ്റ്വെയര്‍ പാക്കേജുകള്‍ ഉള്ളത്.
അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്, നിങ്ങള്‍ തുറന്നുവെച്ച ബ്ലോഗ് അങ്ങിനെ നില്‍ക്കട്ടെ. ഇവിടെ പോയി വരമൊഴി എന്ന സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക. Browser ന്റെ പോപ്പ് അപ് ബ്ലോക്കര്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണെങ്കില്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്വല്പം വെയ്‌റ്റ് ചെയ്താല്‍ സംഗതി ഡൌണ്‍ലോഡ് ചെയ്യാന്‍ റെഡിയാകും.
വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അതിന്റെ ഇടതുവശത്തെ കോളത്തില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാം. തത്തുല്ല്യമായ മലയാളം ലിപികള്‍ വലതുവശത്തെ കോളത്തില്‍ തെളിഞ്ഞു വരും. (വരമൊഴി ഇന്‍സ്റ്റാളേഷനും മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുന്നതിനുമിടയ്ക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് വിദഗ്ദരോട് ചോദിച്ചിട്ട് എഴുതാം-തത്‌കാലം ഇങ്ങിനെ ചെയ്യുക).
അങ്ങിനെ നിങ്ങള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്തു-അപ്പുറത്തെ കോളത്തില്‍ മലയാളം വന്നു. മംഗ്ലീഷ് എങ്ങിനെ വേണ്ടവിധം ഉപയോഗിക്കണം എന്നുള്ളത് വരമൊഴിയുടെ ഹെല്‍പ്പില്‍ പോയി ലിപിയില്‍ ഞെക്കി നോക്കിയാല്‍ മതി. തുറന്നുവരുന്ന പേജില്‍ ഓരോ മലയാള അക്ഷരത്തിനും തത്തുല്ല്യമായ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏതൊക്കെ എന്ന് വിവരിച്ചിട്ടുണ്ട്. കുറച്ച് പരിശീലനമുണ്ടെങ്കില്‍ നമുക്ക് സ്പീഡില്‍ തന്നെ ശരിയായ രീതിയില്‍ ടൈപ്പ് ചെയ്യാന്‍ പറ്റും.
ടൈപ്പ് ചെയ്തു കഴിഞ്ഞു-ഇനി ഇതിനെ ബ്ലോഗിലേക്ക് കൊണ്ടുവരേണ്ടേ? നമ്മള്‍ ബ്ലോഗിന്റെ മാറ്റര്‍ ടൈപ്പ് ചെയ്യാനുള്ള പേജ് തുറന്നുവെച്ചിരിക്കുകയാണല്ലോ. അതിലേക്ക് നമ്മള്‍ വരമൊഴിയില്‍ ടൈപ്പ് ചെയ്ത് കിട്ടിയ മലയാളം മാറ്റര്‍ കൊണ്ടുവരണം. അതിനു ചെയ്യേണ്ടത് വരമൊഴിയില്‍ പോയിട്ട് File - Export to UTF8(unicode)എന്നതില്‍ ക്ലിക്ക് ചെയ്യുക എന്നതാണ്. നമ്മള്‍ ടൈപ്പ് ചെയ്തതൊക്കെ വേറൊരു പേജില്‍ വരും. ഇത് രണ്ട് രീതിയില്‍ ബ്ലോഗിലേക്ക് കൊണ്ടുവരാം.
1. File-Save As- കൊടുത്തിട്ട് .txt ഫയലായി സേവ് ചെയ്യുക. അതിനുശേഷം ആ ടെക്സ്റ്റ് ഫയല്‍ തുറന്ന് ബ്ലോഗിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക (വേറേയും രീതി ഉണ്ടാവാം- അറിയുന്ന മുറയ്ക്ക് പറയാം).
2. അല്ലെങ്കില്‍ നമ്മള്‍ എക്‍സ്പോര്‍ട്ട് റ്റു യു.റ്റി.എഫ്8 എന്നു കൊടുത്തപ്പോള്‍ വന്ന പേജില്‍നിന്നും നേരിട്ട് ബ്ലോഗിന്റെ മാറ്റര്‍ ടൈപ്പ് ചെയ്യുന്ന ഇടത്തിലേക്ക് കോപ്പി-പേസ്റ്റും ചെയ്യാം.
അങ്ങിനെ നമ്മള്‍ ടൈപ്പ് ചെയ്‌തതൊക്കെ മലയാളത്തില്‍ ബ്ലോഗില്‍ വന്നു. ഇവനെ പബ്ലിഷ് ചെയ്യുക. അത്രയേ ഉള്ളൂ.
വരമൊഴി വഴി നമ്മള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ പ്രാവീണ്യം നേടിയാല്‍ വരമൊഴിയില്ലാതെ നേരിട്ട് മംഗ്ലീഷില്‍ കീബോഡില്‍ ബ്ലോഗിലേക്ക് ടൈപ്പ് ചെയ്യുകയും ആവാം. അതായത് ബ്ലോഗിന്റെ പോസ്റ്റ് ഇടണ്ടിടത്ത് പോവുക, മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക-മലയാളത്തില്‍ ലിപികള്‍ തെളിഞ്ഞുവരും. ഇതിന് മൊഴി എന്ന വേറൊരു സോഫ്റ്റ്വെയര്‍ വേണം.
ഇവിടെ പോയി മൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക. മൊഴി ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ താഴെ, വലതുവശത്തായി (സമയം കാണിക്കുന്ന ഭാഗത്ത്) ഒരു ഡയമണ്ട് തെളിഞ്ഞുവരും. അതില്‍ ക്ലിക്ക് ചെയ്താല്‍ മലയാള അക്ഷരം “ക” കാണാം. ആ “ക”യില്‍ ക്ലിക്ക് ചെയ്‌തിട്ട്, നിങ്ങള്‍ ബ്ലോഗ് പോസ്റ്റില്‍ ടൈപ്പ് ചെയ്താല്‍ മംഗ്ലീഷില്‍നിന്നും നേരിട്ട് മലയാളം ലിപികള്‍ ബ്ലോഗില്‍ വരുന്നത് കാണാം. (മൊഴി ഇന്‍സ്റ്റാളേഷനും മംഗ്ലീഷില്‍ ടൈപ്പിംഗിനുമിടയില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് വിദഗ്ദരുടെ
അഭിപ്രായത്തിനുശേഷം എഴുതാം. തല്‍ക്കാലം ഇങ്ങിനെ ചെയ്യുക).
3. നമ്മള്‍ ഒരു ബ്ലോഗ് തുടങ്ങി എന്ന് മറ്റുള്ളവര്‍ അറിയാനുള്ള മാര്‍ഗ്ഗങ്ങള്‍
അങ്ങിനെ മൊഴിയോ വരമൊഴിയോ ഉപയോഗിച്ച് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളത്തില്‍ ബ്ലോഗുണ്ടാക്കാന്‍ നമ്മള്‍ പഠിച്ചു. ആ ബ്ലോഗ് നമ്മള്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. പക്ഷേ മറ്റുള്ളവര്‍ എങ്ങിനെയറിയും നിങ്ങള്‍ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കിയെന്നുള്ള കാര്യം? അല്ലെങ്കില്‍ ഏതൊക്കെ മലയാളം ബ്ലോഗുകള്‍ ഉണ്ടെന്നുള്ളതും പുതിയ പുതിയ പോസ്റ്റുകള്‍ ആരൊക്കെയാണ് പബ്ലിഷ് ചെയ്യുന്നതെന്നും എങ്ങിനെ നമുക്ക് അറിയാന്‍ സാധിക്കും?
അതിനായി ഇവിടെ നോക്കുക. നിങ്ങള്‍ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കുകയും അതില്‍ മലയാളം അക്ഷരങ്ങള്‍ ഉണ്ടാവുകയും ചെയ്‌താല്‍ സാധാരണ ഗതിയില്‍ കുറച്ചു സമയങ്ങള്‍ക്കു ശേഷം നിങ്ങളുടെ പോസ്റ്റിന്റെ തലക്കെട്ടും ആരാണ് ആ പോസ്റ്റ് പബ്ലിഷ് ചെയ്തത് എന്നുള്ളതും ഇവിടെ വരും. അതിനെ സഹായിക്കാന്‍ നിങ്ങള്‍ പോസ്റ്റിന്റെ തലക്കെട്ട് മലയാളത്തില്‍ ആക്കുക. അതുപോലെതന്നെ നിങ്ങള്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഓര്‍ക്കുന്നുണ്ടോ, മലയാളത്തില്‍ ബ്ലോഗിന്റെ തലക്കെട്ട് എഴുതാന്‍ പറ്റാത്തതുകാരണം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌ത കാര്യം? ഫോണ്ടും മറ്റു കാര്യങ്ങളും ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥിതിക്ക് ഇനി വേണമെങ്കില്‍ ബ്ലോഗിന്റെ പ്രൊഫൈലില്‍ പോയി നിങ്ങള്‍ക്ക് ബ്ലോഗിന്റെ പേരും മലയാളത്തില്‍ ആക്കാം. യു.ആര്‍.എല്‍ മാത്രം ഇംഗ്ലീഷിലെ പറ്റൂ. അങ്ങിനെ ബ്ലോഗിന്റെ തലക്കെട്ടും പോസ്റ്റിന്റെ തലക്കെട്ടും മലയാളത്തില്‍ ആയിരിക്കുകയും മലയാള വാക്കുകള്‍ നിങ്ങളുടെ പോസ്റ്റില്‍ ഉണ്ടാവുകയും ചെയ്‌താല്‍ മുകളിലത്തെ വെബ്‌പേജില്‍ നിങ്ങളുടെ പോസ്റ്റ് വരും. ഈ പറഞ്ഞ കാര്യങ്ങള്‍ മൊത്തമായി വേണമെന്നില്ല അവിടെ നിങ്ങളുടെ പോസ്റ്റ് വരാന്‍-അതുപോലെ ചിലപ്പോള്‍ വേറേ കാര്യങ്ങളും വേണമായിരിക്കും. ഇവിടെയും വിദഗ്ദരുടെ അഭിപ്രായം ആരായാം.
തനിമലയാളം പോലെ ചിന്ത, മലയാളം ബ്ലോഗ് തുടങ്ങി പല പല അഗ്രഗേറ്ററുകളും (മലയാളത്തിലുള്ള ബ്ലോഗ് പോസ്റ്റുകള്‍ ഒന്നിച്ച് കാണുന്ന വെബ് പേജിനെയാണ് പോസ്റ്റുകളുടെ അഗ്രഗേറ്റര്‍ എന്ന് വിളിക്കുന്നത്) മലയാളം ബ്ലോഗുകളെ സംബന്ധിച്ചുണ്ട്. അവയിലെല്ലാം സാധാരണഗതിയില്‍ തന്നെ നിങ്ങളിടുന്ന പോസ്റ്റുകള്‍ വരും. ഏതെങ്കിലും ഒരു അഗ്രഗേറ്ററില്‍ നിങ്ങളുടെ പോസ്റ്റുകള്‍ വരണ്ട എന്നുണ്ടെങ്കില്‍ അതിന്റെ നടത്തിപ്പുകാരെ വിവരമറിയിച്ചാല്‍ മതി. അവരെ വിവരമറിയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അതാത് വെബ്‌പേജുകളില്‍ കാണും.
4. കമന്റുകളെക്കുറിച്ച് അല്‍പം
നിങ്ങളുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ ഏതെങ്കിലും കമന്റ് അഗ്രഗേറ്ററുകളില്‍ (തനിമലയാളം/ചിന്ത/മലയാളം ബ്ലോഗ് എന്നൊക്കെ മുകളില്‍ പറഞ്ഞത് മലയാളത്തില്‍ വരുന്ന പോസ്റ്റുകള്‍ ഒന്നിച്ച് കാണിക്കാനുള്ള സ്ഥലം ആണ്. അവയെ ബ്ലോഗ് പോസ്റ്റ് അഗ്രഗേറ്ററുകള്‍ എന്ന് വിളിക്കാം. അതുപോലെ പല പല മലയാളം ബ്ലോഗുകളില്‍ പലരും ഇടുന്ന കമന്റുകളെല്ലാം ഒന്നിച്ച് ഒരു ഗൂഗിള്‍ ഗ്രൂപ്പിലോ മറ്റോ വരുന്ന സംവിധാനവുമുണ്ട്) വരണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ആ കമന്റ് അഗ്രഗേറ്ററുകളുടെ ആള്‍ക്കാരുമായി ബന്ധപ്പെടണം. പല ബ്ലോഗു പോസ്റ്റുകളിലെയും കമന്റുകള്‍ എല്ലാം ഒന്നിച്ച് എവിടെയെങ്കിലും വരുന്നത് ബ്ലോഗുകളില്‍ വരുന്ന ബ്ലോഗ് പോസ്റ്റുകളുടെ പ്രാധാന്യം കുറയ്ക്കില്ലേ എന്നും മറ്റുമുള്ള ധാരാളം സംവാദങ്ങള്‍ മലയാളം ബ്ലോഗുകളില്‍ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് പിന്‍മൊഴികള്‍ എന്നൊരു ഗൂഗിള്‍ ഗ്രൂപ്പ് പല പല മലയാളം ബ്ലോഗുകളില്‍ വരുന്ന കമന്റുകളെല്ലാം ഒന്നിച്ച് ഒരിടത്ത് കാണിക്കുമായിരുന്നു. പക്ഷേ മലയാളം ബ്ലോഗുകള്‍ ശൈശവ ദശ പിന്നിട്ടതിനാലും മറ്റ് പല കാരണങ്ങളാലും അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി. അതിനെപ്പറ്റിയുള്ള സംവാദങ്ങളും ചര്‍ച്ചകളും ഇവിടെയും ഇവിടെയും ഇവിടെയുമൊക്കെ കിട്ടും. ആ പോസ്റ്റുകളും അതിലെ ചര്‍ച്ചകളും വായിച്ചിട്ട് നിങ്ങള്‍ക്ക് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ അംഗമാകണോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ ചേരണമുന്നുണ്ടെന്ന്കില്‍ കമന്റ് അഗ്രഗേറ്ററുകളുടെ നടത്തിപ്പുകാരെ സമീപിക്കുക. ഓര്‍ക്കുക, മലയാളത്തില്‍ ബ്ലോഗ് തുടങ്ങുന്നതിനും പോസ്റ്റുകള്‍ ഇടുന്നതിനും ആ പോസ്റ്റുകള്‍ വായനക്കാര്‍ കാണുന്നതിനും വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും കമന്റ് അഗ്രഗേറ്ററുകള്‍ കൂടിയേ തീരൂ എന്നില്ല. നിങ്ങള്‍ ഒരു പുതിയ ബ്ലോഗറാണെങ്കില്‍ തന്നെയും നിങ്ങളുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാനുള്ള ധാരാളം മാര്‍ഗ്ഗങ്ങള്‍ കമന്റ് അഗ്രഗേറ്ററുകള്‍ ഇല്ലാതെ തന്നെയും നിലവിലുണ്ട്. അതുകൊണ്ട് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമനുസരിച്ച് കമന്റ് അഗ്രഗേറ്ററുകളില്‍ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം.
മലയാളം ബ്ലോഗ് സമൂഹത്തില്‍ സാധാരണ ചെയ്യാവുന്ന സെറ്റിംഗ്‌സുകളെപ്പറ്റിയെല്ലാം ഇവിടെ വളരെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.
5. ഓണ്‍ലൈനായി മലയാളത്തില്‍ പോസ്റ്റുകള്‍ ബ്ലോഗിലിടാനും കമന്റുകള്‍ ഇടാനുമുള്ള മാര്‍ഗ്ഗങ്ങള്‍
നിങ്ങള്‍ മുകളില്‍ പറഞ്ഞ നാലു പോയിന്റുകള്‍ പ്രകാരം നിങ്ങളുടെ കമ്പ്യൂട്ടറില്‍ എല്ലാം സെറ്റ് ചെയ്‌തു. പക്ഷേ നിങ്ങള്‍ ഒരു ബിസിനസ്സ് ടൂറിന് വേറൊരു സ്ഥലത്ത് പോയി എന്ന് കരുതുക. അവിടെ വരമൊഴിയുമില്ല, മൊഴിയുമില്ല, അഞ്ജലിയുമില്ല. നിങ്ങള്‍ക്ക് നല്ല കുറെ കമന്റുകള്‍ ഇടണം, അല്ലെങ്കില്‍ ഒരു പുതിയ പോസ്റ്റ് ബ്ലോഗിലിടണം. എന്ത് ചെയ്യും?
സിബുവും ഡെയിനുമൊക്കെ അതിനുള്ള വഴികള്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഡെയിനിന്റെ ഇളമൊഴി ഇവിടെ കിട്ടും. വെറുതെ അതില്‍ ടൈപ്പ് ചെയ്‌തിട്ട് കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതി, കമന്റ് വിന്‍ഡോയിലോ, ബ്ലോഗിന്റെ പോസ്റ്റ് ചെയ്യുന്ന പേജിലോ-നിങ്ങളുടെ ആവശ്യമനുസരിച്ച്. ഡെയിന്‍ ഇളമൊഴി സമര്‍പ്പിച്ചിരിക്കുന്നത് വരമൊഴിയുടെ ഉപജ്ഞാതാവായ സിബുവിനെ ഇളയ കുട്ടിക്കാണ്!
വരമൊഴി ഓണ്‍ലൈന്‍ ഇവിടെനിന്നും, ഇവിടെനിന്നും, കിട്ടും (രണ്ടും ഒന്ന് തന്നെ-രണ്ട് സെര്‍വറുകളില്‍ നിന്നാണെന്ന് മാത്രം).
അപ്പോള്‍ നിങ്ങള്‍ക്ക് ലോകത്തെവിടെയാണെങ്കിലും, കൊള്ളാവുന്ന ഒരു കമ്പ്യൂട്ടറില്‍ മുന്നിലുണ്ടെങ്കില്‍ മലയാളത്തില്‍ എഴുതാം.
ഇത്രയും പരത്തിപ്പറഞ്ഞത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ചുരുക്കിപ്പറയാം:
1. ഒരു ബ്ലോഗ് അഡ്രസ്സ് ഉണ്ടാക്കുക.
2. അഞ്ജലി ഓള്‍ഡ് ലിപി ഡൌണ്‍ലോഡ് ചെയ്ത്, ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക (ഫയര്‍ഫോക്സില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പുറകേ വിശദകരീക്കാം). ചെയ്യേണ്ട കാര്യങ്ങള്‍ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ട്.
3. വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക, മൊഴിയും ഇന്‍സ്റ്റാള്‍ ചെയ്യുക.
4. ബ്ലോഗില്‍ ലോഗിന്‍ ചെയ്യുക. മൊഴി ഉപയോഗിക്കുന്നവര്‍ നേരിട്ട് മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക. വരമൊഴി ഉപയോഗിക്കുന്നവര്‍, വരമൊഴിയില്‍ നിന്നും യുണികോഡായി എക്സ്‌പോര്‍ട്ട് ചെയ്ത് അവിടെനിന്നും ബ്ലോഗിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക. വിശദമായി മുകളില്‍ പറഞ്ഞിട്ടുണ്ട്.
5. ബ്ലോഗിന്റെ സെറ്റിംഗ്‌സില്‍ മുകളില്‍ (സെക്‍ഷന്‍ 4-ല്‍) കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി വേണ്ട മാറ്റങ്ങള്‍ വരുത്തുക.
6. ഓണ്‍ലൈനായി മലയാളത്തില്‍ എഴുതണമെന്നുണ്ടെങ്കില്‍ ഇളമൊഴിയോ അല്ലെങ്കില്‍ വരമൊഴി ഓണ്‍ലൈനോ ഉപയോഗിക്കുക.
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഇതുവരെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഇവിടെ പോയി വായിച്ച് പറഞ്ഞിരിക്കുന്നതുപോലെ ചെയ്താലും മതി.
ഇത്രയൊക്കെ ചെയ്താല്‍ നിങ്ങള്‍ക്ക് ചിരിക്കും ചിന്തയ്ക്കും ധാരാളം അവസരങ്ങള്‍ നല്‍കുന്ന മലയാളം ബ്ലോഗ് ലോകത്തിന്റെ മാസ്‌മരികതയിലേക്ക് ഊളിയിട്ടിറങ്ങാം.
ഒന്നുകൂടി പറയട്ടെ, ഇത് എന്റേതായ ഒരു രീതിയിലുള്ള അവതരണമാണ്. ഇങ്ങിനെയൊക്കെ ചെയ്താണ് ഞാന്‍ മലയാളത്തില്‍ ബ്ലോഗ് ഉണ്ടാക്കിയത്. കുറച്ചുകൂടി ലഘൂകരിച്ച് സ്റ്റെപ്-ബൈ-സ്റ്റെപ് ആയി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ള വേറേ ഏതെങ്കിലും ഇടം ഉണ്ടെങ്കില്‍ ആ വിവരം അന്നേരം തന്നെ അറിയിക്കാം
മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. എല്ലാവിധ ആശംസകളും.
-------------------------------------------------------------------
ബ്ലോഗ് സെറ്റിംഗ്‌സുകള്‍ -
ആദിത്യന്‍ ഇവിടെ സാധാരണ മലയാളം ബ്ലോഗേഴ്‌സ് ചെയ്യുന്ന സെറ്റിംഗ്‌സുകളെപ്പറ്റി വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ അതുപോലെ ചെയ്‌താല്‍ നല്ലൊരു ശതമാനം മലയാളം ബ്ലോഗേഴ്‌സിന്റെയും സെറ്റിംഗ്‌സിനു സമാനമായ സെറ്റിംഗ്‌സ് നിങ്ങളുടെ ബ്ലോഗിനും കിട്ടും (ഇത് ഗൂഗുളിന്റെ ബ്ലോഗര്‍ (www.blogger.com) അടിസ്ഥാനമാക്കിയുള്ള ബ്ലോഗുകള്‍ക്ക് മാത്രം. വേഡ് പ്രസ്സ് ബ്ലോഗുകള്‍ക്കുള്ള സെറ്റിംഗ്‌സ്, വേഡ് പ്രസ്സ് ഉപയോഗിക്കുന്ന ഉമേഷ്‌ജി മുതലായ ബ്ലോഗേഴ്‌സിനോട് ചോദിച്ചാല്‍ അവര്‍ വിശദമാക്കി തരും. വേഡ്‌പ്രസ്സ് ബ്ലോഗുകള്‍ക്കുള്ള സാധാരണ സെറ്റിംഗ്‌സുകള്‍ ഇവിടേയുമുണ്ട്.)
സഹയാത്രികന്‍ എന്ന ബ്ലോഗറുടെ ഹാപ്പി ബ്ലോഗിംഗ് എന്ന ബ്ലോഗ് പോസ്റ്റില്‍ സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ, എങ്ങിനെ ഒരു ബ്ലോഗ് തുടങ്ങാമെന്നും എന്തൊക്കെ സെറ്റിംഗ്സ് സാധാരണഗതിയില്‍ വേണമെന്നും വിവരിച്ചിട്ടുണ്ട്.

Labels: എങ്ങനെ മലയാളത്തില്‍ ബ്ലോഗാം, ബ്ലോഗ്, മലയാളം, മലയാളം ബ്ലോഗ്
Friday, October 7, 2011
Subscribe to:
Posts (Atom)